11 December 2016

അന്ത്യോഷ്ടികർമ്മം

അന്ത്യോഷ്ടികർമ്മം

'ദേഹ'മെന്നാൽ ദഹിക്കുന്നതെന്നും,    'ശരീര'മെന്നാൽ ക്ഷയിക്കുന്നതെന്നുമാണർത്ഥം.    യജ്ഞത്തിനുവേണ്ടി ദ്രവ്യങ്ങൾ ഒരുക്കൂട്ടി   ഹോമാഗ്നിയിൽ ആഹൂതിചെയ്യുന്നമാതിരി   ഈ ശരീരത്തെ പോഷിപ്പിക്കുന്നതും, ശരീരവൃത്തികളെ ശുദ്ധീകരിക്കുന്നതും, പരാർത്ഥവും,  പാരമാർത്ഥികവുമായ   യജ്ഞത്തിനുവേണ്ടിയാവുന്നു.   അങ്ങനെ ആധി ഭൗതീകവും   ആദ്ധ്യാത്മീകവും ആധി ദൈവീകവുമാകുന്ന തപത്രയമെന്ന അഗ്നിയിൽ   ദഹിച്ചുക്കൊണ്ടിരിക്കുന്നതാണ് ദേഹം.    ഈ ശരീരത്തെ തന്നെ ഈശ്വേരച്ഛക്കനുസൃതമായ യജ്ഞനത്തിന് - ത്യഗത്തിന് - വിനിയോഗിക്കുമ്പോൾ   യജിച്ച് യജിച്ച്  ശരീരം ക്ഷയിക്കുന്നതോടപ്പം ജീവൻ ഉന്നതി  പ്രാപിച്ചുക്കൊണ്ടിരിക്കുകയും ചെയ്യും.  അവസാനം ജീവൻ  വിട്ടുപിരിയുമ്പോൾ   ഈ ശരീരത്തെ തന്നെ  ഹോമാഗ്നിയിൽ  ആഹൂതിചെയ്യലാണ് അന്ത്യോഷ്ടികർമ്മം .

No comments:

Post a Comment