24 January 2017

സന്ധ്യാനാമം

സന്ധ്യാനാമം

തിരക്കേറിയ ഇന്നത്തെ കാലത്ത് സന്ധ്യാനാമജപം ഭവനങ്ങളിൽ കുറഞ്ഞു വരുകയാണ്. യഥാവിധി നാമജപം നടത്തുന്നതെങ്ങനെയെന്ന് പുതുതലമുറയ്ക്ക് അറിയാമോ എന്നു തന്നെ സംശയമാണ്. സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യന്മാർ‌ നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ വചന - ചംക്രമണ - നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവയ്ക്കുന്ന നിലവിളക്കിനു ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും. പൂമുഖത്ത് തെളിച്ച നിലവിളക്കിന്റെ ദീപത്തെ തൊഴുത് പ്രാർത്ഥിക്കുന്നതിലൂടെ ലക്ഷ്മികടാക്ഷം ഭവനത്തിലെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സന്ധ്യാദീപ സ്തുതി

ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം
മമ ദുഃഖവിനാശായ
സന്ധ്യാദീപ നമോസ്തു തേ.

No comments:

Post a Comment