30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 03

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 03

അദ്വൈത ദർശനം

മുനി പരമ്പരകളുടെ, യോഗികളുടെ വിശ്വാസ പ്രകാരം ദൈവം ഒരു പ്രപഞ്ച പൌരനല്ല. അത് ഈ വിശ്വമാകെ നിറഞ്ഞു നില്ക്കുന്ന ഒരു അവബോധമാണു,

ഇതിൽ നിന്നും അന്യമായി ഒന്നും തന്നെയില്ല. ഇതിന്റെ ഗുണം നിർഗുണമാണു, എന്നാൽ എല്ലാ ഗുണവും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിൽ നിന്നു സ്വയം സ്ര്യഷ്ടിയുണ്ടാകുകയും കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷം എല്ലാ സ്ര്യഷ്ടികളും ഇതിൽത്തന്നെ ലയിച്ചു ചേരുകയും ചെയ്യുന്നു.

വീണ്ടും സ്ര്യഷ്ടി പുനരാരംഭിക്കുന്നു. വേദങ്ങളിലെ, ഉപനിഷത്തുക്കളിലെ ഈശ്വര സങ്കല്പ്പം അദ്വൈത ദർശനമാണു

അദ്വൈത ദർശനത്തിലെ പരബ്രഹ്മം ഏകദൈവമായും പരബ്രഹ്മത്തിന്റെ കായിക ശക്തിയായി ശാക്തേയ മതത്തിലെ ദേവിയും,

ഈശ്വരന്റെ മൂന്നു ഗുണങ്ങളായ സ്ര്യഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ സങ്കല്പ്പങ്ങളായി ബ്രഹ്മ( എല്ല സങ്കല്പ്പങ്ങളിലെയും സ്ര്യഷ്ടിയെ പ്രതിനിധീകരിച്ച് ബ്രഹ്മാവും) , വിഷ്ണു (വൈഷണവ മതം), മഹേശ്വര ( ശൈവമതം) സങ്കല്പ്പവും ഉണ്ടായതായി കാണാം.

ബ്രഹ്മാവിനോടുകൂടി സരസ്വതിയായും, വിഷ്ണുവിനോടുകൂടി മഹാലക്ഷ്മിയായും, മഹേശ്വരനോടുകൂടി, ശ്രീപാർവതിയായും, ശാക്തേയ മത സങ്കല്പമായ ദേവീഭാവം ചേർന്നു നില്ക്കുന്നു.

ശാസ്താവെന്ന സങ്കല്പവും, ശങ്കരനാരായണ മൂർത്തീ സങ്കല്പവും പരസ്പരം സ്പർദ്ധയിൽ നിന്നിരുന്ന വൈണവ ശൈവ വിശ്വാസങ്ങളെ ഒരുമിച്ചു കൊണ്ടു പോകാൻ സഹായിച്ചതായി കാണാം.

ഈ പുതിയ സങ്കല്പ്പങ്ങൾ ഹിന്ദുക്കളിലെ പ്രധാന വിഭാഗങ്ങളായ അദ്വൈത, വൈഷ്ണവ, ശൈവ, ശാക്തേയ വിഭാഗക്കാരെ ഒരുമിച്ചു നിർത്താനും, ഹിന്ദുമതത്തിനു ഒരു ഐക്യം കൊണ്ടു വരാനും സഹായിച്ചതായി കാണാം...

ഒട്ടു മിക്ക മത ഗ്രന്ഥങ്ങളിലും കഥകളിലൂടേയും, ഉപകഥകളിലൂടേയും, അതാതു കാല ദേശത്തിനനുസരിച്ചുള്ള, സാമൂഹിക കാര്യങ്ങളും, സന്മാർഗ്ഗ ചിന്തകളുമാണു നല്കുന്നത്.

മനുഷ്യനെ അടക്കവും, ഒതുക്കവും, ഭക്തിയും ദൈവഭയവുമുള്ള ഒരു സാമൂഹിക ജീവിയാക്കാനുള്ള നിർദ്ദേശങ്ങളും, ഉപദേശങ്ങളും അവയിലൂടെ നല്കുന്നതായി കാണാം.

ഈ ലോകം മനുഷ്യനു വേണ്ടി നിർമ്മിച്ചിട്ടുള്ളതും ദൈവം പോലും എപ്പോഴും അവനെ കേന്ദീകരിച്ചു ചിന്തിയ്ക്കുന്നതും പ്രവർത്തിയ്ക്കുന്നതും നമുക്ക് കാണാൻ കഴിയും.

