ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുന്നതെങ്ങിനെ?
ശാന്തമായിരുന്ന്, ഏകാഗ്രതയോടെ , തന്നിലും സർവ്വചരാചരങ്ങളിലും കുടി കൊളളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിൻറെ സ്ഫുരണമാണെന്ന് സങ്കൽപ്പിച്ചു കൊണ്ടുള്ള ഉപാസനയാണ് ധ്യാനം. യുഗങ്ങൾ കൊണ്ടു മാത്രം നടക്കാനിടയുളള മനസ്സംസ്ക്കരണം ത്വരിതപ്പെടുത്തി, ഈ ജന്മത്തിൽ തന്നെ പരിണാമം സാക്ഷാത്കരിക്കാനുളള സാധനയാണെന്നും ധ്യാനത്തിന് വിശേഷണമുണ്ട്. മനസ്സിൻറയും ബുദ്ധിയുടെയും ശക്തി വർദ്ധിപ്പിക്കാൻ ധ്യാനമാണ് ഏക മാർഗ്ഗം എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ധ്യാനത്തിൻറെ അഗാധതലത്തിലെത്തുമ്പോൾ മസ്തിഷ്കത്തിലെ ബീറ്റാ തരംഗങ്ങൾ, ആൽഫാ, ഗാമ, ഡെൽറ്റ, തീറ്റ തരംഗങ്ങളായി മാറി മസ്തിഷ്കത്തെ അനേകം മടങ്ങ് വലിപ്പത്തിൽ പ്രവർത്തനനിരതമാക്കുന്നുവെന്ന്
' ഇ. ഇ. ജി ' പഠനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. .
No comments:
Post a Comment