ഓം നമ: ശിവായ
ശിവനിർമ്മാല്യത്തെ മറികടക്കുക എന്നത് മനുഷ്യന് ശക്തിഹീനതക്ക് കാരണമാകുന്ന ഒന്നാണ്. അതിനു ഒരു കഥ ഉണ്ട് , '' പുഷ്പദന്തൻ എന്ന് പേരോടുകൂടിയ ഒരു ഗന്ധർവ്വൻ പൂക്കൾ മോഷ്ടിക്കുന്നതിനിടയിൽ അറിയാതെ ശിവനിർമ്മാല്യത്തെ മറികടകുകയും അക്കാരണത്താൽ അദൃശ്യമാകുവാനുള്ള തന്റെ ശക്തി നഷ്ടമാകുകയും, ഗന്ധർവ്വൻ ഭഗവാൻ ശിവനിൽ തന്റെ ശക്തിക്കായി കൈകൊണ്ടു അപേക്ഷിക്കുകയും ' ആ ' അപേക്ഷയാണ് നാം വായിക്കാറുള്ള '' ശിവമഹിമ്ന സ്തോത്രം '' . സ്തോത്രപാരായണ അപേക്ഷയാൽ ഗന്ധർവ്വന് തന്റെ ശക്തി തിരികെ ലഭിക്കുകയും ചെയ്തു''. അതുകൊണ്ട് നമുക്കും ശിവനിർമ്മാല്യത്തെ മറികടക്കുവാൻ പാടില്ല. ഇക്കാരണത്താലാണ് ശിവനടയിൽ ചുറ്റുവലം വെക്കരുത് എന്ന നിയമം കാട്ടുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. ഭഗവാനായിക്കൊണ്ട് നൽകുന്ന ഏതൊരു കാര്യത്തിലും അത് വ്യക്തിയോ, വസ്തുവോ, ദ്രവ്യമോ, എന്തുമാകാം അതിനെ നിന്ദ കൽപ്പിക്കയും, പുശ്ചിക്കുകയും അപഹാസ്യത്തിനോ, അപവാദത്തിനൊ വശം വരുത്തുകിൽ അത് എത്ര വലിയ ശക്തിശാലി ആയിരുന്നാലും ശരിതന്നെ അൽപ സമയം കൊണ്ട് തന്നെ ആ വ്യക്തിക്ക് ഏതൊരു മാർഗ്ഗേണയും ശക്തിഹീനത വന്നു ഭവിക്കുവാൻ കാരണം ആകും. ഇത് ഒരുപരീക്ഷണം അല്ല വാസ്തവം തന്നെയാണ്. അങ്ങനെ നോക്കുകിൽ ഈശ്വരകർമ്മം ചെയ്യുന്നവരെയും നിന്ദിക്കുക, പുശ്ചിക്കുക എന്നത് പൂർണ്ണ രൂപേ ഇതിനർത്ഥം കാണാവുന്നതാണ്. ഈശ്വരനായിക്കൊണ്ട് ജീവിതം നയിക്കുന്നവരെ നാം എപ്പോഴും നന്മയുടെ വശം കൊണ്ട് മാത്രമേ ദർശിക്കാവൂ തിന്മയിലൂടി മഹത്വുക്കളെ മറികടക്കുക മര്യാദക്കു അധീതമാണ് . ഇപ്രകാരം തിരസ്കാരം ഉൾക്കൊണ്ട ഒരു സമൂഹത്തിൽ മൃത്യുവിനും ഭയഭീതികൾക്കും വലിയ സ്ഥാനമുണ്ടായിരിക്കും എന്നത് സത്യമായ ശാസ്ത്രവചനമാണ്. ആരുടെ മസ്തിഷ്കത്തിൽ നിന്നാണോ ജ്ഞാനഗംഗ ഒഴുകുന്നതും ചരിത്രത്തിന്റെ ധവളകൊടുമുടിക്ക് മുകളിൽ വസിക്കുന്നതും ശ്രുൻഗാര വിഭൂതികളുടെ വൈഭവം നിറഞ്ഞ ശക്തിപൗത്രൻ കാമം ഒഴിഞ്ഞു പ്രേമം ഉള്കൊണ്ട സജ്ജന രക്ഷകനും ദുർജന നിഗ്രഹനുമായ കർമ്മയോഗി ബാലചന്ദ്രനെ തൻ മസ്ത്തിഷ്കത്തിൽ ചൂടി പുഞ്ചിരി തൂകി കൊണ്ട് ഈ വിശ്വരക്ഷക്കായി വിഷപാനം ചെയ്ത നന്മയുടെയും ജ്ഞാനത്തിന്റെയും മൂർത്തി ആകാരസ്വരൂപനാണ്, അങ്ങനെ ഉള്ള ഭഗവാൻ ശിവന് അനന്ത പ്രണാമം
No comments:
Post a Comment