30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 06

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 06

ശരീരത്തിനു ഏകദേശം ഒരിഞ്ചു കനത്തിൽ വരെ തൊട്ടു കിടക്കുന്ന പ്രാണമയ കോശമെന്ന പ്രകാശ പാളിയിലാണു ജീവന് ആധാരമായ പ്രാണനൊഴുകുന്നത്.

ശരീരത്തിലെ സകല ആന്തരീകാവയവങ്ങളുടേയും ബ്ളൂപ്രിന്റ് ഇതിൽ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നു.

ശരീരത്തിലും ഓറയിലുമായി സ്ഥൂലവും, സൂക്ഷമവുമായ 1.72,000, നാഡികളും, 3, 50, 000, നാഡീതന്തുക്കളും വ്യാപിച്ചുകിടക്കുന്നു.

ഇതിൽ എറ്റവും പ്രധാനപ്പെട്ട നാഡിയായ സുഷുമ്ന നട്ടെല്ലിനകത്തായി സ്ഥിതിചെയ്യുന്നു.മറ്റു രണ്ടു പ്രധാന നാഡികളായ ഇഡ
(ചന്ദ്രനാഡി), പിംഗള
(സൂര്യനാഡി) എന്നിവ സുഷുമ്നയുടെ അടിയിൽനിന്നും പുറപ്പെട്ട് സുഷുമ്നയിൽ ആറു സ്ഥാനങ്ങളിൽ പിണഞ്ഞ് അവസാനം ആജ്ഞ ചക്രയിൽ അവസാനിയ്ക്കുന്നു.

ഇഡ, ഇടതു നാസാദ്വാരമായും, പിംഗള വലതു നാസാദ്വാരമായും ബന്ധപ്പെട്ടുകിടക്കുന്നു.
സുഷുമ്ന, ഇഡ, പിംഗള, ഗാന്ധാരി, ഹസ്തിജിഹ്വ, കുഹു, സരസ്വതി,പുഷ,ശങ്കിനി, പയസ്വിനി, വരുണി , ആലംബുഷ, വിഷ്വോധര, യശസ്വിനി എന്നിവയാണു പ്രധാന നാഡികൾ. ഇതിൽ ഏറ്റവും പ്രധാനനാഡിയാണു സുഷുമ്ന. സുഷുമ്ന നാഡിയുടെ ഉള്ളിലായി, വജ്രനാഡിയും, അതിനകത്തായി ബ്രഹ്മനാഡിയും സ്ഥിതിചെയ്യുന്നു. ബ്രഹ്മനാഡിയിലൂടെയാണു കുണ്ഡലിനീശക്തി ഉയരുന്നത്.

സുഷുമ്നയിൽ എഴു സ്ഥാനങ്ങളിലായി പ്രധാനപ്പെട്ട ഏഴു ഊർജ്ജകെന്ദ്രങ്ങളായ മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം, അനാഹത, ആജ്ഞ, സഹസ്രാര എന്നിവസ്ഥിതിചെയ്യുന്നു.
ഈ ഊർജ്ജകേന്ദ്രങ്ങൾ മനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു. ഓറയും, ചക്രകളും, നാഡികളും, ശരീരത്തിലെ, ഊർജ്ജ, വൈദ്യുത, വാർത്താ വിനിമയ, ശ്ര്യംഖലയായി പ്രവർത്തിയ്ക്കുന്നു.ഇവ സകല, അന്തർശ്രാവി ഗ്രന്ഥികളുടേയും, വ്യൂഹങ്ങളുടേയും പ്രവർത്തനത്തിന് ആധാരമാകുന്നു.

