മഹാഗണപതിം മനസാ സ്മരാമി
മഹാഗണപതിം മനസാ സ്മരാമി
വസിഷ്ഠ വാമദേവാദി വന്ദിത
മഹാദേവ സുതം ഗുരുഗുഹ നുതം
മാരകോടി പ്രകാശം ശാന്തം
മഹാകാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയം
അർത്ഥം :
മഹാഗണപതിയെ ഞാൻ മനസ്സിൽ സ്മരിയ്ക്കുന്നു
ആരെയാണോ സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠമഹർഷിയും , സൂര്യവംശത്തിന്റെ പുരോഹിതനും പുരാതന ഋഷിയായ വാമദേവനും, മറ്റ് മുനിമാരും വന്ദിച്ചിരുന്നത്. ( 3 ജന്മങ്ങളിൽ ആയി പുരാണങ്ങളിൽ പരാമർശ്ശമുള്ള ബ്രഹ്മപുത്രൻ ആണ് വസിഷ്ഠൻ, ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയത് വാമദേവൻ )
...ആ മഹാഗണപതിയെ ഞാൻ മനസ്സിൽ സ്മരിയ്ക്കുന്നു
മഹാദേവന്റെ പുത്രനും, സഹോദരൻ സുബ്രഹ്മണ്യൻറെ പ്രശംസയ്ക്ക് പാത്രവും (ഗുരുഗുഹ എന്നത് ദീക്ഷിതരുടെ മുദ്ര കൂടിയാണ് ) കോടി കാമദേവന്മാരുടെ പ്രഭയോടെയും, അതീവ ശാന്തനായും, മഹാകാവ്യങ്ങളിലും, നാടകാദി കലകളിലും സംപ്രീതനും, മൂഷികൻ വാഹനമായുള്ളവനും, മോദകം അത്യധികം ഇഷ്ടപ്പെടുന്നവനുമായ
...ആ മഹാഗണപതിയെ ഞാൻ മനസ്സിൽ സ്മരിയ്ക്കുന്നു
No comments:
Post a Comment