13 January 2017

മഹാഭാരതത്തിലെ പാഞ്ചാലി ഒരു അന്വേഷണം

മഹാഭാരതത്തിലെ പാഞ്ചാലി ഒരു അന്വേഷണം

1. ആരാണ് പാഞ്ചാലി ?
അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവ്.

2. എന്താണ് 5 ഗുണങ്ങൾ?
ധർമ്മം, ശക്തി, വീര്യം, ദീർഘവീക്ഷണം,  നിഷ്കളങ്ക സൗന്ദര്യം, ഇവ ഒരു ജീവാത്മാവിന് അത്യാവശ്യമാണ്. ഈ 5 ഗുണങ്ങൾ ഉള്ള ഏത് സ്ത്രീയേയും പാഞ്ചാലി എന്ന് വിളിക്കാം.

3. ആരാണ് ജീവാത്മാവ് എന്ന പാഞ്ചാലിയുടെ ഭർത്താക്കൻമാർ?
പഞ്ചേന്ദ്രിയങ്ങൾ

4. അവരുടെ മക്കൾ ആരെല്ലാം?
a. കണ്ണ് എന്ന ഭർത്താവിന് പാഞ്ചാലി എന്ന ജീവാത്മാവിൽ ദർശനം ജനിച്ചൂ

b. മൂക്ക് എന്ന ഭർത്താവിന് ഘ്രാണം ജനിച്ചു

c. ചെവി എന്ന ഭർത്താവിന് ശ്രവണം ജനിച്ചു

d. നാക്ക് എന്ന ഭർത്താവിന് രസനം ജനിച്ചു

e. ത്വക്ക് എന്ന ഭർത്താവിന്      സ്പർശനം ജനിച്ചു

5. ജീവാത്മാവായ പാഞ്ചാലി സ്വയം വര സമയത്ത് ആരെയാണ് അപമാനിച്ചത്?
സൂതപുത്രനെ

6. ആരാണ് സൂതൻ?
കഠോപനിഷത്ത് പ്രകാരം  ശരീരം രഥവും സൂതൻ (തേർതെളിക്കുന്നവൻ)  ബുദ്ധിയുമാകുന്നു.

7. അപ്പോൾ ബുദ്ധിയായ സൂതന്റെ പുത്രൻ ആരാണ്?
ബുദ്ധിയെ പും നരകത്തിൽ നിന്നും രക്ഷിക്കുന്ന പുത്രൻ ജ്ഞാനമാണ്.

8. ജീവാത്മാവായ പാഞ്ചാലി സൂതപുത്രനായ ജ്ഞാനത്തെ സ്വീകരിക്കില്ല എന്ന് പറഞ്ഞപ്പോൾ ജ്ഞാനമാകുന്ന സൂതപുത്രൻ എങ്ങോട്ടാണ് പോയത്?
സത്തായ ജ്ഞാനം ഭക്തന്മാരുടെ ഹൃദയത്തിലേക്കും അസത്തായ ജ്ഞാനം കൗരവരിലേക്കും

9. ആരാണ് കൗരവർ?    
കലിയും സഹോദരങ്ങളും കലിയുടെ അവതാരമാണ് ദുര്യോധനൻ.

10. കൗരവരിൽ സൂതപുത്രൻ എപ്രകാരമാണ് വർത്തിച്ചത്?
തമോഗുണത്തോടെ അജ്ഞാനഭാവത്തിൽ

11. എവിടെയാണ് കുരുക്ഷേത്രം?
ജീവാത്മാവ് ഇരിക്കുന്നിടം  അതായത് നമ്മുടെ അന്തരംഗം.

12. ഇതിൽ പാണ്ഡവർ ആരെല്ലാം?
സത് ചിന്തകൾ പാണ്ഡവരും ദുഷ്ചിന്തകൾ കൗരവരും

13. സത് ചിന്തകളെ ജയിപ്പിക്കുന്ന താരാണ്?
ശരീരമാകുന്ന രഥത്തെ നയിക്കുന്ന ബുദ്ധി അത് ഇവിടെ കൃഷ്ണൻ പ്രതിനിധീകരിക്കുന്നു.

14. ജീവാത്മാവ് എന്ന പിഞ്ചാലിയുടെ മക്കളായ പഞ്ച തന്മാത്രകളെ വധിച്ചതാരാണാ?
കാമം  ക്രോധം  സ്വാർത്ഥത. അജ്ഞാനം മദം മാത്സര്യം എന്നിവയുടെ സംഘാതമായ അശ്വത്ഥാമാവ്.

15. അപ്പോൾ എന്താണ് സംഭവിക്കുക?
മക്കളിലെ സത്വഗുണങ്ങൾ നഷ്ടപ്പെട്ടു പിന്നെ ജീവാത്മാവ്  നല്ലത് കാണില്ല കേൾക്കില്ല ശ്വസിക്കില്ല. തോടില്ല രുചിക്കില്ല അസത്തായത് മാത്രമേ സ്വീകരിക്കൂ.