നമുക്ക് ചുറ്റുമുള്ള സൂക്ഷ്മശരീരങ്ങളിൽ കാമമയ കോശം കാമലോകത്തെ(നരകത്തെ) പ്രതിനിധാനം ചെയ്യുകയും, മനോമയകോശം, സ്വർഗലോകത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. ദ്വേഷ്യം,നിരാശ, കുശുമ്പ്, അക്രമവാസന, അസൂയ, വൈരാഗ്യം,തുടങ്ങിയ അധമ വികാരങ്ങളും മുൻ ജന്മ്മങ്ങളിലെ ഈ വികാരങ്ങളോടുബന്ധമുള്ള ജീവിത സാഹചര്യങ്ങളുടെ, അനുഭവങ്ങളുടെ ഓർമ്മകളും, പൂർത്തീകരിയ്ക്കാൻ കഴിയാത്ത സഫലമാകാത്ത ആഗ്രഹങ്ങളും കാമമയ കോശത്തിൽ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.
അതുപോലെ സ്നേഹം, കരുണ, നന്മ, തുടങ്ങിയ സത് ചിന്തകളും മുൻ ജന്മങ്ങളിലെ അതുമായി ബന്ധപ്പെട്ട ഓർമ്മകളും, മോഹങ്ങളും മനോമയകോശത്തിലും, , ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു. ഒരോ ലോകവും വികാരങ്ങളുടെ വ്യതിയാനത്തിനൻസരിച്ച് ഏഴു തലങ്ങളായി കാണുന്നുണ്ടത്രെ.

മരണം സൂക്ഷ്മ ശരീരങ്ങളും ഭൌതീക ശരീരവുമായി പ്രകാശത്തിന്റെ നൂലുകൊണ്ട് ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

ഈ SILVER CORDE മുറിഞ്ഞാൽ മാത്രമേ ഒരാൾ മരണപ്പെടുകയുള്ളു.. ജീവാത്മാവിന്റെ സ്ഥൂല ശരീരവുമായുള്ള വേർപാടിനെ, അഥായത് സ്ഥൂല ശരീത്തിൽ നിന്നും മറ്റു ശരീരങ്ങൾ SILVER CORDE മുറിയുമ്പോൾ വിട്ടുപോകും ഇതിനെ യാണു മരണമെന്നു പറയുന്നത്. സ്തൂല പ്രപഞ്ചത്തിലെ മരണം സൂക്ഷ്മ പ്രപഞ്ചത്തിലെ ജനനമാണു. സ്തൂല ശരീരത്തിന്റെ നാശശേഷം ജീവാത്മാവ് സൂക്ഷ്മ ശരീരങ്ങളിൽ വസിയ്ക്കുന്നുവെന്ന കാര്യം മഹാഭൂരിപക്ഷം ആളുകളും അറിയുന്നില്ല.
മോക്ഷം ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണു ഈശ്വരൻ. ഇത് എല്ലാചരാചരങ്ങളിലും തുല്യ അളവിൽ കുടികൊള്ളുന്നു. എന്നാൽ സ്ഥല കാല സമയ ബോധത്താലും കർമ്മഫലങ്ങളാകുന്ന ഓർമ്മകളാലും ബന്ധിതനാകുന്നതു കൊണ്ട് വസ്തു ബോധത്തിലേയ്ക്ക് പരിമിതനാകുന്നതിനാൽ സ്വന്തം സത്തയെ തിരിച്ചറിയാൻ കഴിയാതെ വരുന്നു.

നമ്മുടെ മൂലാധാരചക്രയിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയുടെ സ്പന്ദനത്തിന്റേയും ഉണർച്ചയുടേയും അളവാണു നമ്മുടെ അവബോധം.

പ്രത്യേക കുണ്ഡലിനീ യോഗ സാധനയിലൂടെ ഈ ശക്തിയെ ഉണർത്തി, സ്വയം ആത്മ സാക്ഷാല്ക്കാരത്തിലേയ്ക്ക് ഏതൊരുവനും ഒരു ജന്മം കൊണ്ട് തന്നെ എത്തിച്ചേരാമെന്നു നൂറു കണക്കിനു യോഗിമാർ സ്വയം തെളിയിച്ചു തന്നിരിക്കുന്നു.

