ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 08
ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്
എന്താണു കുണ്ഡലിനീ ശക്തി? സത്യത്തിൽ അങ്ങിനെ ഒന്ന് ഉണ്ടോ ? അതോ അതൊരു ഭാവന മാത്രമാണൊ? കുണ്ഡലിനീ ശരിയായ സമയത്തൊ, ശരിയായരീതിയിലോ ഉണർന്നില്ലെങ്കിൽ എന്തെങ്കിലും ശാരീരികമോ, മാനസ്സികമോ ആയ രോഗാവസ്ഥകൾ ഉണ്ടാകുമോ?
ഈ വിശ്വമാകെ നിറഞ്ഞിരിയ്ക്കുന്ന പരബ്രഹ്മസ്വരൂപത്തിന്റെ ചാലകശക്തിയാണു മഹാമായയായ പരാശക്തി
(മഹാകുണ്ഡലിനി) ഇതിനെയാണു ത്രിപുര സുന്ദരിയെന്നു തന്ത്രശാസ്ത്രങ്ങളിൽ പ്രതിപാദിയ്ക്കുന്നത്
നിർഗുണ ബ്രഹ്മാവസ്ഥയിൽ ലയിച്ചു കിടന്നിരുന്ന ആ മഹാശക്തിയുടെ ആവിർഭാവമാണു സ്ര്യഷ്ടി.
ഇത് തികച്ചും അവബോധത്തോടു കൂടിയ ഒരു ഊർജ്ജവും, മറ്റെല്ലാ ഊർജ്ജങ്ങളും ഇതിന്റെ വകഭേദങ്ങളുമാണു.
മൂലാധാര ചക്രയിൽ മൂന്നരചുറ്റായി വളഞ്ഞ് വായിൽ വാൽ തിരുകി കിടക്കുന്ന ഒരൂ സർപ്പമായി അതിശയോക്തിയിൽ കുണ്ഡലിനീ ശക്തിയെ വർണ്ണിച്ചിരിയ്ക്കുന്നു.
ഇതിന്റെ ശക്തി ജീവജാലങ്ങളിൽ പ്രത്യേകിച്ചും മനുഷ്യന്റെ ഓരോ അണുവിലും പ്രജ്ഞയായി ഒഴുകുകയും,
ഉണർന്ന് മനുഷ്യനെ നേരിട്ട് പരബ്രഹ്മ ജ്ഞാനത്തിലേയ്ക്ക് എത്താൻ സഹായിയ്ക്കുകയും ചെയ്യുന്നു.
ഇത് ഉണരുമ്പോഴും, സുഷുമ്നയിലൂടെ ഉയരുമ്പോഴും പല യോഗനാഡികളും ഉണരുകയും മസ്തിഷ്ക്കകോശങ്ങൾ സജീവമാകുന്നതിനാൽ സാധകന്റെ അവബോധം വർദ്ധിയ്ക്കുകയുമാണു ചെയ്യുന്നത്.
കാല്പനിക ഭാവത്തിൽ ഒരു സർപ്പമായി വർണ്ണിച്ചതു കൊണ്ടായിരിയ്ക്കും ഭൂരിഭാഗം ആളുകളും, എന്തിനുപറയുന്നു യോഗ സാധകർപോലും ഒരു ഭയ സംശയദ്ര്യഷ്ഠിയോടുക്കൂടി ഈ വിഷയത്തെ ഒഴിവാക്കാൻ ശ്രമിയ്ക്കുന്നത്.
സത്യത്തിൽ കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിനു വേണ്ടിയാണു മഹർഷിമാർ യോഗ സാധനകൾ കണ്ടു പിടിച്ചതുതന്നെ.
ഏതു ജീവാത്മാവിലും ഹംസ,ഹംസ എന്നുള്ള മന്ത്രണം കുണ്ഡലിനീ ശക്തിയുടെ ശീല്ക്കാരമണെന്നു പറയപ്പെടുന്നു.
അജപ ഗായത്രീമന്ത്രം കുണ്ഡലിനീ ദേവിയെ ഉണർത്താനുള്ള ആത്മമന്ത്രമാകുന്നു.
സത്യത്തിൽ മായാ ദർശനം നല്കുന്നതും, മായാ ദർശനത്തിൽ നിന്നും യഥാർത്ഥ സത്യ ദർശനതിലേയ്ക്ക് നയിയ്ക്കുന്നതും ഇവൾ തന്നെയാണു.