ഇനി മേൽ പറഞ്ഞ വയെ ക്രമത്തില്‍ പറയാം

അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവിനെ ഇന്ദ്രിയങ്ങൾ ആണ് പാണിഗ്രഹണം ചെയ്യുന്നത് അത് കൊണ്ടാണ് പഞ്ച തന്മാത്രകളെ പിടിച്ചെടുക്കാൻ കഴിയുന്നത് ജ്ഞാനത്തെ നമ്മൾ ഒരിക്കലും അപമാനിക്കരുത് അങ്ങിനെ വന്നാൽ ജ്ഞാനം നമ്മളിൽ നിന്ന് അകന്ന് പോകുകയും തമോഗുണം നമ്മളിൽ വ്യിപിക്കുകയും ചെയ്യും ആ സമയത്ത് ഋഷികേശന്റെ ആയുധമെടുക്കാത്ത അവസ്ഥമാത്രം മതി വിജയിക്കാൻ (കൃഷ്ണനിൽ നിന്ന് ആയുധമെടുക്കാതെയുള്ള സഹായത്തെ കുറിക്കുന്നു) പക്ഷെ ജ്ഞാനം കൃഷ്ണൻ കൂടെയുള്ളപ്പോൾ ബന്ധു ആണെന്നറിയണം അതാണ് ജ്ഞാനത്തിന്റെ പ്രതീകമായ കർണ്ണൻ ബന്ധുവാണ് എന്നറിഞ്ഞത്.

പാഞ്ചാലീ സ്വയംവരം  അഞ്ച് ഭർത്താക്കന്മാർ എന്നിവയുടെ കഥാപരമായ അവസ്ഥയെ എങ്ങിനെ നോക്കിക്കാണണം?

വളരെ വിശദമായി പറയേണ്ട ഒന്നാണ് കഥാ വ്യാഖ്യാനം  ഭാരതത്തിലെ കാർഷിക ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ടവയാണ് നെല്ലും ഗോതമ്പും പഞ്ചാബികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഗോതമ്പ് കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് നെല്ല്

മേൽ പറഞ്ഞ വാചകം ശ്രദ്ധിക്കുക ഒരു പൊതു വിവരണമാണത് മലയാളികൾ നെല്ല് അരിയാക്കി പാകം ചെയ്ത് ചോറ് കഞ്ഞി ദോശ പുട്ട് മുതലായ വ്യത്യസ്ഥ രുചി ഭേദങ്ങളുള്ള പലഹാരമടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയാണ് കഴിക്കുന്നത് അല്ലാതെ നെല്ല് എന്ന് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല

ഇനി വിഷയത്തിലേക്ക് കടക്കാം
സൂര്യദേവന് ഒരു പുത്രി ജനിച്ചു ദ്വാദശാദിത്യന്മാരിൽ ഒരാൾക്ക് സീതയുടെ അതേ ഛായ ആയതിനാൽ മായാ സീത എന്ന് പേരിട്ടു രാവണവധത്തിന് കാരണക്കാരിയാകുക എന്നതായിരുന്നു അവളുടെ ധർമ്മം ജാതകവശാൽ കാര്യം മനസ്സിലാക്കിയ അഗ്നിദേവൻ അഥവാ സൂര്യദേവൻ സമയം വന്നപ്പോൾ തന്റെ പുത്രിയെ രാമന് നൽകി യഥാർത്ഥ ക്ഷേമീദേവിയെ കൊണ്ടു പോന്നു     അതായത് ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷ്ണു തന്റെ പത്നിയുടെ അതേ ഛായയിൽ മായയാൽ ഒരു സ്ത്രീയെ സൃഷ്ടിച്ച് യഥാർത്ഥ ലക്ഷ്മീദേവിയെ സ്വന്തം ആസ്ഥാനമായ വൈകുണ്oത്തിൽ താൽക്കാലികമായി പറഞ്ഞയച്ചു.

രാവണവധം കഴിഞ്ഞ് മായാ സീത ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ബദര്യാ ശ്രമത്തിൽ ചെന്ന് പരമശിവനെ തപസ്സ് ചെയ്യാൻ രാമൻ നിർദ്ദേശിച്ചു  മായാസീത രാമന്റെ പത്നീയായി അഭിനയിച്ചതിനാൽ അതേ പോലെയുള്ള ഒരു ഭർത്താവുമായി കഴിയാൻ ആഗ്രഹിച്ചു ഈ ആഗ്രഹം മനസ്സിൽ വെച്ചാണ് ശിവനെ തപസ്സ് ചെയ്തത്  ശിവരൂപം മുന്നിൽ അവ്യക്തമായി തെളിഞ്ഞു തുടങ്ങിയപ്പോഴേ തന്റെ ആഗ്രഹം അവൾ പറയാൻ തുടങ്ങി ശിവരൂപം വ്യക്തമായി കണ്ടപ്പോഴേക്കും അവൾ 5 പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞിരുന്നു ഭക്തന്മാരുടെ ഏതാവശ്യവും നിവർത്തിക്കുന്ന ഭഗവാൻ അടുത്ത ജന്മത്തിൽ നിനക്ക് 5 ഭർത്താക്കന്മാർ ഉണ്ടാകും എന്ന് അനുഗ്രഹിച്ചു എന്നാൽ അധർമ്മം ഭഗവാൻ കൊടുക്കില്ല അപ്പോൾ പിതാവായും പതിയായും പുത്രരായും നിനക്ക് 5 സംരക്ഷകർ ഉണ്ടാകട്ടെ എന്നാണ് ഭഗവാൻ കൊടുത്ത വരത്തിന്റെ അർത്ഥം.

