6 January 2017

ഓം

ഓം

ഓം എന്നാൽ പ്രണവ മന്ത്രം. ആദിയിലെ ശബ്ദം, ശബ്ദ ബ്രഹ്മം എന്നെല്ലാം പറയാം. "ഓം ഇത്യേകാക്ഷരം ബ്രഹ്മ" എന്ന് പറയുന്നു. അതായത് ബ്രഹ്മത്തിന്റെ ശബ്ദതുല്യമാണ് ഓം എന്ന ശബ്ദം. ഓം എന്ന ശബ്ദത്തെ ഭജിച്ചാൽ മുക്തിയെന്ന് മാണ്ഡൂക്യ ഉപനിഷത്ത് പറയുന്നു. എല്ലാ ഉപനിഷത്തുക്കളും ശ്രുതികളൊക്കെയും തന്നെ ഓം ശബ്ദത്തെ ബ്രഹ്മമെന്ന് വിശേഷിപ്പിക്കുന്നു.

ഓം എന്ന ശബ്ദം സൃഷ്ടി, സ്ഥിതി, സംഹാരം ഇവയെ സൂചിപ്പിക്കുന്നു. ഓം എന്നതിനെ അ, ഉ, മ എന്നിങ്ങനെ തരം തിരിക്കാം. ഇതിൽ അ സൃഷ്ടിയെയും, ഉ സ്ഥിതിയേയും, മ  സംഹാരത്തേയും സൂചിപ്പിക്കുന്നു. ഇത് അർത്ഥമാക്കുന്നത് ഓം എന്നത് നാശമില്ലാത്തത് എന്നാണ്. ഇതിനെ വേറൊരു രീതിയിൽ പറഞ്ഞാൽ ഓം ത്രികാലങ്ങളെയും സൂചിപ്പിക്കുന്നു. പതഞ്ജലി യോഗസൂത്രത്തിൽ ( 1.27) പറയുന്നു " തസ്യ വാചക: പ്രണവഃ " എന്ന്. അതായത് അദ്ദേഹത്തിന്റെ (ആ പരം പിതാവിന്റെ ) വാക്കാണ് ഓം എന്ന്.

ഇനി Scientific ആയി ഓം എന്താണെന്ന് നോക്കാം. ആദിയിൽ Big Bang ലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു. അതോടെ ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളും പുറത്ത് വന്നു വത്രെ. അതോടു് കൂടി ശബ്ദവും ഉണ്ടായി. സമയവും അപ്പോഴാണുണ്ടായതെന്ന് ഐൻസ്റ്റീൻ. ആദ്യമായി ഉണ്ടായ ശബ്ദം എന്ന രീതിയിൽ ഇതിനെ പ്രണവ മന്ത്രം എന്ന് വിളിക്കുന്നു.

നമുക്കറിയാം ശബ്ദത്തിന് യാത്ര ചെയ്യാൻ ഒരു Medium വേണം. അപ്പോൾ ഈ ശബ്ദം Vacuum ആണെന്ന് പറയപ്പെടുന്ന ശൂന്യാകാശത്ത് കൂടെ എങ്ങനെ സഞ്ചരിക്കും? അതിന് ശാസ്ത്രജ്ഞർ ഒരു മറുപടി കണ്ടു പിടിച്ചു. Dark energy. ഇതിലുടെയാണ് ശബ്ദം ശൂന്യാകാശത്ത് യാത്ര ചെയ്യുന്നത്. നമ്മുടെ പ്രപഞ്ചം കൃത്യമായ ഇടവേളകളിൽ ഈ ശബ്ദം പുറപ്പെടുവിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ ഈയിടെ കണ്ടുപിടിക്കുകയുണ്ടായി. പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പ് പോലെ. പ്രപഞ്ച സംഗീതം.

ഈ ശബ്ദം പ്രപഞ്ചം വളരുവാൻ ഹേതുവത്രെ. അതായത് ഈ ശബ്ദം ആദിയിൽ തുടങ്ങി, സ്ഥിതിയിലൂടെ ( വർത്തമാനം) സഞ്ചരിച്ച് നമ്മുടെ ഇന്നിനെ ബാധിക്കുന്ന ശബ്ദവീചിയാണ്. ഈ ശബ്ദത്തിന്റെ സൂക്ഷ്മ പ്രകമ്പനങ്ങൾ നമ്മുടെ ശരീരത്തെയും ബാധിക്കുന്നുണ്ട്. ആ ശബ്ദത്തിന്റെ frequency ആയി താദാത്മ്യം പ്രാപിക്കുന്നതിനെയാണ് നാം ധ്യാനം എന്നും ഭക്തി എന്നും സമർപ്പണം എന്നും പറയുന്നത്.

No comments:

Post a Comment