20 April 2017

ഹിന്ദുവിന്റെ ഒരു ദിവസം ഭാഗം - 02

ഹിന്ദുവിന്റെ ഒരു ദിവസം

ഹൈന്ദവ ജീവിത രീതികളും അതിന്റെ ശാസ്ത്രിയ വിവരണവും, ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങളും

ഭാഗം - 02 ക്ഷേത്ര ദർശനം

ക്ഷേത്രം എന്നാല്‍ എന്താണ് ❓

എന്തിനാണ് നമ്മില്‍ പലരും ക്ഷേത്രത്തിൽ പോകുന്നത് ❓

വീട്ടിൽ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ പോരെ ❓

അങ്ങനെ ഒരായിരം ചോദ്യങ്ങൾ നാം സ്വയം ചോദിക്കാറുണ്ട്.

" ഇദം ശരീരം കൌന്തേയാ ക്ഷേത്ര മിത്യതി ഭീതയതെ "

എന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്, ഈ ശരീരം തന്നെയാണ് അര്‍ജുനാ ക്ഷേത്രം എന്ന്.

ഇതേപോലെ " ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സദാശിവ"

ക്ഷേത്രം എന്ന പദം കൊണ്ട് ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീത പറയുന്നത്.

അപ്പൊ സ്വന്തം ശരീരത്തെ ദർശിക്കാൻ ആണോ നാം പോകുന്നത്❓

ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠയാണ് ഉയർന്നിരിക്കുന്നത് നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്ര ദർശനം ഉപകരിക്കും എന്നർഥം .
ക്ഷേത്രം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. എന്നത് ശാസ്ത്ര ഭാഷ്യം.

ഈ ഊർജ സ്രോതസ്സ് എല്ലായിടതിലും ഇല്ലേ ❓
ശരിയാണ്.. പക്ഷെ ഒന്നോർക്കുക ജലസ്രോതസ്സ് ഭുമിയുടെ എല്ലാ യിടത്തും ഉണ്ട്.. എന്നാൽ എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല.

മറ്റൊന്ന് പറഞ്ഞാൽ വായു എല്ലായിടത്തും ഉണ്ട്.. എന്നാൽ ഒരിടത്ത് ഫാൻ വെച്ചാൽ അവിടെ സാന്ദ്രത കൂടും.. അതുമൂലം മറ്റൊരാള്ക്കും വായു കിട്ടാതെ ആകുന്നുമില്ല.

ആ ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം.

"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം" 

അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം ഒരു വിഗ്രഹം പ്രതിഷ്ട്ടിക്കുമ്പോൾ തന്ത്ര സമുച്ചയത്തിലെ പ്രാർഥന തന്നെ ലോകാനുഗ്രഹത്തിനും നമുടെ എല്ലാം സുഖത്തിനായും അവിടുന്നു കുടി കൊള്ളണമേ എന്നാണ് പ്രാര്‍ത്ഥന.

ഗൃഹങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ദേവയജ്ഞം പൂജാരൂപത്തിലായി പൊതുജനങ്ങളുടെ ഉപകാരാർത്ഥം ക്ഷേത്രങ്ങളായി വികസിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തധർമ്മത്തിൽപ്പെട്ടതാണ്. അഗ്നിഹോത്രം ഇഷ്ടധർമ്മവും രണ്ടും ചേർന്നാൽ ഇഷ്ടപൂർത്തമാകും. പൂജയിൽ നാം സാക്ഷാൽ ഈശ്വരനെയല്ല പൂജിക്കുന്നത്. ഓരോ ഉപാസനാമൂർത്തിയ്ക്കും നാമരൂപങ്ങൾ കല്പിച്ച് പ്രതിമകൾ നിർമ്മിച്ച്‌ ആരാധിക്കുകയാണ് ചെയ്യുന്നത്. ഭക്തിയിലെ "അർച്ചനം" എന്ന ഭാവമാണ് പൂജയായി മാറിയത്. പ്രഹർഷേണയുള്ള അർച്ചനയാണ് പ്രാർത്ഥന. ശരിയായ നിശബ്ദതയാണ്. വിശേഷരൂപത്തിൽ ഊർജ്ജത്തെ സ്വീകരിക്കുവാൻ സാധിക്കുന്നതാണ് വിഗ്രഹം. ചൈതന്യവർത്തായി നിൽക്കുന്നതാണ് പ്രതിഷ്ഠ. യാഗശാലയിൽ അഗ്നികുണ്ഠത്തിന്റെ സ്ഥാനമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ സ്ഥാനം. ക്ഷേത്രം എന്നാൽ "ക്ഷയാൽ ത്രായതേ ഇതി ക്ഷേത്രം" അതായത് നാശത്തിൽ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം എന്ന് ആഗമ ശാസ്ത്രത്തിൽ ശിവ പൂജയെപ്പറ്റിയും സംഹിതാശാസ്ത്രത്തിൽ വിഷ്ണുപൂജയെപ്പറ്റിയും ശാക്തേയശാസ്ത്രത്തിൽ ദേവീപൂജയെപ്പറ്റിയും പറയുന്നു. പ്രതിമാർച്ചന ഈശ്വരപൂജ തന്നെയാണ്. നാം ആരാധിക്കുന്നത് കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉള്ള പ്രതിമയിലാണെങ്കിലും ആ സമർപ്പണം ഈശ്വരനിൽ എത്തുന്നു. അഗ്നിയിൽ ഹോമിക്കുന്ന ഹവിസ്സ് അനേകം പരിണാമങ്ങൾക്ക് പാത്രമായി അന്നമയകോശമായിത്തീരുന്നു. 