മായാ സീത ആയിരിക്കുമ്പോൾ ചെയ്ത ഒരു വലിയ തെറ്റിന്റെ ഫലമായി പരമശിവൻ പറഞ്ഞ അടുത്ത ജന്മത്തിന് മുമ്പ് അവൾക്ക് നാളായണി എന്ന ഒരു  ഉപജന്മം എടുക്കേണ്ടി വന്നു  മൗദ്ഗലൻ എന്ന വൃദ്ധനായ മഹർഷിയുടെ ഭാര്യയായി മായാ സീത മാരീചൻ വന്ന് ലക്ഷ്മണാ എന്ന് രാമന്റെ ശബ്ദത്തിൽ വിളിച്ചപ്പോൾ സീതയെ മാതാവായി കാണുന്ന ലക്ഷ്മണനോട്  രാമൻ മരിച്ചിട്ട് വേണം നിനക്ക് എന്നെ കൊണ്ടു പോകാൻ ഇല്ലെ ?അതൊരിക്കലും നടക്കില്ല. എന്ന് പറയുകയുണ്ടായി ഒരമ്മ മകനോട് പറയാൻ പാടില്ലാത്ത കാര്യം അജ്ഞാനം മൂലമാണെങ്കിലും മായാ സീത പറഞ്ഞു അതിന്റെ ഫലമാണ് അടുത്ത ജന്മത്തിന് മുമ്പ് ഒരു ഉപജന്മമെടുക്കേണ്ടി വന്നത് ആ ജന്മമാണ് നാളായണി എന്ന മൗദ്ഗലന്റെ ഭാര്യ എന്ന അവസ്ഥ. തുടരുന്നു മൗദ്ഗലൻ നാളായണിയുടെ പരിചരണത്തിൽ സന്തുഷ്ടനായി എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു  നിങ്ങൾ സുന്ദരന്മാരും യോഗ്യന്മാരും ആയ 5 രൂപങ്ങൾ സ്വീകരിച്ച് എന്നെ സന്തോഷിപ്പിക്കുക. എന്നായിരുന്നു നാളായണിയുടെ ആവശ്യം അതനുസരിച്ച് മൗദ്ഗലൻ 5 സുന്ദരരൂപം തപശ്ശക്തിയാൽ കൈക്കൊണ്ട് അവളെ സന്തോഷിപ്പിച്ചു വന്നു കുറെ കഴിഞ്ഞപ്പോൾ മടുപ്പ് അനുഭവപ്പെട്ട മുനി തപസ്സിനായി പുറപ്പെട്ടു നാളായണി തടഞ്ഞു കോപം വന്ന അദ്ദേഹം നാളായണിയെ ശപിച്ചു നിനക്ക് 5 ഭർത്താക്കൻമാർ അടുത്ത ജന്മത്തിൽ ഉണ്ടാകട്ടെ എന്ന് ഇവിടെ മായാസീതക്ക് പരമശിവൻ കൊടുത്ത വരവും ഉപജന്മമായ നാളായണിക്ക് മൗദ്ഗലൻ കൊടുത്ത ശാപവും ഒന്നാണ് എന്നോർക്കണം പരമശിവൻ സാക്ഷാൽ പരബ്രഹ്മമായത് കൊണ്ട് ആ വരത്തിന്റെ മാഹാത്മ്യമാണ് പ്രകടമാകൂക.

മഹാഭാരതത്തിലെ കഥ

തന്നെശിഷ്യന്മാരെ ഉപയോഗിച്ച് പരാജയപ്പെടുത്തി അപമാനിച്ച ദ്രോണരോട് പ്രതികാരം എങ്ങിനെ ചെയ്യണം എന്ന് ആലോചിച്ചിരിക്കെ ദിവ്യദൃഷ്ടിയിൽ വരാൻ പോകുന്ന കാര്യം കണ്ടറിഞ്ഞ മുനിമാർ യജ്ഞം ആരംഭിക്കുവാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്  ഇനി കഥയിലെ ആലങ്കാര പ്രയോഗങ്ങളായ ആലഭാരങ്ങൾ യുക്തിപൂർവ്വം അഴിച്ചെടുത്ത് വേണം കഥയേ സ്വീകരിക്കാൻ അലങ്കാരങ്ങൾ കഥ യഥാർത്ഥി്ൽ മനസ്സിലാക്കുന്നതിൽ നമുക്ക് പ്രയാസത്തെ നൽകും

