22 January 2017

പള്ളിവേട്ട

പള്ളിവേട്ട

ദേവചൈതന്യം ക്ഷേത്രമതില്‍ കെട്ടില്‍ നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാന്‍ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവന്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവന്‍ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയില്‍ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവന്‍ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കര്മ്മാനദികളോടുകൂടി ദേവന്‍ ആറാടുമ്പോള്‍ അതോടൊപ്പം ആറാട്ടു തീര്ത്ഥനത്തില്ര്ക‍ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു. 

No comments:

Post a Comment