ഇതേ അവസരത്തീൽ ഇതര വിശ്വാസങ്ങളുടെ ദൈവ, സ്ര്യഷ്ടി ചിന്തകൾക്കും, തത്വ ശാസ്ത്രങ്ങൾക്കും വ്യത്യസ്ഥമായി , സർവ്വചരാചരങ്ങൾക്കും സ്വികാര്യമായ നിഷ്പക്ഷവും, ശാസ്ത്രീയവുമായ ചിന്തകളാണു വേദാന്തം എന്നു പൊതുവെ അറിയപ്പെടുന്ന ഉപനിഷത്തുകൾ നല്കുന്നത്.

തപസ്സിന്റെ അസാധാരണമായ തലങ്ങളിൽ വച്ച് പ്രപഞ്ച സത്യങ്ങളെ അവർ കണ്ടെത്തൂകയായിരുന്നു. ഇത് കേവലം ഒരു വ്യക്തിയുടെ കണ്ടെത്തലു കളായിരുന്നില്ല . ഏകദേശം ഇരുപതിനായിരം കൊല്ലത്തെ കാലയളവിനുള്ളിൽ ആയിര കണക്കിനു ആത്മീയന്വേഷകരുടെ സ്വതന്ത്ര ചിന്തകളായിരുന്നു അവ.

ആചാര അനുഷ്ടാനങ്ങളൊ, മതപരമായ വിശ്വാസങ്ങളൊ ഇതിൽ ദർശിക്കാൻ കഴിയുകയില്ലയെന്നത് പ്രത്യേക ശ്ലാഘനീയമാണു.

“ നീ മറ്റുള്ളവർ പറയുന്നത് വിശ്വസിക്കരുത്. സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിയ്ക്കണം. നിന്റെ ബോധതലത്തിനു അംഗീകരീയ്ക്കാൻ കഴിയുന്നതു മാത്രം സ്വീകരിയ്ക്കുക. അപ്പോഴും ചോദ്യങ്ങൾ തുടർന്നു കൊണ്ടിരിയ്ക്കുക. ” എന്നാണു ഉപനിഷത്തുകൾ നിർദ്ദേശിയ്ക്കുന്നത്. “

ഋഗ്വേദത്തിൽ സ്ര്യഷ്ടിയെ ക്കുറിച്ച് സ്വയം ചോദിയ്ക്കുന്ന ഒരു ചിന്ത നോക്കുക.”സത്തോ, അസത്തൊ ഉണ്ടായിരുന്നില്ല. എന്താണു ഗോപ്യമായി വച്ചിരിയ്ക്കുന്നത്? എവിടെയാണത്? ആരുടെ അധീനതയിലാണത്? ആർക്കാണു അതു അറിയുക? ആർക്കാണു അത് പറയാൻ കഴിയുക? എന്നാണീ സ്ര്യഷ്ടിയുണ്ടായത്? ദേവന്മാർപ്പോലും ഈ സ്ര്യഷ്ടി യ്ക്കു ശേഷമാണുണ്ടായത്, അതുകൊണ്ട് എവിടെന്നാണു സ്ര്യഷ്ടിയുണ്ടായതെന്നു ആർക്കാണു അറിയാൻ കഴിയുക? ആർക്കും സ്ര്യഷ്ടി എവിടെ നിന്നാണുണ്ടായതെന്നു അറിയാൻ കഴിയുകയില്ല. ഒരുപക്ഷെ ദൈവം സ്ര്യഷ്ടിയ്ക്കുകയൊ സ്ര്യഷ്ടിയ്ക്കാതിരിയ്ക്കുകയൊ ചെയ്തിരിയ്ക്കാം. സ്വർഗത്തിലിരുന്നു ഇതെല്ലാം വീക്ഷിയ്ക്കുന്ന ദൈവത്തിനു ഇതെല്ലാം അറിയാമായിരിയ്ക്കാം , ഒരുപക്ഷെ അദ്ദേഹത്തിനു പോലും ഇതൊന്നും അറിഞ്ഞില്ലെന്നുംവരാം. ( ഋഗ്വേദ-10- 129) .