ബാഹ്യമായ യാഗാദികൾ മാത്രമല്ല യജ്ഞം! നല്ല ദിവസം നല്ല സമയം എന്നിവ മുനിമാർ നിർദ്ദേശിച്ചതനുസരിച്ച് ദ്രൂപദനും രാജ്ഞിയും പുത്രോൽപ്പാദനത്തിനു തയ്യാറായി ബീജസങ്കലനം നടന്ന സമയം മുനിമാർ ജ്ഞാന ദൃഷ്ടിയാൽ കണ്ടറിഞ്ഞു അവർ രാജാവിനോട് പറഞ്ഞു ഇവൻ ദ്രോണരെ വധിക്കുന്നവനായിരിക്കും 3 സന്താനങ്ങൾ രാജാവിന് ഉണ്ടാകാൻ വിധിയുണ്ട് എന്ന് കണ്ടറിഞ്ഞ മുനിമാർ അത്രയും കാലം യജ്ഞം നടത്തണമെന്ന് ആവശ്യപ്പെട്ടു  ആദ്യം ജനിച്ച പുത്രന് ധൃ്ഷ്ടദ്യുമ്നൻ. എന്ന് പേരിട്ടുവീണ്ടും 3.തവണ ഇതാവർത്തിച്ചു നല്ല സമയം നോക്കി പുത്രോൽപ്പാദനം നടത്തിയ രാജ നമ്പതിമാർക്ക് ഒരു പെൺകുട്ടിപിറന്നു ബീജസങ്കലനം ജ്ഞാനദൃഷ്ടിയിൽ കണ്ട അവർപറഞ്ഞു ജനിക്കുന്ന കുട്ടി കുരുക്ഷേത്ര യുദ്ധത്തിന് കാരണക്കാരിയാകും മൂന്നാമതും ഇതാവർത്തിച്ചു അപ്പോളാണ് ശിഖണ്ഡി എന്ന നപുംസകം ജനിച്ചത് ഇവൻ ഭീഷ്മരെ വിഴ്ത്തുവാൻ കാരണക്കാരനാകും 3മക്കളും രാജധാനിയിൽ വിദ്യാഭ്യാസം നേടി യോഗ്യരായി.

ദ്രുപദന് രണ്ടാമത് ജനിച്ച പെൺകുട്ടിക്ക് കൃഷ്ണ എന്ന പേരിട്ടു കറുത്ത നിറമായത് കൊണ്ടാണ് അങ്ങിനെ പേരിട്ടത് എന്ന് ചിലർ പറയുന്നു അത് ശരിയല്ല ഭഗവതിയുടെ പര്യായമായതിനാലും ഏവരേയും ആകർഷിക്കുന്ന സ്വഭാവവും ശാരീരിക സൗന്ദര്യവും ഉള്ളതിനാൽ കൃഷ്ണ എന്ന് പേരിട്ടു 5 ലക്ഷണങ്ങൾ ഒത്തു ചേർന്നതിനാൽ പാഞ്ചാലി എന്നും ദ്രുപദപുത്രി ആയതിനാൽ ദ്രൗപദി എന്നും അവൾക്ക് പേരുണ്ടായി.  

വിവാഹപ്രായമെത്തിയപ്പോൾ വിവാഹം എങ്ങിനെ നടത്തണം ? യോഗ്യനായ വരൻ ആരാണ് ? എന്നൊക്കെ ഭഗവാനോട് ആരാഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞത് പാർത്ഥന് കൊടുക്കാം എന്നാണ് എന്നാൽ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച ശത്രുവിന് എങ്ങിനെ കൊടുക്കും? എന്ന ദ്രുപദന്റെ ചോദ്യത്തിന് മത്സരം വെക്കാമല്ലോ! മത്സരം വിജയിക്കുന്നവന് കന്യകയെ കൊടുക്കാം മത്സരത്തിൽ ശത്രുവിനും പങ്കെടുക്കാമല്ലോ! പിന്നെ അർജ്ജുനൻ അങ്ങയുടെ ശത്രു ഒന്നും അല്ല ഗുരുവായ ദ്രോണർ അങ്ങയെ പിടിച്ചു കെട്ടി കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ ഗുരുവിന്റെ ആജ്ഞയെ അംഗീകരിച്ചു എന്നേ ഉള്ളൂ.

ഇനി കുറച്ചു ചിന്തിക്കാനുണ്ട് അർജ്ജുനന് മാത്രമേ ചെയ്യാൻ പറ്റാവൂ എന്ന രീതിയിലാണ് ദ്രുപദൻ മത്സരം ഒരുക്കിയത് ചുറ്റും ജലം ജലത്തിന് നടുക്ക് ഒരു തൂണ് തൂണിന് മുകളിൽ ഒരു കൂട് കൂട്ടിനകത്ത് ഒരു കിളി അത് ഇട്ക്കിടക്ക് തല പുറത്തേക്കിടും ആസമയത്ത് താഴത്ത് നിഴൽ നോക്കി മുകളിലുള്ള കിളിയുടെ കഴുത്ത് ഭേദിക്കണം വിഷമം പിടിച്ച ഈ മത്സരം അർജ്ജുനന് മാത്രമേ ചെയ്യാൻ കഴിയാവൂ എന്നാലെ ഭഗവാൻ പറഞ്ഞ പോലെ അർജ്ജുനന് കൊടുക്കാൻ പറ്റൂ  എന്നാൽ ഈ കൃത്യം ചെയ്യാൻ കഴിവുള്ള 3 പേർ വേറെ ഉണ്ട്. ഭീഷ്മർ, ദ്രോണർ, കർണ്ണൻ.