ഇവളുടെ സുഷുപ്തിയാണു മായയ്ക്കു കാരണമാകുന്നത്, അതേ സമയം സുഷുപ്തിയിൽ നിന്നുമുള്ള ഉണർച്ചയാണു ആത്മ ബോധത്തിലേയ്ക്കബോധത്തിലേയ്ക്കും,ആത്മ ജ്ഞാനത്തിലേയ്ക്കൂം മുക്തിയിലേയ്ക്കും ഒരു സാധകനെ എത്താൻ സഹായിയ്ക്കുന്നത്.
മൂലാധാര ചക്രയിൽ ഉറങ്ങി ക്കിടക്കുന്ന ഈ ദിവ്യ അഗ്നിയെയാണു നില വിളക്കിലെ ദീപമായും, യാഗ,ഹോമ, യജ്ഞാദികളിൽ ഹോമ കുണ്ഡത്തിലെ ഹോമാഗ്നിയായും നാം പുറത്ത് ആരാധിയ്ക്കുന്നത്.
ആന്തരികാഗ്നിയെ ഉണർത്താൻ വിഷമമായതു കൊണ്ടോ, ജ്ഞാനലോഭം കൊണ്ടോ, ആയിരിയ്ക്കാം നമ്മളിൽ ആന്തരിക ആരാധന സമ്പ്രദായം ക്ഷയിച്ച് ബാഹ്യ ആരാധനാ സമ്പ്രദായമായി ലോഭിച്ചത്.
മഹാമായയായ ഈ ശക്തിയിൽ ക്കൂടിയല്ലാതെ മായാവലയത്തെ ഭേദിച്ച് യാതൊരാൾക്കും ഈശ്വരദർശനം സാദ്ധ്യമല്ലായെന്നിരിയ്ക്കെ ഈ മഹാശക്ക്തി ഏവരുടേയും അകതാരിൽ കുടി കൊണ്ടിട്ടും ജന്മ ജന്മാന്തരങ്ങളായി നാം ഇവളെ തേടി പുറം ലോകങ്ങളിൽ അലയുകയാണെന്നത് വിരോധാഭാസം തന്നെയല്ലെ..
ശാസ്ത്രീയമായ, ക്രിയാ കുണ്ഡലിനീയോഗ മുതലായ സാധനകളാൽ കുണ്ഡലിനീശക്തി ഉണരുകയാണെങ്കിൽ അത് മൂലാധാരചക്രയെ തുറന്ന്, ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ സുഷുമ്നയിലൂടെ ഉണരും.
നേരെ മറിച്ച് ബ്രഹ്മഗ്രന്ഥി പൊട്ടുന്നതിനും, മുൻപ് കുണ്ഡലിനീശക്തി ഉണരുകയാണെങ്കിൽ എന്താണു സംഭവിയ്ക്കുക?
1. യമ നിയമങ്ങൾ ഒരുവിധം പാലിയ്ക്കുന്ന സ്വാത്തിക സ്വഭാവമുള്ള സാധകർ,
ഹീലേഴ്സ് , എന്നിവർ ബ്രഹ്മഗ്രന്ഥി ഭേധിയ്ക്കുന്നതിനുള്ള സാധനകൾ ചെയ്യുന്നില്ലെങ്കില്പോലും കുണ്ഡലിനീ ശക്തി ഉണരുകയാണെങ്കിൽ ഇഡനാഡിയിലൊ, പിംഗളനാഡിയിലൊ ഉണരുകയും പ്രത്യേക രോഗാവസ്ഥകളൊ,അസ്വസ്ഥതകളൊ ഒന്നും ഉണ്ടാകാതിരിയ്ക്കുകയും, കൂടാതെ അവരുടെ കഴിവുകളും, ഗുണങ്ങളും വർദ്ധിയ്ക്കുകയും ചെയ്തേക്കാം.
നമ്മളിൽ ഏതു ഗുണമാണൊ മുന്തി നില്ക്കുന്നത് ആ ഗുണത്തിൽ പ്രകടമായ വർദ്ധനവാണു ഉണ്ടാകുക. പക്ഷെ പലർക്കും എല്ലാ കാര്യങ്ങളിലും ന്യൂട്രൽ ആകാൻ കഴിയണമെന്നില്ല
2. എന്നാൽ താമസ്സികസ്വഭാവം കൂടുതലുള്ള വ്യക്തികൾ, മാതാപിതാക്കളിൽ നിന്നു പോലും കടുത്ത ഭയത്തിനു വിധേയരാകേണ്ടി വരുന്ന കുട്ടികൾ,ലൈംഗിക പീഡനത്തിനു വിധേയരാകുന്ന കുട്ടികൾ, എന്നിവരിൽ കുണ്ഡലിനീശക്തി ഉണർന്ന്, ശാരീരിക, മാനസ്സിക അസ്വസ്ഥകൾ സ്ര്യഷ്ഠിയ്ക്കുന്നതായി കാണുന്നു.