ദൈവത്തിനു 3 ഗുണങ്ങൾ ആണുള്ളത്.

“സൃഷ്ടി ‘ സ്ഥിതി ‘ സംഹാരം”

ഈ ഗുണങ്ങളെ ആണ്  ദേവതകളായി “അരധിക്കപെടുന്നത്.

എന്താണ് “ദേവത എന്നവാക്കിന് അർഥം ❓

“ദിവ്" എന്നവക്കിൽ നിന്നാണ് ദേവത എന്നാ വാക്കുണ്ടായത് പ്രകാശിപ്പിക്കുന്നത് എന്തോ ?... അത് ദേവത,

എന്താണ് മുപ്പത്തി മുക്കോടി ദേവത❓

പലരും കരുതുന്നത് മുപ്പത്തി മൂന്ന് കോടി എന്നാണ്. അത് ശരിയാണ് എന്നാൽ 'കോടി' മലയാള അർത്ഥമല്ല ഉള്ളത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് അതിനു..
അതായത് മുപ്പത്തി മുക്കോടി ദേവന്മാർ എന്നാൽ മുപ്പത്തി മൂന്ന് ദേവന്മാർ എന്നാണ്. മുപ്പത്തി മൂന്ന് കർമ്മങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്‌.

എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.

എട്ടു വസുക്കൾ-

1അഗ്നി, 2വായു, 3പൃഥ്വി, 4അന്തരീക്ഷം, 5ആദിത്യൻ, 6ദ്യോവ്, 7ചന്ദ്രൻ, 8നക്ഷത്രങ്ങൾ.
ഇവരാൽ ജഗത് വത്കരിക്കപ്പെട്ടിരിക്കുന്നു.

പതിനൊന്ന് രുദ്രന്മാർ എന്നാൽ പത്തു പ്രാണനും മനസ്സും അടങ്ങിയതാണ്.

പത്ത് പ്രാണനുകൾ-
1പ്രാണൻ, 2അപാനൻ, 3സമാനൻ, 4ഉദാനൻ, 5വ്യാനൻ, 6നാഗൻ, 7കൂർമൻ, 8കൃകലൻ, 9ദേവദത്തൻ, 10ധനഞ്ജയൻ.

പന്ത്രണ്ട് ആദിത്യന്മാർ എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്.
ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.

എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് ആദിത്യൻ  എന്ന നാമം.

പിന്നെ ഇന്ദ്രനും പ്രജാപതിയും.

 ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്.

യജ്ഞവും യാഗവുമാണ് പ്രജാപതി.

മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം.

അന്തരീക്ഷവും വായുവും രണ്ടാം ലോകം.

ദ്യോവും ആദിത്യനും മൂന്നാം ലോകം.

അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.

എന്താണ് വിഗ്രഹം ❓ 

ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തുന്ന ഒരു ആരോപണം മഹാ അന്ധവിശ്വാസികളാണെും കല്ലിനെയും ലോഹത്തെയും മറ്റും പൂജിക്കുവരാണെന്നുമാണ്.

കല്ലും ദൈവമാണോ ❓

കല്ലിലും ലോഹത്തിലും നിര്‍മിച്ചതാണു ക്ഷേത്രവിഗ്രഹങ്ങള്‍. എന്നാല്‍, ക്ഷേത്രോപാസകന്‍ അഥവാ തൊഴാനെത്തുവന്‍ കല്ലിനെ പൂജിക്കുവനല്ലതന്നെ. പൂജിക്കുന്നത് ഈശ്വരനെയാണ്; അതിനുള്ള ഉപാധി മാത്രമാണു വിഗ്രഹം. വിഗ്രഹങ്ങളെ പൂജിക്കുകയല്ല, വിഗ്രഹങ്ങളിലൂടെ പൂജിക്കുകയാണു ചെയ്യുന്നത്.

'വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ:'

(വിശേഷരൂപത്തില്‍ ഈശ്വരത്വത്തെ ഗ്രഹിക്കാന്‍ സഹായിക്കുന്നവയാണു വിഗ്രഹങ്ങള്‍) എന്നാണു വിഗ്രഹം എന്ന വാക്കിന്റെ അര്‍ഥം. രൂപരഹിതമായതിനെ ഗ്രഹിക്കാനാവാത്ത മനുഷ്യമനസ്സിന് ഈശ്വരോപാസനയ്ക്കു രൂപങ്ങളുടെ സഹായം അനിവാര്യമാണ്. ഇത്തരം മൂര്‍ത്തരൂപങ്ങളാണു വിഗ്രഹങ്ങള്‍. അവ വെറും കല്ലോ ലോഹമോ അല്ല. വെറും പ്രതീകങ്ങളുമല്ല, മറിച്ച് വിശിഷ്ടമന്ത്രങ്ങളുടെ സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച് ഉപാസിച്ചുപോരുന്നവയാണ്.
വിഗ്രഹാരാധനയെ എതിര്‍ക്കുന്നവര്‍ ഈശ്വരത്വത്തെ ഗ്രഹിക്കാന്‍ പ്രതീകങ്ങള്‍ അനിവാര്യമാണെന്നു തിരിച്ചറിയാത്തവരാണ്. അതേസമയം, നിരീശ്വരവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നതില്‍ അതിശയവുമില്ല. എന്തെന്നാല്‍ വാക്കില്‍ പോലും ഭ്രമിച്ചിരിക്കുന്നവരാണല്ലോ അവര്‍. നിരീശ്വരവാദി എന്ന, സ്വന്തം അസ്തിത്വത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കിനു തന്നെ അവര്‍ ഈശ്വരന്റെ സഹായം തേടുന്നു. ഇല്ലാത്ത ഒന്നിന്റെ പദപ്രയോഗം വിവേകമുള്ളവര്‍ ചെയ്യാറില്ല. ഈശ്വരനെന്ന പദത്തെ നിരീശ്വരവാദികള്‍ ഉപയോഗപ്പെടുത്തുകവഴി ഈശ്വരനെ വാചാ സ്വീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. 'എനിക്കു നാവില്ലല്ലോ?' എന്നുച്ചരിക്കുന്ന ഒരാള്‍ക്കു തുല്യം മൂഢനാണ് ഇവിടെ നിരീശ്വരവാദി.

വിശേഷേണ ഈശ്വരനെ വസ്തുവിൽ ഗ്രഹിക്കുന്നതനെ വിഗ്രഹം എന്നര്ഥം?

ഹൈന്ദവർ പൊതുവേ ആരാധനക്കായി 8 തരം വിഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. 

1. ശൈലി [ശില- കല്ല് ]
2. ലോഹി(പഞ്ചലോഹം )
3. ദാരു (മരം)
4. സൈഗതി (കളിമണ്ണ്)
5 മണിമയി(അഞ്ജനക്കല്ല്)
6 ലേപ്യ (ചിത്രം)
7 ലേഖ്യ ( എഴുത്ത് )
8. മനോമയി (സങ്കല്പം )

ഇവയിൽ തന്നെ രണ്ടു തരം വിഗ്രഹം ഉണ്ട്.

1നാമവിഗ്രഹം 2പ്രതിമകൾ ഇവ രണ്ടും പ്രതീകങ്ങൾ ആണ്. ദൈവത്തിന്റെ ഗുണങ്ങളെ ആണിവിടെ ആരാധിക്കുന്നത് നാമമോ വിഗ്രഹമോ അല്ല.

കോസ്മിക്‌ എനർജിയെ ഒരു പ്രത്യേക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ള വിഗ്രഹത്തിലേക്ക് ആഗിരണം 
ചെയ്യത്തക്ക വിധത്തിലാണ് ക്ഷേത്രം നിർമ്മിചീട്ടുള്ളത്. ഭൂമിയുടെ മഗ്നെടിക് waves കൂടുതൽ ഉള്ള ഇടമാണ് ക്ഷേത്ര നിർമ്മാണത്തിന് തിരഞ്ഞെടുക്കുന്നത്.

ഗർഭ ഗൃഹത്തിന് മുകളിൽ ഉള്ള താഴിക കുടത്തിൽ “IRIDIYUM ” എന്ന വിലയേറിയ “ലോഹം ” കോസ്മിക്‌ എനർജി ആകര്ഷിച്ചു വിഗ്രഹത്തിലേക്ക് സന്നിവേഷിപ്പിക്കുന്നു. പ്രത്യേകമായ AURA ഉള്ള ശിലകൽ ആണ് വിഗ്രഹത്തിനായ് എടുക്കുന്നതു.