ഭീഷ്മരും ദ്രോണരും മത്സരത്തിൽ പങ്കെടുക്കില്ല പക്ഷെ കർണ്ണൻ പങ്കെടുക്കും അർജ്ജുനൻ വരുന്നതിന് മുമ്പ് കർണ്ണൻ വന്നാൽ? ഇങ്ങിനെ ഒരവസ്ഥ വന്നാൽ എന്ന് ഭഗവാൻ ചിന്തിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ ഈ പറഞ്ഞത് എന്തു കൊണ്ട്?  അതിന് കുറച്ച് കർണ്ണന്റെ കഥ പറയണം

അംഗ രാജാവായി കഴിഞ്ഞ ഉടനെ അവിടെ ഉത്സവം നടന്നു ഉത്സവത്തിന് കാശിരാജ പുത്രിയായ ഭാനുമതിയും തോഴിമാരും വന്നിരുന്നു  ഉത്സവം കഴിഞ്ഞു പോകുമ്പോളേക്കും കർണ്ണനും ഭാനുമതിയും പ്രണയബദ്ധരായി തീർന്നിരുന്നു വിവാഹാലോചനയുമയി ഞാൻ വരാം എന്നും പറഞ്ഞ് കർണ്ണൻ ഭാനുമതിയെ യാത്രയാക്കി  ഈവിവരം ദുര്യോധനനെ അറിയിക്കാനായി കർണ്ണൻ ഹസ്തിനപുരിയിൽ ചെന്നപ്പോൾ അങ്ങോട്ട് പറയുന്നതിന് മുമ്പ് നീ പാഞ്ചാലീ സ്വയം വരത്തിന് പങ്കെടുക്കണം എന്ന് ദുര്യോധനൻ ആവശ്യപ്പെട്ടു താൻ ഒരാളെ ഇഷ്ടപ്പെടുന്നുവെന്നും അവളെയ്ല്ലതെ ഞാൻ ജീവിത സഖിയാക്കില്ലെന്നും കർണ്ണൻ പറഞ്ഞു  നിനക്ക് വേണ്ടെങ്കിൽ വേണ്ട നീ മത്സരത്തിൽ പങ്കെടുത്ത് കന്യകയെ നേടി എനിക്ക് കന്യാദാനം നടത്തുക. ദുര്യോധനന്റെ ആജ്ഞാനുവർത്തി ആയിരിക്കും എന്ന് സത്യം ചെയ്ത കർണ്ണന് ദുര്യോധനന്റെ വാക്കുകൾ കേൾക്കേണ്ടി വന്നു  കർണ്ണൻ മത്സരത്തിന് തയ്യാറായി തനിക്ക് വേണ്ടാത്ത അർജ്ജുനന് മാത്രമായി കിട്ടണം എന്ന ഉദ്ദേശത്താൽ തീർത്ത മത്സരം താൻ ജയിച്ച് കന്യകയെ ദുര്യോധനന് കൊടുത്താൽ അവളുടെ സ്ഥിതി എന്തായിരിക്കും ? താൻ എന്തിന് അങ്ങിനെ ഒരു പാപം ചെയ്യണം? അപ്പോൾ ദുര്യോധനനെ സന്തോഷിപ്പിക്കാൻ മത്സരിക്കുക ലക്ഷ്യം ഭേദിക്കാതിരിക്കുക അങ്ങിനെ തീരുമാനിച്ചാണ് കർണ്ണൻ മത്സരത്തിന് പോന്നത്.  കർണ്ണന്റെ ഈ മനസ്സ് ഭഗവാനറിയാം അതാണ് കർണ്ണൻ വരും എന്നറിഞ്ഞിട്ടും അർജ്ജുനന് വേണ്ടി മത്സരം വെക്കാൻ പറഞ്ഞത് മാത്രമല്ല കർണ്ണൻ പരാജയപ്പെട്ടിടത്ത് അർജ്ജുനൻ ജയിച്ചാൽ അതിന് കൂടുതൽ വിലയുണ്ട് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ശാപത്തിൽ നിന്നും അവളെ മോചിപ്പിക്കാം പരമശിവൻ 5 സംരക്ഷകരുണ്ടാകും എന്ന് പറഞ്ഞത് ഫലിക്കുകയും ചെയ്യും പക്ഷെ ഭഗവാനിൽ വിശ്വാസം മുഴുവൻ അർപ്പിക്കാതെ കർണ്ണനെപ്പറ്റി ഒന്നും മനസ്സിലാക്കാതെ സ്വയം ഒരു തീരുമാനം എടുത്തപ്പോൾ അത് പുത്രീധർമ്മത്തിന് എതിരായി ആരാണോ മത്സരം ജയിക്കുന്നത്? അവനായിരിക്കും എന്റെ മകളുടെ വരൻ എന്നായിരുന്നു ദ്രുപദന്റെ വിളംബരം അവിടെ ജാതിയോ കുലമോ പറയുന്നില്ല.

അർജ്ജുനൻ കൊണ്ടു വന്ന സമ്മാനം ഭാഗിച്ചതെങ്ങിനെ?

അർജ്ജുനന് സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ എന്താണ് സമ്മാനം എന്നറിയാതെ കുന്തീദേവി പറഞ്ഞു നിങ്ങൾ തുല്യമായി ഭാഗിച്ചടുത്തോളിൻ.