കുണ്ഡലിനീയോഗയിലൂടെ കുണ്ഡലിനീശക്തി ഉണർത്തപ്പെടുമ്പോൾ 84 ലക്ഷം ജന്മങ്ങളിലെ കർമ്മഫലങ്ങളാകുന്ന ഓർമ്മകൾ ഭസ്മീകരിക്കപ്പെടുകയും 20000 ചിപ്പുകളും പ്രവർതനക്ഷമതയിലേയ്ക്ക് വരികയും ചെയ്യൂന്നു. മസ്തിഷ്കവും നാഡികളും സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുമൊക്കെ സ്വയം പുതിയ ജന്മം കൈ കൊള്ളാതെ ത്തന്നെ വിശ്വ ബോധം സ്വീകരിക്കത്തക്ക വിധത്തിൽ ഉന്നതിയിലേയക് വരികയും ചെയ്യുന്നു.

കുണ്ഡലിനീ ശക്തി ഷഡാധാര ചക്രകളേയും സഹസ്രാരചക്രയ്ക്കു മുകളിലുള്ള ഏഴു ആത്മീയ ചക്രകളേയും ഭേധിക്കുമ്പോൾ തന്റെ ആത്മാവിനെ ഈ വിശ്വത്തിന്റെ ഒരു അതി ശക്തമായ കേന്ദ്രമാക്കി മാറ്റുവാനും മുക്തനും മോക്ഷപ്രാപ്തനും ഇശ്വരതുല്യനുമായി തീരുന്നതിനും സാധകനു കഴിയുന്നു.. സകല സൂക്ഷമശരീരങ്ങളിലും ആധാരചക്രകളിലും സംയമനം ചെയ്യുന്നതിനാൽ ഈ വിശമാകെ സാധകന്റെ ഓറയിൽ പ്രതിബിംബിച്ചു കാണുകയും തന്നിൽനിന്നു അന്ന്യമായി യതൊന്നും തന്നെ ഇല്ലയെന്ന വിശ്വ ബോധത്തിലേയ്ക്ക് അവനു എത്തിചേരാനും സ്വയം അനുഭവിച്ചറിയാനും കഴിയുകയും ചെയ്യുന്നു..

കുണ്ഡലീനീ ശക്തി ഉണർത്തിയാലും ഇല്ലെങ്കിലും ഓരൊ അണുവും പൂർണ്ണമായും ഇശ്വരഭാവം തന്നെയാണു.

എന്നാൽ ആത്മഭാവത്തെ പൊതിഞ്ഞിരിക്കുന്ന മനോതലങ്ങളും അവയിലെ ലക്ഷക്കണക്കിനു ജന്മങ്ങളിലെ ഓർമ്മകളും സംസ്ക്കാരവുമാണു അവനെ സ്വയം താൻ തന്നെയാണു ഈശരഭാവം എന്നറിയാൻ തടസ്സം നില്ക്കുന്നത്. വിശ്വാസിയും അവിശ്വാസിയും, ആത്മജ്ഞ്നാനിയുമെല്ലാം ഒരുപോലെ ഈശ്വര തുല്യരാണു. ഇവിടെ പ്രസക്തമായത് എങ്ങിനെ ഈ തടസ്സം ഇല്ലതാക്കുകയെന്നതാണു. കുണ്ഡലിനിയെ ഉണർത്തുക, ഉയർത്തുകയെന്നത് ലക്ഷ്യമല്ല, അത് മാർഗം മാത്രമാണു. വേഗതയിലുള്ള, സുഗമമായ, സുരക്ഷിതമായ മാർഗം.