യുക്തി ബോധത്തിന്റെ വ്യക്തമായ ദ്ര്യഷ്ടാന്തം.

ഈ വിശ്വ പ്രപഞ്ചം വർത്തിയ്ക്കുന്നത് കാര്യ കാരണ സിദ്ധാന്തത്തിലും, കർമ്മഫല സിദ്ധാന്തത്തിലുമാണു. അതായത് യാദ്ര്യശ്ചികമായി ഒന്നും ഉണ്ടാകുകയോ , സംഭവിയ്ക്കുകയോ ചെയ്യുന്നില്ല. എന്തിനും ഏതിനും ഒരു മുൻ കാരണമുണ്ടായിരിയ്ക്കും. അതുപോലെ ഓരൊ കർമ്മത്തിനും ഒരു അനന്തരഫലം വന്നു ചേരും.

ഇവിടെ കർമ്മമെന്നു പറഞ്ഞാൽ നല്ലതോ, ചീത്തയൊയെന്നു അർത്ഥമില്ല. വാക്ക്, ചിന്ത, പ്രവ്ര്യത്തി എന്നിവ കൊണ്ടുണ്ടാകുന്നതെന്തും കർമ്മമാണു.

ഒരു പുല്ക്കൊടിയുടെ പ്രവ്ര്യത്തിയിൽ പോലും സർവ്വേശ്വരനായ പ്രപഞ്ച ചൈതന്യം അനാവശ്യമായി ഇടപെടുന്നില്ല.

അനേക ജന്മ്മങ്ങളിലെ നമ്മുടെ ഓർമ്മകളും, ശരി,തെറ്റ് ചിന്തകളും, മനസ്സ, വാചാ, കർമ്മണാ നാം ചെയ്യുന്ന പ്രവർത്തികളും, നമ്മൾ ബന്ധപ്പെടുന്ന ജീവജാലങ്ങൾ നമ്മളിലുളവാക്കുന്ന പ്രതികരണങ്ങളും, , അതുപോലെ നാം ബന്ധപ്പെടുന്ന ലക്ഷണക്കണക്കിനു ജീവജാലങ്ങളിൽ, മനുഷ്യരിൽ നമ്മൾ ശേഷിപ്പിയ്ക്കുന്ന കോടിക്കണക്കിനു ഓർമ്മകളും, പ്രതികരണങ്ങളും വികാരങ്ങളുമാണു സത്യത്തിൽ നമ്മുടെ കർമ്മഫലങ്ങൾ. നമ്മൾ ഈ വിശ്വമാകെ നിറഞ്ഞിരിയ്ക്കുന്ന അതിശക്തമായ ഒരു Cosmic Energy Web ലെ ശക്തമായ കണ്ണികളാണു. ഈ കോടിക്കണക്കിനു കർമ്മഫലങ്ങളാൽ നമ്മൾ കോടിക്കണക്കിനു ജീവജാലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. സദാസമയവും ഈ ഓർമ്മകളുടെ നിയന്ത്രണത്തിലാണു നാം. കർമ്മഫലങ്ങൾ വ്യക്തിഗതവും, അതേ സമയം കൂട്ടായ ഓർമ്മകളുമാണു. ഇവയുടെ പൂർത്തീകരണത്തിനുവേണ്ടി ഇവയുടെ നിർദ്ദേശത്താലും, നിയന്ത്രണത്താലുമാണു നാം, നിരന്തരം പുനർജന്മമെടുത്ത് ജനിയ്ക്കുന്നതും, പരസ്പരം പ്രതിപ്രവർത്തിയ്ക്കുന്നതും.

ഉപനിഷത്തുകൾപ്രകാരം ആദിയിൽ നിർഗുണബ്രഹ്മമായിരുന്നുവെന്നും, കാലമോ, സമയമോ, രാവോ, പകലോ, ആകർഷണമോ, വികർഷണമോ,നിറമോ, ഗുണമോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഈ വിശ്വമാകെ അവബോധത്തോടുകൂടിയ ഒരു ചൈതന്യംമാത്രം വ്യാപിച്ചിരുന്നുവെന്നും പറയുന്നു.