ഉദ:-
അപ്പോൾ അർജ്ജുനൻ കൊണ്ടുവന്ന സമ്മാനം "X" തുല്യമായി ഭാഗിച്ചു ''A, B, C, D, E"
കൊണ്ട് വന്നത് അർജ്ജുനൻ ആയതിനാൽ A എടുത്തു.

ഭീമനും യുധീ്ഷ്ഠിരനും B, C എടുത്തു.

നകുലനും സഹദേവനും D, E  എടുത്തു.

അപ്പോഴല്ലേ ഭാഗിച്ചതിന് അർത്ഥമുളു?  അല്ലാതെ എല്ലാവരും അർജ്ജുനൻ എടുത്ത A യിൽത്തന്നെ ആവശ്യം ഉന്നയിച്ചാൽ പിന്നെ ഭാഗിച്ചതെന്തിന്?

ഇനി
x = പാഞ്ചാലി
A = ഭാര്യ
B, C = പുത്രി
D, E = മാതാവ്

ഇതല്ലേ സത്യം? അല്ലാതെ എങ്ങിനെ ഭാഗമാകും? നല്ലവണ്ണം  ചിന്തിക്കുക.

പാഞ്ചാലിമാർ
ധർമ്മം, ശക്തി, വീര്യം, ദീർഘവീക്ഷണം, നിഷ്കളങ്ക സൗന്ദര്യം  ഈ 5 ഗുണങ്ങൾ ഉള്ള ഏത് സ്ത്രീയേയും പാഞ്ചാലി എന്ന് വിളിക്കും

1  യുധിഷ്ഠിരന്റെ പത്നിയായ ശിബിരാജകുമാരി  ദേവിക

2.  ഭീമസേനന്റെ പത്നിയായ കാശിരാജ പൂത്രിയായ ബലന്ധര

3  അർജ്ജുനന്റെ പത്നിമാരായ  സുഭദ്ര, ഉലൂപ്പി, ചിത്രാംഗദ

4  നകുലന്റെ പത്നിയായ കരേണുമതി

5  സഹദേവന്റ പത്നിയായ വിജയ
     
ഇവരെല്ലാം മേൽ പറഞ്ഞ 5 ഗുണങ്ങളും ഉള്ളവരായതിനാൽ അവരെല്ലാം പാഞ്ചാലി മാരാകുന്നു

1. യുധീഷ്ഠിരന് പാഞ്ചാലിയിൽ പ്രതി വിന്ധ്യൻ ജനിച്ചു എന്നു പറഞ്ഞാൽ സുന്ദരിയായ ദേവികയിൽ ഒരാൺകുട്ടി ജനിച്ചു അവന് യൗഥേയൻ എന്ന് പേരിട്ടു അവൻ യുധീഷ്ഠിരന്റെ പ്രതിനിധിയായി ഭവിക്കുന്നതിനാൽ അവനെ പ്രതിവിന്ധ്യൻ എന്നും പറഞ്ഞിരുന്നു  അവൻ ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം പുത്രനെപ്പോലെ ദ്രൗപദി നോക്കി

2. ഭീമസേനന് പാഞ്ചാലിയിൽ സുത സോമൻ ജനിച്ചു എന്ന് പറഞ്ഞാൽ ബലന്ധരയിൽ സർവ്വകൻ ജനിച്ചു എന്നർത്ഥം സുതസോമൻ എന്നാൽ തീരെ ജലാംശം ഇല്ലെന്ന് തോന്നും അത്രയും ശുഷ്കമായ ശരീരത്തോട് കൂടിയ വനാണ് സർവ്വകൻ അവനേയും ദ്രൗപദി ഇന്ദ്ര പ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം മകനെ പ്പോലെ നോക്കുമായിരുന്നു.

3. അർജ്ജുനന്റെ പത്നി സുഭദ്ര പാഞ്ചാലി തന്നെ ആയിരുന്നു ജനിച്ച കുട്ടി അഭിമന്യു കേൾവികേട്ട കീർത്തിയോട് കൂടിയവനാകയാൽ ശ്രുത കീർത്തി എന്ന് പറയുന്നു ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വപുത്രനെ എന്ന പോലെ ദ്രൗപദി നോക്കി

4. നകുലന്റ ഭാര്യയായ കരേണുമതി പാഞ്ചാലിയായിരുന്നു അവൾക്ക് ജനിച്ച കുട്ടി ശതാനീകൻ (100ഭടന്മാരുടെ നായകൻ) എന്നറിയപ്പെട്ടു അവന്റെ ശരിക്കും പേര്  നരമിത്രൻ

5. സഹദേവന്റെ ഭാര്യയായ വിജയയും പാഞ്ചാലിയായിരുന്നു ശ്രുത കർമ്മാവ് അഥവാ കേൾപ്പിക്കപ്പെട്ട കർമ്മം ചെയ്യുന്നവൻ അതായത് ഏത് കർമ്മവും പ്രശംസനീയമാം വിധം ചെയ്ത് തീർക്കം അവന്റെ യഥാർത്ഥ പേര് സുഹോത്രൻ 