ഷഡാധാര ചക്രകളിലും, നൂറുകണക്കിനൂ സൂക്ഷ്മ ചക്രകളിലും, 172000 നാഡികളിലും, മൂന്നരലക്ഷത്തോളം നാഡീ തന്തുക്കളിലൂടേയും പ്രാണനൊഴുകുന്നുണ്ട്,

എന്നാൽ, കുണ്ഡലിനീ എന്ന ഊർജ്ജശക്തി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി,എന്നിവയേയും ഷഡാധാരചക്രകളേയും ഭേധിച്ചുസുഷുമ്നയിലൂടെ ഉയരുമ്പോൾ മാത്രമാണു അതിവേഗതയിൽ ഒരുസാധകനു തന്റെ സഞ്ജിതമായ ഓർമ്മകളെ ഭസ്മീകരിക്കാനും കർമ്മ, ഭക്തി, ജ്ഞാന, രാജ, യോഗങ്ങളുടെ മിശ്രിതവും, ലഘുഹഠയോഗം,പ്രാണയാമം, മുദ്രകൾ,ബന്ധങ്ങൾ, ജപം, എന്നിവ അടങ്ങിയ യോഗാമാർഗ്ഗത്തിലൂടെ , മസ്തിഷ്ക്കത്തെ പരിണാമത്തിനുവിധേയമാക്കി തന്റെ സത്തയെ തിരിച്ചറിയാനും എളുപ്പത്തിൽ കഴിയുക.

ഇതു നിർബന്ധമുള്ള കാര്യമല്ല. ഒരുവനു വേണമെങ്കിൽ മാത്രം ചെയ്യേണ്ട കാര്യമാണു. അവനു അതിനു അർഹതയുണ്ടെങ്കിൽ അവന്റെ അവബോധം അത്രയ്ക്ക് ഉയർന്നിട്ടുണ്ടെങ്കിൽ മാത്രമെ അവൻ അവിടെ എത്തിപ്പെടുകയുമുള്ളു.

എല്ലാ ചരാചരങ്ങളും പരിണാമ പുനർജന്മ്മ പാതയിലൂടെ അനന്തമായ ആത്മീയയാത്രയിലാണു. തന്റെ യാത്രയുടെ ഉദ്ദേശവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏറ്റവും സുഖമമായ, വേഗതയുള്ള, സുരക്ഷിതമായ, മാർഗ്ഗം, മുൻപെ പോയവർ, ലക്ഷ്യത്തിലെത്തിയ മഹർഷിമാർ കാണിച്ച വഴികളിലൂടെ വേണമെങ്കിൽ അവനു പോകാം,

അത് അവന്റെ ഇഷ്ടം. ഇത് കൂട്ട ഓട്ടമല്ല, വ്യക്തിപരമായ, ആത്മപരമായ ദാഹമാണു.ഈ മാർഗ്ഗം കൂടാതെ, കർമ്മ മാർഗ്ഗം, ഭക്തിമാർഗ്ഗം രാജ മാർഗ്ഗം, ജ്ഞാന മാർഗ്ഗം എന്നിവയിലൂടെ മുക്തിയും മോക്ഷവും നേടാമെന്നു പറയുന്നുണ്ട്.

എന്നാൽ ഈ ജന്മത്തിലെ തന്നെ ദുരിതങ്ങൾ ക്കൊണ്ട് പൊറുതിമുട്ടുന്ന ഒരുവനു എങ്ങിനെയാണു ഇത്രയും ജന്മ്മങ്ങളിലെ കർമ്മഫലങ്ങളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുക.

ഇത് അത്ര എളുപ്പം ആയിരുന്നുവെങ്കിൽ എന്തിനാണു നമ്മുടെ മുനിപരമ്പരകൾ അവരുടെ അനേക ജന്മങ്ങളും,ആയുസ്സു മുഴുവനും യോഗ ധ്യാന സമാധി പരിശീലങ്ങൾക്കു വേണ്ടി ചെലവഴിച്ചത്?