3. സ്കിസോഫ്രേനിയ, സൈക്കോസിസ്, കാൻസർ, പാർകിസൻസ് തുടങ്ങിയ രോഗാവസ്ഥകളുള്ള രോഗികളിലും, കൊലപാതകികൾ, സാമൂഹിക വിരുദ്ധർ, മയക്കുമരുന്നിനു വിധേയരായ വ്യക്തികൾ ഇവരിലൊക്കെ കുണ്ഡലിന്നീശക്തി യുടെ തെറ്റായ ഉണർവ്വ് കണ്ടുവരുന്നു.
4. ഗർഭാവസ്ഥയിൽ മാതാവിനേല്ക്കുന്ന മാനസ്സികപീഢനങ്ങൾ, കടുത്ത ഭയം എന്നിവ കുട്ടിയുടെ കുണ്ഡലിന്നീ ശക്തി ഉണരാനിടയാക്കി പലവിധ മാനസ്സിക ശാരീരിക അസ്വസ്ഥകൾക്കും വഴിവയ്ക്കുന്നതായി കണ്ടുവരുന്നു.
5. പല ആത്മീയ നേതാക്കളും സ്വയം തങ്ങൾ ഈശ്വരനായി പ്രഖ്യാപിയ്ക്കുന്നതും, ആത്മീയ പാതയിൽ സഞ്ചരിയ്ക്കുന്ന പല സാധകരിലും തങ്ങൾ എവിടെയൊക്കെയോ എത്തി ചേർന്നുവെന്ന തോന്നലുണ്ടാക്കുന്നതും
മായയായ ഈ കുണ്ഡലിനീ ശക്തി തന്നെയാണു.
ഇത് തികച്ചും നിഗൂഢമായ ഒരു ശാസ്ത്രമായതു കൊണ്ടും ഈ വിഷയത്തിൽ അറിവുള്ളവർ വളരെ പരിമിതരാണെന്നതു കൊണ്ടും, ആരോഗ്യ രംഗത്തും, ആത്മീയ രംഗത്തും പ്രവർത്തിയ്ക്കുന്ന മിക്കവാറും ആളുകൾ ഈ വിഷയത്തെക്കുറിച്ച് ബോധവന്മാരല്ലയെന്നതും കാര്യങ്ങളെ കൂടുതൽ സങ്കീണ്ണമാക്കാനിട വരുത്തുന്നു.
പതിനായിരക്കണക്കിനാളുകളിൽ ഒരാൾക്കേ, ഓറ കാണാൺ കഴിയുന്നുള്ളു. ലക്ഷങ്ങളിലൊരാൾക്കെ ചക്രകൾ കാണാൻ കഴിയുന്നുള്ളു,
അതെ സമയം കോടിയിലൊരാൾക്കെ കുണ്ഡലിനീശക്തിയെ ദർശ്ശിയ്ക്കാൻ കഴിയുന്നുള്ളുവെന്നതും ഈ ശാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഒരു പരിമിതി തന്നെയാണു.
1925 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പണ്ഡിറ്റ് ഗോപീ ക്ര്യഷ്ണയാണു തനിയ്ക്ക് തെറ്റായ യോഗ സാധനകളുടെ ഫലമായി കുണ്ഡലിനീശക്തി ഉണർന്നു രോഗാതുരനായി വളരെനാൾ കിടപ്പിലായതും അതിനു ശേഷം സ്വയം അതിനൊരു പ്രതിവിധി കണ്ടുപിടിച്ച് രോഗാവസ്ഥയിൽനിന്നും മുക്തനായി ഈ വിഷയത്തെ ഒരു പുസ്തകത്തിലൂടെ പൊതുജന സമക്ഷം ആദ്യമായി കൊണ്ടുവന്നതും.
കൂടാതെ, മാഡം ബ്ളാവിസ്കി, ജോൺ വുഡ്രോഫ് തുടങ്ങിയ തിയോസഫിയ്ക്കൽ സൊസൈറ്റിയുടെ ഉന്നത വ്യക്തികളുടെ പഠനവും പ്രചാരണവും പുനർജന്മം, ഓറ, ചക്രകൾ, കുണ്ഡലിനീശക്തി തുടങ്ങിയ ആത്മീയ വിഷയങ്ങളെ ലോകമാസകലം പ്രചരിപ്പിയ്ക്കുന്നതിനും സഹായിച്ചതായി കാണാം.