ഈ മക്കളെ എല്ലാം സ്വന്തം പുത്രരെപ്പോലെ പാഞ്ചാലി എന്ന ദ്രൗപദി നോക്കി അപ്പോൾ ഇതെല്ലാം പാഞ്ചാലിയുടെ മക്കൾ എന്നറിയപ്പെട്ടു ഇതിൽ അഭിമന്യു ഒഴിച്ച് ബാക്കിയുള്ളവരെയാണ് അശ്വത്ഥാമാവ് കൈനിലയത്തിൽ വെച്ച് വധിച്ചത്

ഈ പുത്രന്മാർ വേറെ വധിക്കപ്പെട്ടതായി രേഖകളുമായി ചിലർ വന്നേക്കാം  അവർക്കൊക്കെ പാഞ്ചാലി 5 പേരുടെ കിടക്ക പങ്കിട്ടു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം പഞ്ചസാര പായസം കുടിക്കുന്ന പ്രതീതിയാണ് സജ്ജനങ്ങൾ ശ്രദ്ധിക്കുക ധർമ്മ വിരുദ്ധമായ കാര്യങ്ങൾ ധർമ്മ പുത്രരായ യുധീഷ്ഠിരൻ ചെയ്യില്ല ഭഗവാൻ അധർമ്മത്തിന് കൂട്ട് നിൽക്കില്ല. കാരണം  ദ്രൗപദി ഒരു പെണ്ണാണ് അവൾക്ക് ഒരു മനസ്സുണ്ട്  അവിടെ എത്ര പേരെ പ്രതി്ഷ്ഠിക്കാൻ പറ്റും?  

നമ്മൾ സത്തായ അറിവുകൾ പകർന്ന് നൽകണം നമ്മുടെ സംസകാരത്തിൽ ആരൊക്കെയോ വീഴ്ത്തിയ കരിനിഴലുകൾ മാച്ചുകളഞ്ഞേ പറ്റൂ  മതപരിവർത്തനത്തിന് വിധേയരായ ചിലർ ചോദിക്കുന്ന ഒന്നാണ് പാഞ്ചാലിയുടെ 5 ഭർത്താക്കന്മാരുടേയും അതിൽ ജനിച്ചു എന്ന് വിശ്വസിക്കുന്നവരുടേയും കഥയിലെ യുക്തിയില്ലായ്മ.

ശാസ്ത്ര വിരുദ്ധമായത് എടുക്കേണ്ടതില്ല എന്ന വ്യാസവചനം മുറുകെ പിടിച്ചുള്ള പഠനത്തിന് ഒടുവിലാണ് അതിലെ ആലങ്കാരിക പ്രയോഗം ശ്രദ്ധയിൽ പെട്ടത് അതെ! പരിശ്രമിക്കുന്നവന്റെ ഉള്ളിൽ തന്നെയാണ് അവന്റെ ഗുരു ഇരിക്കുന്നത്  നിരന്തരമായ പഠനവും മനനവും അതിന് ആവശ്യമാണ്

രാവണവധത്തിന് സഹായിക്കുക എന്ന ദൗത്യം മാത്രമായിരുന്നു മായാ സീതയുടെ ഉദ്ദേശം അതിനാൽ ആ ജന്മത്തിൽ കുട്ടികളില്ല ആ ജീവിതത്തിൽ അജ്ഞാനം മൂലം ലക്ഷ്മണനോട് പറഞ്ഞ ക്രൂരമായ വാക്കുകൾ നിമിത്തം ഉപജന്മം എടുക്കേണ്ടി വന്നു അതിന് ആധാരം പരമശിവന്റെ വരമായിരുന്നു തുടർന്നു വന്ന നാളായണി എന്ന ജന്മത്തോടെയും ജന്മരഹിതമായ മോക്ഷത്തിന് ആ ആത്മാവിന് കഴിഞ്ഞില്ല ശാപം മൂലം വീണ്ടും ജന്മമെടുത്തു നാളായണി എന്ന ജന്മത്തിലും മക്കൾ ഉണ്ടായില്ല കാരണം മക്കളോടൊത്ത് കുടുംബ ജീവിതം നയിക്കാനായിരുന്നില്ല ആദ്യ ജന്മം മൂന്നാം ജന്മത്തിലും മക്കൾ ഉണ്ടായില്ല മൂന്നാം ജന്മത്തിലൂടെ ഒരിക്കൽ കൂടി പരോക്ഷമായി ഭഗവാനെ അവതാര ഉദ്ദേശം പൂർത്തിയാക്കാൻ സഹായിച്ചതിലൂടെ മുക്തി നേടി

