കലശ വിധികൾ
ദ്രവ്യകലശം, അഷ്ടബന്ധ കലശം, നവീകരണ കലശം എന്നിങ്ങനെ സാമന്യമായീ കലശങ്ങൾ മൂന്നു വിധമാണ് കലശങ്ങളെല്ലാം തന്നെ ചൈതന്യ വർധകങ്ങളായ ക്രിയകളാണ് ദേവന് ചൈതന്യ ക്ഷെദമില്ലെങ്കിലുംആദിത്യ ബിംബം മഴക്കാറ് മൂടുമ്പോൾ മങ്ങുന്നത് പോലെ പൂജാദി കാര്യങ്ങളിൽ ഉണ്ടാകുന്ന ലോപം കൊണ്ട് ബിബചൈതന്യ ക്ഷെദം സംഭവിക്കാവുന്നതാണ് ആ ന്യൂനദകൾ തീർത്ത്ചൈദന്യം വര്ധിപ്പിക്കുകയാണ് കലശ ലക്‌ഷ്യം ...
01 ദ്രവ്യ കലശം
ദ്രെവ്യങ്ങൾ കലശങ്ങളിൽ നിറച്ച് പൂജിക്കുന്നത് കൊണ്ടാണ്
ദ്രെവ്യകലശം എന്ന് പേര് വന്നത് ...
പാല് തൈര് ഗോമൂത്രം ചാണകം നെയ്യ് എന്നിവ ചേർന്നത് പഞ്ച ഗവ്യം ആണു ഇതിൽ മുഖ്യം
എല്ലാ ക്ഷേത്രങ്ങളിലും ചിരുങ്ങിയത് കൊല്ലത്തിൽ ഒരുതവണ യെങ്കിലും കലശപൂജ നടത്തണംഎന്നാണു വിധി ....
സാമാന്യമായീ ആറ് ദിവസം കൊണ്ട് ദ്രെവ്യകലശം കഴിക്കാവുന്നതാണ് ക്ഷേത്രത്തിന്റെ മഹത്വം അനുസരിച്ച് ദിവസങ്ങള് നീട്ടാവുന്നതാണ്
ഒന്നാം ദിവസം ആചാര്യവരണവും അങ്കുരരോപണവും പ്രസാദ ശുദ്ധിയും പ്രധാന ക്രിയകൾ ...
രണ്ടാം ദിവസം
ബിംബശുദ്ധിയും ഹോമങ്ങളും
മൂന്നും നാലും ദിവസങ്ങളിൽ
പ്രായ ശ്ചിത ഹോമങ്ങൾ അഞ്ചാം ദിവസം തത്വഹോമവും നവ കലശാഭിഷേകവും ....ഈ സമയം ദർശനതിനു പ്രാധാന്യമുണ്ട് ..
02-അഷ്ട ബന്ധകലശം
അഷ്ടബെന്ധകലശത്തിനു ദ്രെവ്യകലശതിന്റെ മുഴുവൻ ക്രിയകളും ചെയ്യേണ്ടതുണ്ട് അഷ്ടബന്ധ ക്രിയകൾ ചൈയ്യുന്ന സമയത്ത് പീഠ_ബിംബ സന്നിധിയിൽ അഷ്ടബന്ധമിട്ടു ഉറപ്പിക്കുന്ന ക്രിയ ..ഇതിലൂടെ ബിംബം ഉലയാതെ ഇരിക്കുന്നു
03-നവീകരണ കലശം
ക്ഷേത്ര നവീകരണത്തിന് ആണ്
ഇതിനു മൂന്നു ഘടകങ്ങൾ ഉണ്ട് പതിനൊന്നു ദിവസം ഇതിനു വേണം ആറാം ദിവസം അനുഞ്ജാകല ശത്തോടുകൂടി ആണ് ആരംഭിക്കുന്നത്
പഴയ ബിംബം മാറി പുതിയ ബിംബം പ്രദിഷ്ഠിക്കുമ്പോൾ പുതിയ ബിംബത്തിന്റെ ക്രിയകൾ കൂടി കൂടുമേന്നേ ഉള്ളൂ ...
No comments:
Post a Comment