കാൽമുട്ടുനീര്
സന്ധിഗതവാതം ആണ് കാൽമുട്ടിലെ നീരിന് ഒരു കാരണം. മുട്ടിനേല്ക്കുന്ന ആഘാതങ്ങളും അതിസ്ഥൂലത വഴി ഉണ്ടാക്കുന്ന സമ്മർദ്ദവും മുട്ടിനുള്ളിൽ നീർക്കെട്ടുണ്ടാക്കാം. കോണിപ്പടി കേറാൻ രോഗിക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. മുട്ടുമടക്കാനും നിവർത്താനും വേദന നിമിത്തം കഴിയാതേ വരും.
ആശാളിവിത്ത് നന്നായി അരച്ച് മുട്ടിൽ ലേപനം ചെയ്യാവുന്നതാണ്.
അമൃത് വള്ളിയിലയും ത്രിഫലയും ചേര്‍ത്ത് കഷായം വെച്ച് കഴിക്കാം.
ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ച് അരച്ച് പുരട്ടുക.
എരുക്കിൻവേര് അമുക്കുരവേര് ഗുൽഗുലു എന്നിവയരച്ച് ഗുളികയാക്കി കഴിക്കൂക.
കശുമാവിൻതൊലി അരിക്കാടിയിൽ അരച്ച് ലേപനം ചെയ്യതാൽ നീര് കുറയും.
വെളുത്തുള്ളി വെണ്ണ ചേർത്ത് ദിവസേന ഉറങ്ങും മുന്നേ കഴിക്കുക
എരുക്കില നന്നായി അരച്ച് മുട്ടിൽ വെച്ച് കെട്ടുക.
No comments:
Post a Comment