വിഗ്രഹമെന്ന ലിംഗം പ്രതിഷ്ഠ പീഠം എന്നാ യോനിയിൽ ഇറക്കിവെക്കുന്ന കർമ്മത്തെയാണ് പ്രതിഷ്ഠ എന്ന് പറയുന്നത്.

പ്രതിഷ്ഠ പീദത്തിനു 7 ഘടകങ്ങൾ ഉണ്ട്
1ആധാരശില, 2നിധികുംഭം, 3പദ്മം, 4കൂര്മം, 5യോഗനാളം, 6നപുംസക ശില, 7ലിംഗം.

പൂജാരി അവൻ ആര്ജിച്ച ആത്മ ശക്തി മന്ത്ര ഉച്ചരണത്തിലൂടെ വിഗ്രഹത്തിലേക്ക് ആവഹിക്കുന്നതാണ് പൂജ. പൂജാരി മികച്ച വേദ പണ്ഡിതൻ ആയിരിക്കണം. സത്വഗുണ പ്രധാനിയും മംസലഹരി വസ്‌തുക്കൾ നിഷിധനു മായിരിക്കണം.

ശ്രീകോവിൽ ദേവന്റെ ശിരസ്സായും, അകത്തെ ബലിവട്ടം മുഖം ആയും, വിളക്കുമാടം ഉദരമായും, പുറത്തെ പ്രദിക്ഷിണ വഴി അരക്കെട്ടായും, ഗോപുരം കാലുകൾ ആയും,  കൊടിമരം നട്ടെല്ല് ആയും, ആണു സംവിധാനം ചെയ്തിട്ടുള്ളത്.... കൊടിമരം ഒരു ഇടിമിന്നൽ രക്ഷകവചമയ് പ്രവർത്തിക്കുന്നു.

പൂജ ദ്രവ്യ്‌ങ്ങളായ്‌ ഉപയോഗിക്കുന്ന  ധാന്യങ്ങൾ, നെയ്യ്, നാളികേരം, അവിൽ മലര്, എന്നിവ പഞ്ചാ ഭൂതങ്ങളിൽഒന്നായ ഭൂമിയേയും.

പുഷ്പം ആകാശത്തെയും. അഗ്നി അഗ്നിയെ തന്നെയും. ധൂപം വായുവിനെയും. വെള്ളം വെള്ളത്തിനെയും. പ്രധിനിതീകരിക്കുന്നു. പഞ്ചാ ഭൂതങ്ങളിൽ നിന്നും കിട്ടുന്ന “കോസ്മിക്‌ എനർജി നമ്മിലേക്ക്‌ convey ചെയ്യുന്നു.

ഇവിടെ ദീപം കണ്ണുകളെയും, ധൂപം മൂക്കിനേയും, നെയ്യ് തുളസി തുടങ്ങിയ. medicinal chemicals ചന്ദനം ഇവ ചർമ്മത്തിനെയും, പ്രസാദം രസനെദ്രിയതെയും ഉത്തേചിപ്പിക്കുന്നു.

ക്ഷേത്രത്തിന്റെ താഴിക കുടതിലൂടെ വിഗ്രഹത്തിലേക്ക് പ്രവഹിക്കുന്ന കോസ്മിക്‌ എനർജിയെ മന്ത്ര ജപത്തിലൂടെ ശക്തിപെടുത്തി ശ്രീകോവിലിനു ഇടുങ്ങിയ മുറിയില് സംഭരിച് ദീപാരാധനക്ക് ശേഷം നടതുറക്കുമ്പോൾ ഭക്തരിലേക്ക്  പ്രവേശിക്കുന്നു ഇതാണ് “ക്ഷേത്ര രഹസ്യം.

ക്ഷേത്രങ്ങളിലെ പൂജകൾ

അഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു.

1). അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക)

2). ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക)

3). ഇജ്യ (ഇഷ്ടദേവാർച്ചന)

4). സ്വാദ്ധ്യായം (മന്ത്രം ജപിക്കുക, സ്തോത്രം ചൊല്ലുക)

5). യോഗം (ദേവതാധ്യാനം)

മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്

1). ഉഷഃപൂജ
2). എതിർത്തുപൂജ
3). പന്തീരടിപൂജ
4). ഉച്ചപൂജ
5). അത്താഴപ്പൂജ

സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ"

സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".

രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ"

നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു പരിപോക്ഷിക്കപ്പെടുന്നു. 

