25 May 2017

വിഷ്ണുമായ

വിഷ്ണുമായ

വിഷ്ണുമായ (ചാത്തൻ ) ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദൈവമാണ്. വിഷ്ണുമായചാത്തൻ എന്ന പേരിലും അറിയപ്പെടുന്നു. ഭാരത ദേശത്തിൽ കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. താന്ത്രികബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. 

ഐതിഹ്യം   - 1

പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി. ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും എന്ന് വരം നൽകി. മുജ്ജ്നമ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് ഒരു കുട്ടി ഉണ്ടാകുകയും ചെയ്തു. ഈ കുട്ടിയെ ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെ നൽക്കുകയും ചെയ്തു. ശ്രീ പാർവ്വതി ഈ കുട്ടിയെ കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.

ചാത്തന് പല അദ്ഭുത ശക്തി ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളൂം കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻ തന്റെ വാഹനമായ പോത്തിൻ പുറത്ത് ഈഴറയുംവായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തനോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.

വിവരങ്ങൾ അറിഞ്ഞ് ചാത്തൻ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായനന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തെക്ക് പോകുവാനായിമഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവ പാർവ്വതിമാരെ കാണൂകയും ആശിർവാദം വാങ്ങുകയും ചെയ്തു. പരമശിവൻ ഏറെ സന്തോഷം തോന്നുകയും വിഷ്ണൂവിന്റെ രൂപം മായയാൽ സ്വീ കരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന് എല്ലാതരത്തിലുള്ള അയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രവും ഉപദേശിച്ചു.

പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണൂവിന്റെ ആയുധമായ സുദർശന ചക്രത്തിനെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ ചാത്തന് താമസിക്കൻ താല്പര്യം പഴയ ഗോത്രവർഗ്ഗക്കാരാണ് എന്നു പറഞ്ഞ് കൊണ്ട് തിരിച്ച് പോവുകയും ചെയ്തു.

ഐതിഹ്യം   - 2

പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു.

തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച്‌ തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവി കൂളിവാകയോട് അരുളിചെയ്തു. കൂളിവാകേ ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം 2 കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച്‌ തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു.

കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാതന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു.

കുട്ടിച്ചാത്തന്മാർ

ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും ചാത്തൻ തന്റെ സഹായിയായ കരിംകുട്ടിയേയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.

കേരളത്തിൽ മന്ത്രവാദികൾകുട്ടിച്ചാത്തൻ എന്ന ദ്രാവിഡ ദേവതയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ മകൻ ആണെന്നും ചില കഥകളിൽ കാണുന്നുണ്ട്. ശിവന്റെയും വിഷ്ണുമായയുടെയും മകനാണ് കുട്ടിച്ചാത്തൻ എന്ന് ചില ഐതിഹ്യങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച്കുട്ടിച്ചാത്തൻ തെയ്യംകെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.

പൂജയും നേദ്യങ്ങളും

വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്.

ചില സാമ്യതകൾ

അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണുസ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.

കേരളത്തിലെ പ്രശസ്തമായ ചാത്തൻ ക്ഷേത്രങ്ങൾ

ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രം, പെരിങ്ങോട്ടുകര

കണ്ണൻ ചിറ കളരി, ഗുരുവായൂർ

കാട്ടുമാടം ഇല്ലം, വളാഞ്ചേരി

പലേരി ഇല്ലം, കോഴിക്കോട്



No comments:

Post a Comment