ഇതൊരു വിശ്വപൌരനല്ല. ഇതിനെ ദൈവമെന്നോ, ഈശ്വരനെന്നോ, പരബ്രഹ്മമെന്നോ എന്തുവേണമെങ്കിലും വിളിയ്ക്കാം. ഇതൊരു എനെർജി വെബ് ആകുന്നു. ഇതിലെ ഓരോ അണുവും മറ്റേതിൽനിന്നും വ്യത്യാസമില്ലാത്തതും തുല്ല്യവും നൂറുശതമാനവും വിശ്വവ്യാപിയായ പരബ്രഹ്മ ചൈതന്യ മുൾക്കൊള്ളുന്നതു മാകുന്നു. ഇതിൽനിന്നും പൂർണ്ണമായ സ്ഥൂല സൂക്ഷ്മലോകങ്ങളുണ്ടായിട്ടും ഇത് നൂറുശതമാനവും പൂർണ്ണമായിത്തന്നെ സ്ഥിതിചെയ്യുന്നു. 
ഇവിടെ സ്ര്യഷ്ടിയും ഈശ്വരനും വേറിട്ടുനില്ക്കുന്നില്ല. സ്ര്യഷ്ടിയും ഈശ്വരനും രണ്ടല്ല, ഒന്നുമാത്രമാണു. ഒരേയൊരു ചൈതന്യം, അതിന്റെ ഗുണമായ വിശ്വ ബോധം, സ്ഥൂല സൂക്ഷ്മലോകങ്ങളാകുന്ന അതിന്റെ ശരീരം ഇതാണീ വിശ്വപ്രപഞ്ചം. ഈ വിശ്വബോധത്തിൽ സ്ര്യഷ്ടിയ്ക്കുവേണ്ട എല്ലാഗുണങ്ങളും,കഴിവുകളും, മുൻപത്തെ സ്ര്യഷ്ടിയുടെ ഓർമ്മകളും അന്തർലീനമായി അടങ്ങിയിരുന്നു. ഈ വിശ്വബോധത്തിൽ സ്ര്യഷ്ടിക്കുവേണ്ട ആഗ്രഹമുണ്ടായി. അതിനെത്തുടർന്നു, നാദമുണ്ടായി (ഓങ്കാര), സ്പന്ദനങ്ങളുണ്ടായി, തരംഗങ്ങളുണ്ടായി, മായയുണ്ടായി, സമയമുണ്ടായി, വികർഷണമുണ്ടായി, കാന്തികതലമുണ്ടായി, അതിന്റെ ഭാവങ്ങളായ, സംവേദനം, സ്വതന്ത്രമായ നിലനില്പ്പുണ്ടെന്ന മായാ ഭ്രമം, ഈ ഭാവങ്ങളും പ്രക്ര്യതിയുടെ ഭാവങ്ങളുമായിചേർന്നു പരമാത്മാവിന്റെ അംശങ്ങളായ ആത്മാവുകളുണ്ടായി. പഞ്ചഭൂതങ്ങളുണ്ടായി, സ്ഥൂല, സൂക്ഷ്മ പഞ്ചീകരണത്താൽ, സ്ഥൂല, സൂക്ഷ്മ ലോകങ്ങളുണ്ടായി. മഹവിസ്പോടന സിദ്ധാന്തവുമായി വളരെ അടുത്തുനില്ക്കുന്നു ഉപനിഷത്തുകളിലെ പ്രപഞ്ച സ്ര്യഷ്ടി. സ്ര്യഷ്ടി ആദ്യത്തേതായിരുന്നില്ല, അവസാനത്തേതുമാത്രമായിരുന്നു. അനേകകോടി വർഷങ്ങൾക്കുശേഷം എല്ലാം നിർഗുണബ്രഹ്മാവസ്ഥ യിലേയ്ക്കു തന്നെ ഉൾവലിയുകയും പിന്നീട് അനേകകോടി വർഷം അങ്ങിനെ തുടരുകയും അതിനുശേഷം സ്ര്യഷ്ടി പുനരാരംഭിയ്ക്കുകയും ചെയ്യുമത്രേ.
ഭൌതീകലോകത്തെ ശാസ്ത്രജ്ഞന്മാരെപ്പോലെ ആത്മീയതലത്തിലെ ശാസ്ത്രജ്ഞന്മാരാണു മുനിമാർ അഥവാ യോഗികൾ. അവർ യോഗദ്ര്യഷ്ടീയിലൂടെ വീക്ഷിച്ചകാര്യങ്ങളാണിവ.

തുടരും.....

No comments:

Post a Comment