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ്‌ മേല്‍ശാന്തി തറ്റുടുത്ത്‌, കാലുകഴുകി ആചമിച്ച്‌, ജപിച്ചുതളിച്ച്‌, തിരുനടയില്‍ വന്ന്‌ അഭിവാദ്യം ചെയ്തു മണിയടിച്ച്‌ നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിന്‌ മുന്‍പ്‌ നടത്തുന്ന ദര്‍ശനത്തിന്‌ നിര്‍മ്മാല്യദര്‍ശനം. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിന്‌ മുന്‍പായി തിരുനട തുറക്കുന്ന സമയത്തുനടത്തുന്നതാണ്‌ നിര്‍മാല്യദര്‍ശനം.

നിര്‍മ്മാല്യം മാറ്റിയതിന്‌ ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്തപൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങുനടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്ക്‌ ധ്വജശേഖരന്മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെപൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട്‌ നടത്തുന്ന പൂജയ്ക്കാണ്‌ പന്തീരടി എന്ന്‌ പറയുന്നത്‌. നിത്യനവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ്‌ നവകം പൂജിച്ച്‌ അഭിഷേകം ചെയ്യുന്നത്‌. പിന്നെയാണ്‌ ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. ഉത്സവകാലങ്ങളില്‍ ഉച്ചശീവേലി കാഴ്ചശീവേലിയായി വൈകുന്നേരമാണ്‌ നടത്തുന്നത്‌. എന്നാല്‍ ഗുരുവായൂര്‍ തുടങ്ങി അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രം നിത്യേന ഉച്ചശീവേലി കാഴ്ചശീവേലിയായി നടത്തിവരുന്നു.

വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്നപൂജകള്‍ രാത്രി എട്ടുമണിയോടെയുണ്ടാവും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യയ്ക്ക്‌ ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്‌. മറ്റ്‌ ദിവങ്ങളില്‍ സന്ധ്യയ്ക്ക്‌ അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതിനിടെ ഒരു ദിവസത്തെ പൂജാക്രമത്തിന്‌ പരിസമാപ്തി കുറയ്ക്കുന്നു. തിരുവുത്സവം, ആട്ടവിശേഷം, ഉദയാസ്തമനപൂജപോലെയുള്ള അവസാന വഴിപാടുകള്‍ എന്നിവ നടക്കുമ്പോള്‍ ക്രമത്തിനും സമയത്തിനും അല്‍പാല്‍പം വ്യത്യാസങ്ങള്‍ വരാം. ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും മാത്രം രാവിലെയും, ദീപാരാധനയും നിവേദ്യവും വൈകിട്ടും നടത്തുന്നു. തീരെ ചെറിയ ക്ഷേത്രങ്ങളില്‍ ഒരു നേരം മാത്രം അഭിഷേകവും നിവേദ്യവും നടത്തി നട അടയ്ക്കുന്ന പതിവുമുണ്ട്‌.
ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടയ്ക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദിക്കുന്നതല്ല. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍ നിന്നും വിലക്കി നിര്‍ത്താറുണ്ട്‌. ഉദാഹരണത്തിന്‌ നിവേദ്യസമയത്ത്‌ ദര്‍ശനത്തിന്‌ വിലക്ക്‌ കല്‍പിച്ചിരിക്കുന്നത്‌ നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന്‌ മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ്‌ ഈ വിലക്കു കല്‍പിച്ചിരിക്കുന്നത്‌.

ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇത്‌ മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്‌. ഇവയാണ്‌ ആട്ടവിശേഷങ്ങള്‍.

എന്താണ് ഉത്സവം ❓

പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ദേവചൈതന്യം സമ്പുഷ്ടമായി നിലനില്ക്കു്ന്ന ഒരു ക്ഷേത്രത്തില്‍ അശ്രദ്ധ, അറിവില്ലായ്മ, മറ്റുതരത്തിലുള്ള തെറ്റുകുറ്റങ്ങള്‍, പാകപ്പിഴകള്‍ തുടങ്ങിയവയാല്‍ ചൈതന്യലോപം സംഭവിക്കാം. ഇതു പരിഹരിക്കുവാനായി ക്ഷേത്രങ്ങളില്‍ ഏര്പ്പെറടുത്തിയിട്ടുള്ള ഒരു ചടങ്ങാണ് തിരുവുത്സവം. ക്ഷേത്രത്തെ ഒരു സാധകനായി സങ്കല്പിച്ചാല്‍, ആ സാധകന്‍ നടത്തുന്ന നിത്യമന്ത്രസാധനയാണ് ദേവന്റെ നിത്യപൂജയെന്നു പറയാം. ആ നിത്യ പൂജാവിധാനം വിസ്തരിച്ചു നടത്തുകയാണ് ഉത്സവകാലത്തു ചെയ്യുന്നത്. ശീവേലി ശ്രീഭൂതബലിയായും പിന്നെ ഉത്സവബലിയായും മാറുന്നു. ക്ഷേത്രദേവന്റെ ഗുരുസ്ഥാനം വഹിക്കുന്ന തന്ത്രി തന്നെ ഉത്സവകാലത്തെ ചടങ്ങുകള്‍ നിര്വെഹിക്കുന്നതുമൂലം നഷ്ടപ്പെടുന്ന ദേവചൈതന്യത്തിന് വര്ദ്ധ നവുണ്ടാകുന്നു. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളയിടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന (പൂരം പോലെ ആനയും, അമ്പാരിയും, മേളവും വെടിക്കെട്ടുമായി) പടഹാദി എന്നിവയാണവ.

