നടുവേദന
ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെട്ടിട്ടില്ലാത്തവർ ഉണ്ടാകാന്‍ ഇടയില്ല. കുനിഞ്ഞു നിന്ന് ഭാരമെടുക്കുമ്പോഴോ കൂടുതല്‍ പ്രാവശ്യം കുനിയുകയും നിവരുകയും ചെയ്യുമ്പോള്‍ ആണ് പെട്ടെന്ന് നടുവിന് ഉളുക്കും വേദനയും സംഭവിക്കുക. കടുത്ത മലബന്ധം കൊണ്ടും നടുവേദന ഉണ്ടാകാം. നട്ടെല്ലിലെ കശേരുക്കൾക്കുണ്ടാകുന്ന തേയ്മാനം, സ്ഥാനഭ്രംശം, കശേരുകളെ തമ്മില്‍ ബന്ധിക്കുന്ന കണ്ഡരകളിലെ (Ligament) നീർക്കെട്ട് എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ നടുവേദന ഉണ്ടാക്കുന്നതായുണ്ട്.
കൊട്ടംചുക്കാദി കുഴമ്പു പുരട്ടി ധാന്യമ്ലം കൊണ്ട് കിഴിപിടിക്കുക.
കടുകെണ്ണ ചൂടാക്കി നടുവിന് നന്നായി തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്.
കവുങ്ങിൻെറ തളിരിലനീരിൽ എണ്ണ ചേര്‍ത്ത് ചൂടാക്കിയും നടുവില്‍ പുരട്ടാം.
ആവണക്കില ചൂടാക്കി നടുവിന് ചൂടേല്പിക്കുന്നതും ചെയ്യാം.
മുളയിലനീരും അരിക്കാടിയും സമം ചേര്‍ത്ത് തിളപ്പിച്ച് പുരട്ടാവുന്നതാണ്.
മഹാനാരായണ തൈലം, ധാന്വന്തരം കുഴമ്പ്, മഹാപ്രസാരണി തൈലം, കൊട്ടംചുക്കാദി തൈലം, മുറിവെണ്ണ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചിനീരിൽ ആവണക്കെണ്ണ സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക
കരിനൊച്ചിയിലനീര് പാലിൽ ചേര്‍ത്ത് രാത്രിയില്‍ കഴിക്കുക
കരിനൊച്ചിയില നീരിൽ ആവണക്കെണ്ണയും സമം ചേർത്തും കഴിക്കാവുന്നതാണ്
ചുക്കുകഷായത്തിൽ ആവണക്കെണ്ണയൊഴിച്ചും കഴിക്കാം
അമൃത്, ചുക്ക് എന്നിവ കഷായം വെച്ച് തിപ്പലിപ്പൊടിയും ആവണക്കെണ്ണയും ചേര്‍ത്ത് കഴിക്കാം
No comments:
Post a Comment