23 February 2017

കലിസന്തരണോപനിഷത്ത്

കലിസന്തരണോപനിഷത്ത്

കൃഷ്ണയജൂർ‌വ്വേദവുമായി ബന്ധപ്പെട്ട ഒരു വൈഷ്ണവ വേദാന്ത പുസ്തകമാണ്‌ കലിസന്തരണോപനിഷത്ത.

ഹരേ കൃഷ്ണ മന്ത്രത്തിന്റെ (ഹരേ കൃഷ്ണ മഹാമന്ത്രം എന്നും അറിയപ്പെടുന്നു) ഉറവിടവും ഈ ഉപനിഷത്താണ്‌. ഹരേ കൃഷ്ണ മന്ത്രത്തിന്റെ പതിനാറ് വാക്കുകൾ കലിയുഗത്തിന്റെ വിനാശകരമായ പ്രഭാവത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്‌ എന്ന് വൈഷ്ണവർ വിശ്വസിയ്ക്കുന്നു. 108 ഉപനിഷത്തുക്കളുടെ കൂട്ടത്തിൽ 103ആം സ്ഥാനമാണ്‌ കലിസന്തരണോപനിഷത്തിനുള്ളത്.

പതിനാറാം നൂറ്റാണ്ടിൽ ചൈതന്യ മഹാപ്രഭുവാണ്‌ ഈ ഉപനിഷത്ത് പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്ന ഇത് കുറഞ്ഞത് പതിനാറാം നൂറ്റാണ്ടിനു മുൻപ് തന്നെ രചിക്കപ്പെട്ടതാവണം. ഈ ഉപനിഷത്ത് പ്രാചീന കാലം മുതൽക്കേ നിലവിലുള്ളതാണെന്ന് ഗൗഢീയ വൈഷ്ണവർ വിശ്വസിയ്ക്കുന്നു.

No comments:

Post a Comment