മുമ്പ് ഗ്രാമകേന്ദ്രങ്ങളായിരുന്ന കാവുകളിലെ ഉത്‌സവങ്ങൾ ആരംഭിയ്‌ക്കുന്നതിന്റെ ഭാഗമായി അനുഷ്‌ഠിച്ചു വരാറുളള ‘അങ്കുരാദി’ വിഭാഗത്തിൽപെട്ട ചടങ്ങാണ്‌ ‘മുളയിടൽ’. നവരനെല്ല്‌, ഉഴുന്ന്‌, യവം, തിന, എളള്‌, അവര, മുതിര, ചെറുപയർ, കടുക്‌, തുവര, ചാമ, വലിയ പയർ എന്നീ പന്ത്രണ്ടു വിത്തുകളാണ്‌ ദുർഗ്ഗക്ഷേത്രങ്ങളിലും വിഷ്‌ണുക്ഷേത്രങ്ങളിലും ഉപയോഗിയ്‌ക്കുന്നത്‌. ഇതിൽ ചാമയും ഉഴുന്നും ശിവക്ഷേത്രങ്ങളിൽ സ്വീകരിയ്‌ക്കാറില്ല. വിഘ്‌നേശ്വരൻ, സുബ്രഹ്‌മണ്യൻ, ശാസ്‌താവ്‌ എന്നീ ദേവന്മാർക്കും വിത്തുകളിൽ ചില്ലറ മാറ്റങ്ങളുണ്ട്‌. ഗോതമ്പ്‌, വരിനെല്ല്‌, മുളനെല്ല്‌ എന്നിവയും മുളയിടാൻ ഉപയോഗിക്കുന്ന നവധാന്യങ്ങളിൽ പെടുന്നു. നവധാന്യങ്ങൾ എന്നതുകൊണ്ടുദ്ദേശിയ്‌ക്കുന്നത്‌ എണ്ണമല്ല. പുതിയ വിത്തുകളാണല്ലോ നന്നായി മുളയ്‌ക്കുക. മുളനെല്ലുപോലെ വല്ലപ്പോഴും കിട്ടുന്ന വിത്തുകൾ ഈയാവശ്യത്തിന്‌ യഥാവസരം ശേഖരിച്ചുവെക്കുകയാണ്‌ പതിവ്‌. ക്ഷേത്രത്തിലെ തന്ത്രിക്കാണ് മുളയിടാന്‍ അധികാരം. വിത്തുകൾ വെളളത്തിലും പാലിലും കഴുകിയെടുത്ത്‌ ശുദ്ധമാക്കണം. മുളയിടുന്ന സ്ഥലം മന്ത്രപൂർവ്വം ശുദ്ധി വരുത്തണം. പല ക്ഷേത്രങ്ങളിലും ‘മുളമുറി’യെന്നൊരു പ്രത്യേക സ്ഥാനം തന്നെയുണ്ടാവും. ഈശാന (കിഴക്കുവടക്കേ) കോണിലാണ്‌ ഇതിന്റെ സ്ഥാനം. ഈ പ്രത്യേകസ്ഥാനത്ത്‌ പത്മമിട്ട്‌ മുളമ്പാലിക (പൂച്ചട്ടി) വെക്കുന്നു. വിത്തു പാകിയാൽ ഉടനെ നനക്കാനുളളതാണ്‌ വെളളം. വെളളത്തിൽ മഞ്ഞൾപ്പൊടി, അഷ്‌ടഗന്ധം എന്നിവ കലക്കുന്നു. പ്രതിഷ്‌ഠാ ദേവതയുടെ വ്യത്യാസമനുസരിച്ച്‌ അഷ്‌ടഗന്ധത്തിലെ ഇനങ്ങൾക്കും ഭേദങ്ങളുണ്ട്‌.

