20 May 2017

ഉപാസന മൂര്‍ത്തി

ഉപാസന മൂര്‍ത്തി

ഉപാസന

ഉപാസന എന്ന വാക്കിന്‍റെ അര്‍ത്ഥം ആരാധന, ദൈവത്തോടടുത്തി രിക്കുക എന്നാണ്. ഉപാസന അത്യവശ്യമായും ചെറുപ്പത്തിലെ ശീലിക്കേണ്ടതാണ്. "ചൊട്ടയിലെ ശീലം ചുടല വരെ". മനശാന്തി കിട്ടാന്‍ വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തില്‍ ഉപാസന തീര്‍ച്ചയായും പരിശീലിക്കേണ്ട ഒന്നാണ്. ഇത് വ്യക്തിയുടെ ഇച്ഛ ശക്തി ഉണര്‍ത്തും. മാനസികമായ കരുത്ത് വര്‍ദ്ധിക്കും. ഈശ്വരന്‍ കൂടെ ഉണ്ട് എന്ന വിശ്വാസം ദൃഡമാകും. മാത്രമല്ല പല വിഷമഘട്ടതിലും മനസിനെ നേര്‍ വഴിക്ക് നയിക്കാന്‍ ഇത് വഴി സാധിക്കും.

ജ്യോതിഷ ശാസ്ത്ര പ്രകാരം ഒരാളുടെ ജാതകം പരിശോധിച്ച് ഉപാസന മൂര്‍ത്തി ഏതെന്ന് കണ്ടുപിടിക്കാം. ജാതകത്തില്‍ ഒന്പതാം ഭാവം കൊണ്ടാണ് ഉപാസന ചിന്തിക്കുന്നത്. ഒന്പതാം ഭാവനാഥന്, 9 ല്‍ നില്‍ക്കുന്ന ഗ്രഹം, 9 ല്‍ നോക്കുന്ന ഗ്രഹം ഇതില്‍ ബലം ഉള്ളതും ലഗ്നത്തിന് ഗുണം ചെയ്യുന്നതുമായ ഗ്രഹത്തിന് പറഞ്ഞ ദേവതയെ ഉപാസിക്കണം. ഒന്നിലധികം ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ബലം ഉള്ളതിനെ ഉപാസിക്കണം. ബലം തുല്യമായി വന്നാല്‍ മിശ്രബലം ചിന്തിക്കണം. ഒന്പതാം ഭാവനാഥനായ ഗ്രഹം ലഗ്നാതിപന്‍റെ ബന്ധു ആണെങ്കില്‍ ഗ്രഹത്തിന് പറഞ്ഞ ദൃഷ്ടിയുള്ള ഗ്രഹം ലഗ്നതിനു ഗുണം ചെയ്യുന്നതാണെങ്കില്‍ ഉപാസിക്കുന്നത് ഉത്തമം.ഉദാഹരണം : മേടം, കര്‍ക്കിടകം, ലഗ്നക്കാര്‍ക്ക് ഗുരുവാണ് 9 ഭാവാധിപന്‍ വിഷ്ണുവിനെ ആരാധിക്കുന്നത് ശ്രേയസ് നല്കും

വിദഗ്ദ്ധനായ ഒരു ജ്യോതിഷന്‍റെ സഹായത്തോടെ ഉപാസന മൂര്‍ത്തിയെ കണ്ടുപിടി ച്ച് ആരാധിക്കുന്നതാണ് നല്ലത്.

ഉപാസിക്കുക എന്നു വച്ചാല്‍ ആരാധിക്കുക എന്നു പറഞ്ഞുവല്ലോ. എത് കാര്യത്തിനു പുറപെടുമ്പോഴും ഉപാസന മൂര്‍ത്തിയെ ധ്യാനിച്ചു വേണം പോകാന്‍. കാര്യങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സാധിക്കും. ഉപാസന മൂര്‍ത്തിയുടെ നാല് വരി ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കി നിത്യവും ഒമ്പത് പ്രാവശ്യം ചൊല്ലുന്നതും നല്ലതാണ്.

No comments:

Post a Comment