19 February 2017

അദ്ധ്യാത്മോപനിഷത്ത്

അദ്ധ്യാത്മോപനിഷത്ത്

ശുക്ല യജുർവേദീയ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് അദ്ധ്യാത്മോപനിഷത്ത്.

അദ്ധ്യാത്മോപതിഷത്തിൽ ആദ്ധ്യാത്മിക വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്. പ്രപഞ്ച പുരുഷന്റെ പഞ്ചഭൂതാംശവാസം, ജീവൻ - മുക്തി - മൃത്യു അവസ്ഥ, അനന്തമായ പ്രപഞ്ച പുരുഷ മഹത്ത്വം, ജനനമോ മരണമോ ആദിയോ അന്തമോ ഇല്ലാത്ത ധ്യാന സാധനാ ദർശനം, മഹാപുരുഷ വിവരണം, ബ്രഹ്മസ്വരൂപ മഹത്ത്വം , ആത്മ ചൈതന്യത്തിലടങ്ങിയിരിക്കുന്ന ബ്രഹ്മാശം, ചിന്തയിൽ നിന്നും വാസനയിൽ നിന്നും കർമ്മത്തിൽ നിന്നും മോചിതനാകുന്ന ബ്രഹ്മജ്ഞാനി, ആത്മദർശനത്തിനു വേണ്ടിയുള്ള യോഗീധ്യാനം , ജ്ഞാനിക്ക് ദൃശ്യമാകുന്ന ആത്മാംശം, യോഗി കൈവരിക്കുന്ന പരമാനന്ദ ശാന്തിഭാവങ്ങൾ മായ മാറുമ്പോഴുണ്ടാകുന്ന ബ്രഹ്മദർശനം ശരീരത്തെക്കുറിച്ചുള്ള യഥാർത്ഥ ബോധം, ആത്മാവിന്റെ തേജോ രൂപം, ഇവ തമ്മിലുള്ള‌‌ ബന്ധുത്വം എന്നിവയാണ് അദ്ധ്യാത്മോപതിഷത്തിലെ ഉള്ളടക്കം.

No comments:

Post a Comment