മന്ത്രപൂർവ്വം പീഠപൂജ കഴിച്ച്‌ മുളമ്പാലിക നിരത്തുന്നു. മുളമ്പാലികയിൽ പുറ്റുമണ്ണ്‌, പുഴമണൽ, ചാണകപ്പൊടി എന്നിവ നിറച്ച്‌ പാത്രസംസ്‌കാരം എന്ന ക്രിയയും നിർവ്വഹിയ്‌ക്കണം. അതിനുശേഷം പാലികയിലേക്ക്‌ വിഷ്‌ണുവിനേയും ബീജത്തിലേക്ക്‌ സോമനേയും മന്ത്രത്തോടെ ആവാഹിയ്‌ക്കുന്നു. മുളയിടുന്നതിനു മുമ്പ്‌ ദാനം എന്നൊരു ചടങ്ങു കൂടിയുണ്ട്‌. പിന്നീടു നീരാജനത്തിനു ശേഷം മുളയിടുന്നു -വിത്തു പാകുന്നു. അമ്പലവാസി കൈവിളക്കു വിടിച്ച്‌ ശംഖ്‌, വാദ്യം എന്നീ പശ്ചാത്തലത്തോടെ വിത്തുവിതച്ച്‌ നനക്കുന്നു. പിന്നീട്‌ അതാത്‌ ദേവനെ ആവാഹിച്ച്‌ നിവേദ്യത്തോടെ പൂജയും കഴിയ്‌ക്കേണ്ടതുണ്ട്‌. അതിനുശേഷം ഇലകൊണ്ടും വസ്‌ത്രംകൊണ്ടും മുടി നാലു പുറവും ബലി തൂവുന്നു. തുടർന്നുളള ഉത്‌സവകാലത്ത്‌ എല്ലാ ദിവസവും മൂന്നുനേരം മുളപൂജ നടത്തുന്നു. അത്താഴപൂജക്ക്‌ ബലിതൂവലും ഉണ്ട്‌. കലശത്തേടെയാണ്‌ ഉത്‌സവച്ചടങ്ങ്‌ അവസാനിയ്‌ക്കുന്നതെങ്കിൽ മുളയിലേക്കാവാഹിച്ച ദേവസാന്നിദ്ധ്യത്തെ കലശത്തിലേക്ക്‌ ‘ഉദ്വസി’യ്‌ക്കുന്നു. ഈ കലശം പിന്നീട്‌ ദേവന്‌ ആടുമല്ലോ. കലശമില്ലാതെയാണ്‌ ചടങ്ങ്‌ എങ്കിൽ ഉത്‌സവത്തിലെഴുന്നുളളിയ്‌ക്കുന്ന തിടമ്പിലേയ്‌ക്കാണ്‌ ഉദ്വസിയ്‌ക്കുക. ഉത്‌സവമുള വേണ്ടമാതിരി മുളക്കാതിരുന്നാൽ ദോഷങ്ങളുണ്ട്‌. അതിന്‌ പ്രായശ്ചിത്ത വിധികളുമുണ്ട്‌. ധാന്യങ്ങൾ അത്യപൂർവ്വമായേ മുളക്കാതെ പോവുകയുളളൂ. ഉത്‌സവങ്ങളുടെ ആദ്യവസാന മംഗളാചരണമാണ്‌ മുളയിടൽ.