അർജ്ജുനൻ ഭർത്താവായിനിന്നിട്ടും മറ്റ് നാലുപേർ സംരക്ഷകരായി ഉണ്ടായിട്ടും ആപൽഘട്ടങ്ങളിൽ അവൾക്ക് ഭഗവാൻ മാത്രമേ തുണയായി ഉണ്ടായിരുന്നുള്ളൂ സത്യത്തിൽ അവളുടെ യഥാർത്ഥ രക്ഷകൻ ശ്രീകൃഷ്ണനായിരുന്നു  ദുർവ്വാസാവ് മഹർഷി ദുര്യോധനന്റെ വാക്ക് കേട്ട് അതിഥിയായെത്തുന്ന ഘട്ടത്തിൽ ഭഗവാനാണ് തുണച്ചത് വസ്ത്രാക്ഷേപ സമയത്ത് പരിപൂർണ്ണ നഗ്നയായി നിൽക്കും എന്ന ഘട്ടത്തിലും ഭഗവാനാണ് തുണച്ചത് കൃഷ്ണാവതാര ദൗത്യം പൂർത്തിയാക്കാൻ പരോക്ഷമായി നല്ലൊരു പങ്ക് ദ്രൗപതി ചെയ്തിട്ടുണ്ട്  അപ്പോൾ ഭഗവാന്റേ അവതാരത്തെ സഹായിക്കുക എന്നതാണ് ഒന്നാമത്തെയും മൂന്നാമത്തെയും ജന്മത്തിന്റെ ഉദ്ദേശം രണ്ടാം ജന്മം ആദ്യ ജന്മത്തിലെ കർമ്മ ദോഷം അനുഭവിക്കാനുള്ള ഉപജന്മമായിരുന്നു

ധർമ്മ പുത്രരായ യുധീഷ്ഠിരൻ മൂത്ത സഹോദരനായിരിക്കെ 5 പേർ വിവാഹം കഴിക്കില്ല എന്ന് ഉറപ്പിക്കാവുന്നതേ ഉള്ളൂ പിന്നെ ഭഗവാൻ എങ്ങിനെ കൂട്ട് നിൽക്കും? കുന്തീദേവിയുടെ അനിയനായ വസുദേവരുടെ പുത്രനല്ലേ ശ്രീകൃഷ്ണൻ അപ്പോൾ കുടുംബത്തിൽ ഒരധർമ്മം നടക്കാൻ ഭഗവാൻ സമ്മതിക്കുമോ? അപ്പോൾ ഭഗവാനിൽ വിശ്വാസമില്ലാത്തവരാണ് പാഞ്ചാലിക്ക് 5 ഭർത്താക്കന്മാർ ഉണ്ട് എന്ന് പറയുന്നത്  ഏകദേശം 5100 വർഷങ്ങൾക്ക് മുമ്പ് വ്യാസനാൽ ചിത്രീകരിക്കപ്പെട്ട മഹിഭാരതമല്ല ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത് വ്യാസന്റ് കൃതി പഴയ പ്രാകൃത സംസ്കൃത ഭാഷയാണ് ഇന്ന് കാണുന്നത് ആധുനിക സംസ്കൃതമിണ് ഇതിന്റെ ഉൽപ്പത്തി  ബി സി 1600ൽ ആണ് ഗീത മാത്രമാണ് തിരുത്തലുകൾക്ക് വിധേയമാകാത്തത് ചിന്തിക്കുക.

സജ്ജനങ്ങളായ സ്ത്രീ പുരുഷന്മാരോട് ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നിർത്തുന്നു.

പുരുഷന്മാരോട്

1. അമ്മയുടെ സ്ഥാനം വഹിക്കുന്ന ഒരുവളെ പത്നിയായി  കാണാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നകൂലന്റെയും സഹദെവന്റെയും അവസ്ഥ നിങ്ങൾക്ക്  മനസ്സിലാൊകൂം ഉത്തരം എന്തായാലും

2. പുത്രിയുടെ സ്ഥാനം വഹിക്കുന്ന ഒരുവളെ പത്നിയാക്കാൻ നിങ്ങൾക്ക്   കഴിയുമോ? ഉത്തരം എന്തായലും യുധീഷ്ഠിരനേയും ഭീമസേനനേയും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും

ഇനി സ്ത്രീകളോട്

1. പുത്രന്റെ സ്ഥാനം വഹിക്കുന്ന ഒരു പൂരുഷനെ ഭർത്താവായി നിങ്ങൾ സ്വീകരിക്കുമോ?

2. പിതാവിന്റെ സ്ഥാനം വഹിക്കുന്ന ഒരു പുരുഷനെ ഭർത്തവായി കാണാൻ നിങ്ങൾക്ക് കഴിയുമോ? ഉത്തരം എന്തായാലും  നിങ്ങൾക്ക് ദ്രൗപദിയെ മനസ്സിലാക്കാം

ആധാരം

1. ശാസ്ത്ര വിരുദ്ധമായത് സ്വീകരിക്കേണ്ടതില്ല. എന്ന ഋഷിവചനം അനുസരിക്കണം.

2. ഭഗവാൻ പാണ്ഡവരുടെ അമ്മാവന്റെ പുത്രനായാണ് പിറന്നത് എന്നും തന്റെ കുടുംബതാതിൽ അധർമ്മം നടക്കാൻ സമ്മതിക്കുമോ  എന്ന് ചിന്തിച്ച് വേണം

മേൽ പറഞ്ഞ നിയമങ്ങൾ പാഞ്ചാലിയെ പറ്റി ചീന്തിക്കുമ്പോൾ ഓർക്കേണ്ടവ....

1 comment:

  1. ഈ വിശദീകരണം കേവലം സ്വയം വിശ്വസിക്കുന്ന വസ്തുതകൾ അടിസ്ഥാനപ്പെടുത്തി മഹാഭാരതത്തിലെ മഹത് കഥാപാത്രങ്ങളെ സങ്കുചിതമാക്കിയിരിക്കുന്നു.
    എം.പി.ഷീല

    ReplyDelete