16 January 2017

ഹിന്ദുമതവും പ്രായോഗിക വേദാന്തവും

ഹിന്ദുമതവും പ്രായോഗിക വേദാന്തവും

മതം:- ഹിന്ദുവിന് പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം മതം എന്നത് ഒരു പള്ളിയിലുള്ള വിശ്വാസവും പള്ളി അനുശാസിക്കുന്ന ക്രിയകളുടെ അനുഷ്ഠാനവുമാണ്. മതംകൊണ്ട് ഹിന്ദുക്കള്‍ അര്‍ത്ഥമാക്കുന്നത് അവന്റെ ധര്‍മ്മാണ്. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. പ്രായോഗിക തത്ത്വശാസ്ത്രമാണ് ഹിന്ദുവിന്റെ മതം. ”ധര്‍മ്മം” എന്താണെന്നറിഞ്ഞാല്‍ ഹിന്ദുമതം എന്താണെന്നറിയാം.

എന്താണ് ധര്‍മ്മം
ഭാരതീയ സംസ്‌കാരത്തില്‍ ധര്‍മത്തിന് വിശാലമായ അര്‍ത്ഥമാണ്. ധരിച്ച് നിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ ധര്‍മ്മം.

ഉദാ: അഗ്നിയുടെ ധര്‍മ്മം ചൂടും വെളിച്ചവുമാണ്. അതില്ലെങ്കില്‍ അഗ്നിയില്ല. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കള്‍ക്കും അതതിന്റെ ധര്‍മ്മമുണ്ട്. അല്ലാതെ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല ധര്‍മ്മം. ഒരു വസ്തു അതിന്റെ അസ്തിത്വത്തിന് മറ്റൊന്നന്നിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഉദാ: തീ ദഹിപ്പിക്കുന്നു. ദഹിപ്പിക്കുവാനുള്ള ശക്തി അതിന്റെ ധര്‍മ്മമാകുന്നു. അഗ്നിയുടെ അസ്തിത്വത്തിന് ദാഹക ശക്തിയെ ആശ്രയിക്കുന്നു.
ഇതരജീവികളില്‍നിന്ന് വിഭിന്നമാണെങ്കിലും മനുഷ്യനും ഒരടിസ്ഥാന സ്വഭാവമുണ്ട്. അവന്റെ അസ്തിത്വത്തിന് അടിസ്ഥാനമായുള്ള സ്വഭാവം തന്നെയാണ് അവന്റെ ‘ധര്‍മ്മ’വും. അത് അവന്റെ ദേവനാകാനുള്ള ശക്തിയാണെന്ന് ഭാരതീയ സംസ്‌കാരം ഉറപ്പിച്ച് പറയുന്നു. ഇതെങ്ങനെ സാധിക്കും? മനുഷ്യന്റെ ഉള്ളില്‍ ദേവത്വം നേരത്തെ തന്നെയുണ്ട്. അതായത് സൃഷ്ടിക്കുമുമ്പ് ഈശ്വരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്കില്‍ സര്‍വപ്രപഞ്ചങ്ങളും ജീവികളും ഈശ്വരന്റെ തന്നെ പ്രകംശനങ്ങളാണ്. അങ്ങനെ മനുഷ്യനിലും ഈശ്വരത്വമുണ്ട്. അതിനെ ആശ്രയിക്കുന്നത് അവന്റെ ധര്‍മ്മവും.
ഈ ധര്‍മത്തെക്കുറിച്ച് വിവരിക്കുന്ന പുണ്യഗ്രന്ഥങ്ങളാണ് ശാസ്ത്രങ്ങള്‍.

എന്താണ് ഈശ്വരന്‍?

മനുഷ്യന് ഈശ്വരനുമായുള്ള ബന്ധങ്ങള്‍?

എന്തിന് ഈശ്വരനെ പ്രാപിക്കണം?

അതിനുള്ള മാര്‍ഗങ്ങള്‍ ഏതെല്ലാം?

നാം ഇങ്ങനെ പെരുമാറണം?

എന്തൊക്കെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം?

എന്തൊക്കെ ചെയ്യാന്‍പാടില്ല?

തുടങ്ങിയവ ശാസ്ത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഇങ്ങനെയുള്ള ശാസ്ത്രങ്ങളുടെ അനുഷ്ഠാനത്തിലുള്ള ജീവിതരീതിയാണ് ഹിന്ദുമതം.

ഹിന്ദുമതത്തിലെ ശാസ്ത്ര ഗ്രന്ഥങ്ങള്‍

1. വേദങ്ങള്‍ അഥവാ ശ്രുതികള്‍

ശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും പുരാതനം വേദങ്ങള്‍ അഥവാ ശ്രുതികളാണ്. സ്വാനുഭവങ്ങളെ അടിസ്ഥാനമാക്കി കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളേയും വെളിപാടുകളേയും ആധാരമാക്കി നിര്‍മിച്ചിട്ടുള്ളവയാണ് വേദങ്ങള്‍ അഥവാ ശ്രുതികള്‍. അവ സനാതനമായ സത്യങ്ങളും അപൗരുഷേയങ്ങളുമാണ്. അതിനാല്‍ ചോദ്യ പ്പെടാനാവില്ലാത്തവയുമാണ്. നിത്യസത്യങ്ങളുമാണ്.
ഉദാ: ഭൂമിയുടെ ഗുരുത്ത്വാകര്‍കത്ത്വം.

ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടേക്ക് കറങ്ങുന്നു. മറ്റെല്ലാ ഹൈന്ദവ ശാസ്ത്രങ്ങളും വേദത്തില്‍നിന്നുത്ഭവിച്ചവയാണ്. ഋഷീശ്വരന്മാരുടെ ‘ധ്യാനാവസ്ഥിത’ മനസ്സില്‍ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ് അവയെ ശ്രുതികളെന്ന് വിളിച്ചത്.

വേദമെന്നാല്‍ അറിയുക എന്നാണ്. വേദമെന്നാല്‍ സത്യത്തിന്റെ ജ്ഞാനമെന്നര്‍ത്ഥം. ഈശ്വരനും സൃഷ്ടിയും അനന്തവും നിത്യവുമാകയാല്‍ ഈശ്വരജ്ഞാനമെന്ന നിലയില്‍ വേദങ്ങളും അനന്തവും നിത്യവുമാണ്. അവയെ അടിസ്ഥാനമാക്കിയാണ് ഹൈന്ദവ തത്വശാസ്ത്രത്തെ ‘സനാതന ധര്‍മ്മം’ എന്ന് പറയുന്നത്. (തത്ത്വം = ഉല്‍പ്പത്തി, സ്ഥിതി, ലയം എന്നിവയ്ക്ക് ആധാരമായ സത്യം) ”വേദോഖില ധര്‍മം മൂലം.”
വേദങ്ങളെ നാലായി പകുത്ത് ഭഗവാന്‍ വേദവ്യാസന്‍ ഓരോ ശിഷ്യന്മാരെയും പഠിപ്പിച്ചു.

1. ഋഗ്വേദം – പൈലന് ഉപദേശിച്ചു.

2. സാമവേദം – ജൈമിനിക്ക് ഉപദേശിച്ചു.

3. അഥര്‍വ്വവേദം – സുമന്തുവിന് ഉപദേശിച്ചു.

4. യജുര്‍വേദം – വൈശമ്പായനന് ഉപദേശിച്ചു.

ഓരോ വേദങ്ങള്‍ക്കും നാല് ഭാഗങ്ങള്‍ വീതമുണ്ട്.

എ) സംഹിത: – മന്ത്രഭാഗങ്ങള്‍ സ്‌ത്രോത്രഭാഗങ്ങള്‍. ബ്രഹ്മചര്യത്തിന് അഥവാ വിദ്യാഭ്യാസകാലത്ത് പഠിക്കേണ്ടവ.

ബി) ബ്രാഹ്മണം:- യാഗം, ക്രിയ, നിര്‍ദ്ദേശങ്ങള്‍. ഗൃഹസ്ഥാശ്രമത്തില്‍ അനുഷ്ഠിക്കേണ്ടവ.

സി) ആരണ്യകം:- വാനപ്രസ്ഥകാലത്ത് അനുഷ്ഠിക്കേണ്ടവ. വിവിധ ആരാധനകളെ പ്രതിപാദിക്കുന്നു.

ഡി) ഉപനിഷത്തുകള്‍:- വേദാന്തം. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകള്‍. ആത്മനിഷ്ഠയുടെ ബ്രഹ്മസാക്ഷാത്കാരമാണ് പ്രതിപാദ്യം.

വേദാന്തങ്ങള്‍

ആറ് എണ്ണമാണ് വേദാന്തങ്ങള്‍.
1) ശിക്ഷ
വേദം എങ്ങനെ ഉച്ചരിക്കണം എന്ന വിധി.

2) നിരുക്തം
വാക്കുകളുടെ ഉത്പത്തി, ധാതു.

3) വ്യാകരണം

4) ഛന്ദസ്സ്
വൈദിക ഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്നു.

5) കല്പം
കര്‍മം (യാഗം) ചെയ്യാനുള്ള കണക്കുകള്‍ അഥവാ വിധികള്‍.

6) ജ്യോതിഷം
സമയഗണന. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതികളും അവയ്ക്ക് നമ്മോടുള്ള ബന്ധവും പറയുന്നു.

ശ്രുതി വിഭാഗത്തില്‍ മേല്‍പ്പറഞ്ഞ പത്ത് പുസ്തകങ്ങള്‍ ഉണ്ട്. (4 വേദങ്ങളും 6 വേദാഗംങ്ങളും)

വേദശാഖകളുടെ എണ്ണം
മുക്തികോപനിഷത്ത് പ്രകാരം നാല് വേദങ്ങള്‍ക്കുംകൂടി 1180 ശാഖകള്‍ ഉണ്ട്.
1. ഋക് – 21 ശാഖകള്‍
2. സാമം – 1000 ശാഖകള്‍.
3. അഥര്‍വ്വം- 50 ശാഖകള്‍
4. യജുര്‍ – 109 ശാഖകള്‍






No comments:

Post a Comment