നിത്യനവകമില്ലാത്ത ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് നവകമുണ്ടായിരിക്കും. അങ്കുരാദി ഉത്സവത്തിന് മൂന്നുനേരം മുളപൂജയുമുണ്ടാകും. അങ്കുരാദിയായാലും ധ്വജാദിയായാലും ശ്രീഭൂതബലിയും വാദ്യമേളങ്ങളോടുകൂടിയ എഴുന്നള്ളത്തും പതിവാണ്. ദേവന്റെ പരിവാരങ്ങള്ക്കും  പാര്ഷ്ദന്മാാര്ക്കും  ദാസന്മാര്ക്കും  ധ്വജശേഖരന്മാാര്ക്കും  വിശേഷമന്ത്രങ്ങളോടുകൂടി തൂകുന്ന ബലിയാണ് ശ്രീഭൂതബലി. അതുകൊണ്ടുതന്നെ വളരെ വിസ്തരിച്ച് ജല, ഗന്ധ, പുഷ്പ, ദീപങ്ങളോടെ പ്രതേ്യകമായി പൂജിച്ച ഹവിസ്സുകൊണ്ട് തൂകുമ്പോള്‍ ഉത്സവബലിയാകുന്നു. ഇതു ദര്ശ്നപ്രധാനമായ ഒരു ചടങ്ങാണ്. ക്ഷേത്രമാകുന്ന പ്രപഞ്ചമണ്ഡപത്തില്‍ സംക്രമിച്ചിരിക്കുന്ന ദേവചെതന്യത്തിന് നാമരൂപങ്ങള്‍ നല്കിമ ആരാധിക്കുന്നതാണ് ഉത്സവബലി. രാവിലെയും വൈകിട്ടുംകൂടി ഉത്സവബലി നടത്തുവാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഒരുനേരം ഉത്സവബലിയും ഒരുനേരം ശ്രീഭൂതബലിയുമായി നടത്തുന്നത് തിരുവുത്സവകാലത്ത് ക്ഷേത്രമാകുന്ന സാധകന്‍ നടത്തുന്ന തപസ്സായി ഉത്സവബലിയോടുകൂടിയുള്ള പൂജകളെ കണക്കാക്കാം. ദേവചൈതന്യം ക്ഷേത്രമതില്‍ കെട്ടില്‍ നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാന്‍ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവന്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവന്‍ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയില്‍ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവന്‍ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കര്മ്മാനദികളോടുകൂടി ദേവന്‍ ആറാടുമ്പോള്‍ അതോടൊപ്പം ആറാട്ടു തീര്ത്ഥനത്തില്ര്ക‍ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു. ”സമാധിസ്ഥനായ ദേവന്റെ സഹസ്രാരപത്മത്തില്നി ന്നും നിര്ഗ്ഗിളിക്കുന്ന അമൃതത്തില്‍ സര്വ്വാം ഗം അപ്ലാവനം ചെയ്യുന്ന യോഗവിഭൂതിയാണ് ആറാട്ട്”. ഗ്രാമദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനും ഉത്സവകാലത്തു ദേശത്തേക്കു വ്യാപിക്കുന്ന ദേവചൈതന്യത്തിന്റെ അംശം സ്വീകരിക്കുന്നതിനും ഒടുവില്‍ ദേവന്റെ ആറാട്ടോടൊപ്പം അമൃതപ്രവാഹത്തില്‍ സ്‌നാനം ചെയ്തു പുണ്യം നേടുന്നതിനും വേണ്ടിയാണ് കൊടികയറിക്കഴിഞ്ഞാല്‍ ആരും ആ ദേശം വിട്ടുപോകരുത് എന്നു പറയുന്നത്. ആറാട്ടുകഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കുന്നു. അതിനുശേഷം നടക്കുന്ന ആറാട്ടുകലശത്തോടുകൂടി ഉത്സവം സമാപിക്കുന്നു.

ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍

ആവണപലക :- 
പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.

നിലവിളക്ക് :- 
തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.

കൊടിവിലക്ക് :- 
ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്.

കരവവിളക്ക് :- 
ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക് 

ദീപാരാധന തട്ട് :- 
3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും.

ശംഖും ശംഖുകാലും :- 
ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖ്കാല്.

മണി (ഘണ്ട) :- 
പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രെ പൂജാ മണിനാദം.

കിണ്ടി :- 
പൂജയ്ക്ക് വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്റെ പ്രതീകം.

ധൂപക്കുറ്റി :- 
അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.

പൂപാലിക :- 
പൂജക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു വെക്കുവാന്‍ വേണ്ടിയുള്ള പാത്രം.

ചാണയും, ചന്ദന ഓടവും :-
ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്‌.  ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.

പവിത്രം :- 
രണ്ടിഴ ദര്‍ഭപുല്ലുകൊണ്ട് പവിത്രകെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതു കൈയ്യിലെ മോതിരവിരലില്‍ അണിയുന്നു.

കലശകുടം :- 
സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍ പൂജിക്കാനുപയോഗിക്കുന്നു. കലശകുടം ഭൌതികശരീരത്തിന്റെയും അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറക്കുന്ന ജലം ജീവ ചൈതന്യത്തിന്റെയും പ്രതീകത്വം വഹിക്കുന്നു.

ധാരക്കിടാരം :- 
ധാര ചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.

ജലദ്രോണി :- 
ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു. 

പ്രാണീതൊടം :-
ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. 

പൂവട്ടക :- 
ചെമ്പ്കൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.

വീശുപാള :- 
ഹോമാഗ്നി വീശി കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍ പാള വലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുഉണ്ടാക്കുന്നത്.

സ്രുവം :- 
ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.

ജുഹു :- 
ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.

തുടരും....
മുന്നാം ഭാഗം ക്ഷേത്ര ദർശനം cont....

1 comment:

  1. മൂന്നാം ഭാഗം വന്നില്ല??

    ReplyDelete