കമണ്ഡലു മരം
നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന് കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
അപൂര്‍വ്വമായൊരെണ്ണം വടക്കുംനാഥന്‍ ക്ഷേത്രമുറ്റത്ത് 2011ൽ കായ്ച്ചു. 4 വര്‍ഷം മുമ്പ് ഒരു ശിവരാത്രിനാളില്‍ സി.എസ്. അജയനാണ് ക്ഷേത്രമുറ്റത്ത് ഈ മരം നട്ടത്. ഇദ്ദേഹത്തിന് ഒരു സുഹൃത്ത് സമ്മാനിച്ചതാണ് ഈ മരം. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകള്‍ഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാര്‍ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്. അന്ന് ഇത് കായ്ച്ചപ്പോള്‍ ആളുകള്‍ക്കത് അത്ഭുതമായി. പലരും ഫോട്ടോ എടുപ്പും മറ്റും തുടങ്ങി. നല്ല കട്ടിയുള്ള കായാണ് ഇത് എന്നതാണ് പ്രത്യേകത. വീണാലൊന്നും പൊട്ടാത്തത്ര കട്ടിയുണ്ട് ഇതിന്.
No comments:
Post a Comment