കുണ്ഡലിനീ ശക്തി ഉപാസകനായ ഒരു ചികിത്സകനു, Kundalini Syndrome അനുഭവപ്പെടുന്ന വ്യക്തിയെ, ശരിയായ പ്രാണയാമങ്ങൾ, മുദ്രകൾ, ബന്ധങ്ങൾ, ധ്യാനം, എന്നിവയിലൂടെ അയാളുടെ ഷട്ചക്രകളെ തുലനം ചെയ്ത് , ബ്രഹ്മഗന്ഥിയെ ബേധിച്ച് അതിലൂടെ കുണ്ഡലിന്നീശക്തിയെ ഉയർത്താൻ സഹായിച്ച് സൌഖ്യപ്പെടുത്താൻ കഴിയുന്നതാണു.
ആരോഗ്യ ആത്മീയ രംഗങ്ങളിൽ വളരെയധികം ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഈ വിഷയത്തെ അധികരിച്ച് പാശ്ചാത്യരാജ്യങ്ങളിൽ പല പഠനഗവേഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും,
ഈ ശാസ്ത്രത്തിന്റെ ഉറവിടമായ ഭാരതത്തിൽ ഈ വിഷയത്തെ, ഭയപ്പെട്ട്, പുച്ചിച്ചു തള്ളി മാറി നില്ക്കുന്നകാഴ്ച്ചയാണു കാണാൻ കഴിയുന്നത്.
വൈദ്യുതപ്രവർത്തനമാണു മനസ്സിനു ആധാരമെന്നും പാശ്ചാത്യ മനശാസ്ത്രം പറയുന്നുണ്ടെങ്കിലും, സത്യത്തിൽ ആത്മാവിന്റെ ഗുണമായ മനസ്സിന്റെ ഒരു പ്രവർത്തന മേഖല മാത്രമാണു മസ്തിഷ്ക്കപ്രവർത്തനം.
പഞ്ചേന്ദ്രിയങ്ങൾക്ക് ഉപരിയായി വർത്തിയ്ക്കുന്ന ഒന്നാണു മനസ്സ്.
പഞ്ചേന്ദ്രിയങ്ങളെല്ലാം ആറാം ഇന്ദ്രിയമായ മനസ്സുമായി ബന്ധപ്പെടുന്നു
ഹിപ്നോ തെറാപിസ്റ്റുകളുടെ ചിന്താ രീതിയ്ക്കനുസരിച്ച് Hypnosis രണ്ടു തരമായി വിഭജിയ്ക്കാവുന്നതാണു
ഒന്നു Indian Yogic Style of hypnosis എന്നും Western Style of Hipnosis- എന്നും
Indian Yogic Stylil ൽ Universal Soul അഥവാ ഈശ്വരൻ, അതിന്റെ ഗുണമായ Universal Mind , എന്നിവയുടെ ഭാഗമായി മാത്രമാണു വ്യക്തിയുയിലുള്ള ആത്മഭാവത്തേയും, മനസ്സിനേയും കാണുന്നത്.
അതേ സമയം Western Stylil ൽ മസ്തിഷ്ക്കത്തിന്റെ പ്രവർത്തന ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസമായിട്ടു മാത്രമേ മനസ്സിനെ കാണുന്നുള്ളു.
ഇതിൽ മരണശേഷം മനസ്സിനു നിലനില്പ്പില്ലയെന്നു വിശ്വസിയ്ക്കുന്നു.
Indian Stylil ൽ ഹിപ്നോ തെറാപിസ്റ്റ് ഹിപ്നോസിസ് ചെയ്യുന്ന സമയത്ത് സ്വയം ആല്ഫ, തീറ്റ ധ്യാന തലത്തിലേയ്ക്ക് നിമിഷനേരം കൊണ്ട് എത്തിച്ചേരുകയും,
Client നെ ആ നിലയിലേയ്ക്ക് എളുപ്പത്തിൽ എത്താൻ സഹായിയ്ക്കുകയും ചെയ്യുന്നു.
Client നെ/ ശിഷ്യനെ മറ്റോന്നായി കാണാതെ തന്റെ തന്നെ ഭാഗമായി തത്ക്കാലം ഒരു വ്യത്യസ്ഥ സ്പന്ദന തലമായി മാത്രം കാണുന്നതു കൊണ്ട് Client ൽ അതിവേഗതയിൽ സൌഖ്യാവസ്ഥ സംജാതമാക്കാനുള്ള സാധ്യത ഏറെയാണു.
അതേ സമയം Western സ്റ്റൈലിൽ Client നെ മറ്റൊരു വ്യക്തിയായി ഭൌതിക തലത്തിൽ കാണുന്നതു കൊണ്ട് അവന്റെ മനസ്സിലേയ്ക്ക് ആഴത്തിൽ ഇറങ്ങാൻ കഴിയണമെന്നില്ല.
തുടരും ....
No comments:
Post a Comment