പ്രാണൻ സുഷുമ്നയിൽ ഉയർന്ന് ബ്രഹ്മരന്ത്രത്തിലൂടെ ഇശ്വരനിൽ/പരമമായ ചൈതന്യത്തിൽ ലയിയ്ക്കുന്നതിനെയാണു മോക്ഷം എന്നുപറയുന്നത്. എന്നാൽ മോക്ഷ പ്രാപ്തിയിലേയ്ക്ക് എത്താത്ത, ഒരു സാധകനു തന്റെ സാധനയുടെ ഉയർച്ചയ്ക്കനുസരിച്ച് മരണസമയം പ്രാണനെ പിംഗളനാഡിയിലൂടെ ഉയർത്തി കണ്ണു,വായ്, ആജ്ഞ്ന ചക്ര എന്നിവയിലൂടെ കാമലോകം അഥവാ നരകത്തിൽ പ്രവേശിയ്ക്കാതെ സ്വർലോകത്തിൽ നേരിട്ടു പ്രവേശിയ്ക്കാൻ കഴിയുമത്രെ.ഇതിനെ ഉത്തരായനം (സൂര്യയാനം/ ദേവയാനം,) എന്നുപറയുന്നു.

എന്നാൽ ഭൂരിഭാഗം മനുഷ്യരും ബോധപൂർവ്വം മരണത്തെ നേരിടാനുള്ള പരിശീലങ്ങളൊ, ഉയർന്ന സാധനകളൊ ചെയ്യാത്തവരായതിനാൽ

മരണ സമയം പ്രാണൻ ഇഡ നാഡിയിലൂടെ അധോമുഖമായി സഞ്ചരിച്ച് ഗുദ മാർഗ്ഗത്തിലൂടെ കാമ ലോകം അഥവാ നരകത്തിൽ പ്രവേശിയ്ക്കുന്നു.. ഇതിനെ, ദക്ഷിണായനം (ചന്ദ്രയാനം/ പിത്ര്യയാനം ) എന്നുപറയുന്നു

മരണ സമയത്തെ നമ്മുടെ ശക്തമായ വിചാരങ്ങൾ, ആഗ്രഹങ്ങൾ എന്നിവ തുടർന്നുള്ള ജന്മങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ടത്രെ.
അപകടമരണങ്ങൾ,ആത്മഹത്യ എന്നി അവസ്ഥകളിലും സാധാരണ രോഗാവസ്ഥകൾ എന്നിവയിലും ജീവിച്ചു കൊതി തീർന്നില്ലയെന്ന നിരാശ ശക്തമാണെങ്കിൽ ഈ ആത്മാവുകൾ മരണ ശേഷം ഉടൻ തന്നെ ജന്മമെടുക്കുമത്രെ.

പ്രായമായാണു ഒരാൾ മരിയ്ക്കുന്നതെങ്കിൽ പ്രാണമയകോശം പതുക്കെ പതുക്കെ ഭൌതീക ശരീരത്തിനോടൊപ്പം മ്ര്യതപ്പെടാൻ തുടങ്ങും.

അതുകൊണ്ട് മരണ സമയത്ത് ഭൌതീക ശരീരത്തിൽ നിന്നും പ്രാണൻ വിട്ടു പോകുമ്പോൾ ഭൌതീക ശരീരം വേദന അനുഭവിയ്ക്കുന്നതായി അറിയുകയില്ലത്രെ. 

പ്രാണമയകോശം ശക്തമായിരിയ്ക്കുന്നതിനാൽ പെട്ടെന്നുള്ള മരണങ്ങളിൽ അത് സ്ഥൂല ശരീരത്തെ വിട്ടു പോകാൻ വിമുഖത കാട്ടുകയും ഇത് സ്തൂല ശരീരത്തീനു വേദന സ്ര്യഷ്ടിയ്ക്കുന്നതായി അനുഭവപ്പെടുകയും ചെയ്തേക്കാം.

എന്നാൽ പല മരണങ്ങളിലും ജീവാത്മാവു ശരീരത്തിൽ നിന്നും പുറത്തു പോയിട്ടുണ്ടാകുന്നതിനാൽ വ്യക്തിയ്ക്ക് വേദന അനുഭവപ്പെടാതിരിയ്ക്കുകയും അതേ സമയം സ്തൂലശരീരം വേദന അനുഭവിയ്ക്കുന്നതായി മറ്റൂള്ളവർക്ക് തോന്നുകയും ചെയ്യും.

തുടരും....

No comments:

Post a Comment