ശ്രീ ലളിതാ സഹസ്രനാമം
701) ദേശകാലാപരിച്ഛിന്നാ = ദേശകാലങ്ങളില്‍ പരിമിതയാകാത്ത ദേവീ
702) സര്‍വ്വഗാ = എങ്ങും നിറഞ്ഞിരിക്കുന്ന ദേവീ
703) സര്‍വ്വമോഹിനീ = എല്ലാവരെയും മോഹിപ്പിക്കുന്ന ദേവീ
704) സരസ്വതീ = വിദ്യയുടെ അധിപതിയായ ദേവീ
705) ശാസ്ത്രമയീ = ശാസ്ത്രങ്ങളുടെ രൂപത്തിലുള്ള ദേവിക്ക് നമസ്ക്കാരം
706) ഗുഹാംബാ = സുബ്രഹ്മണ്യന്റെ മാതാവായ ദേവീ
707) ഗുഹ്യരൂപിണീ = രഹസ്യമായ അദ്ധ്യാത്മതത്വമാകുന്ന ദേവീ
708) സര്‍വ്വോപാധി വിനിര്‍മ്മുക്താ = ഉപാധികളൊന്നുമില്ലാത്ത ദേവീ
709) സദാശിവപതിവ്രതാ = സദാശിവന്റെ പതിവ്രതയായ ദേവീ
710) സമ്പ്രദായേശ്വരീ = സമ്പ്രദായങ്ങളുടെ ഈശ്വരീ
711) സാധു = ഉചിതമായി പ്രവര്‍ത്തിക്കുന്നവളായ ദേവീ
712) ഈ = ഈ എന്ന സ്വരമാകുന്ന കാമകലയായി വര്‍ത്തിക്കുന്ന ദേവീ
713) ഗുരുമണ്ഡലരൂപിണീ = ഗുരുപരമ്പരാ സ്വരൂപിണിയായ ദേവീ
714) കുലോത്തീര്‍ണ്ണാ = ഇന്ദ്രിയങ്ങള്‍ക്ക് അതീതയായ ദേവീ
715) ഭഗാരാദ്ധ്യാ = സൂര്യമണ്ഡലത്തില്‍ ആരാധിക്കേണ്ടവളായ ദേവീ
716) മായാ = സത്യവസ്തുവിനെ മറച്ച് പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന ദേവീ
717) മധുമതീ = നിറഞ്ഞ തേനായ ദേവീ
718) മഹീ = ഭൂമീദേവിയുടെ രൂപത്തിലുള്ള ദേവീ
719) ഗണാംബാ = പ്രഥമഗണങ്ങള്‍ക്ക് അമ്മയായ ദേവീ (ഗണേശമാതാവേ)
720) ഗുഹാകാരാദ്ധ്യാ = മൂലാധാരത്തില്‍ ആരാധിക്കപ്പെടുന്നവള്‍
721) കോമളാംഗീ = മൃദുലങ്ങളായ അംഗങ്ങളുള്ള ദേവീ
722) ഗുരുപ്രിയാ = ജഗദ്ഗുരുവായ ശ്രീപരമേശ്വരന്റെ പ്രിയതമയായ ദേവീ
723) സ്വതന്ത്രാ = മറ്റൊന്നിനാലും നിയന്ത്രിക്കപ്പെടാത്തവള്‍
724) സര്‍വതന്ത്രേശീ = സര്‍വ്വ തന്ത്രങ്ങള്‍ക്കും ഈശ്വരി ആയവള്‍
725) ദക്ഷിണാമൂര്‍ത്തി രൂപിണീ = ദക്ഷിണാമൂര്‍ത്തിയുടെ രൂപത്തിലും വര്‍ത്തിക്കുന്ന ദേവീ
726) സനകാദി സമാരാധ്യാ = സനകന്‍ അടക്കമുള്ള മുനിമാരാല്‍ നല്ല വണ്ണം ആരാധിക്കപ്പെടുന്നവളേ
727) ശിവജ്ഞാനപ്രദായിനീ = ശുഭമായ ജ്ഞാനത്തെ പ്രദാനം ചെയ്യുന്നവളേ
728) ചിത്കലാ = ജീവികളുടെ അന്തഃകരണത്തില്‍ പ്രകാശരൂപമായി വര്‍ത്തിക്കുന്നവളേ
729) ആനന്ദകലികാ = ആനന്ദമാകുന്ന പൂമൊട്ടായി വര്‍ത്തിക്കുന്ന ദേവീ
730) പ്രേമരൂപാ = സ്നേഹസ്വരൂപിണീ
731) പ്രിയംകരീ = ഭക്തരുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുന്ന ദേവീ
732) നാമപാരായണപ്രീതാ = നാമപാരായണം കൊണ്ട് പ്രീതിപ്പെടുന്നവളേ
733) നന്ദിവിദ്യാ = നന്ദികേശ്വരന്‍ ദേവിയെ ഉപാസിക്കുന്നതിന് ഉപയോഗിച്ച അനുഷ്ഠാനകലയായി വര്‍ത്തിക്കുന്ന ദേവീ
734) നടേശ്വരീ = നൃത്തം ചെയ്യുന്ന പരമേശ്വരന്റെ രൂപത്തിലും വര്‍ത്തിക്കുന്നവളേ
735) മിഥ്യാജഗദധിഷ്ഠാനാ = മിഥ്യയായ ജഗത്തിന് അധിഷ്ഠിതയായ ദേവീ
736) മുക്തിദാ = മുക്തിയെ ദാനം ചെയ്യുന്നവളേ
737) മുക്തിരൂപിണീ = മുക്തി തന്നെ രൂപമായുള്ളവളേ
738) ലാസ്യപ്രിയാ = നൃത്ത വിഭാഗമായ ലാസ്യം ഇഷ്ടപ്പെടുന്നവളേ
739) ലയകരീ = ധ്യാനാവസ്ഥകളിലൊന്നായ ലയം അനുഷ്ഠിക്കുന്നവളേ
740) ലജ്ജാ = ലജ്ജാ രൂപത്തില്‍ വസിക്കുന്നവളേ
741) രംഭാദിവന്ദിതാ = രംഭ തുടങ്ങിയ ദേവസ്ത്രീകളാല്‍ വന്ദിക്കപ്പെടുന്നവളേ
742) ഭവദാവസുധാവൃഷ്ടിഃ = ജീവിതദുഃഖമാകുന്ന കാട്ടുതീക്ക് അമൃതവര്‍ഷമായിട്ടുള്ളവളേ
743) പാപാരണ്യദവാനലാ = പാപങ്ങളാകുന്ന കാടിന്
കാട്ടുതീയായവളേ
744) ദൌര്‍ഭാഗ്യതൂലവാതൂല = ദൌര്‍ഭാഗ്യമാകുന്ന പഞ്ഞിക്ക് ചുഴലിക്കാറ്റാകുന്നവളേ
745) ജരാധ്വാന്തരവിപ്രഭാ = ജരയാകുന്ന കൂരിരുട്ടിന് സൂര്യപ്രകാശമാകുന്നവളേ
746) ഭാഗ്യാബ്ധിചന്ദ്രികാ = ഭാഗ്യമാകുന്ന സമുദ്രത്തിന് ചന്ദ്രികയായവളേ
747) ഭക്തചിത്തകേകിഘനാഘനാ = ഭക്തചിത്തങ്ങളാകുന്ന മയിലുകള്‍ക്ക് മേഘമായുള്ളവള്‍
748) രോഗപര്‍വതദംഭോലിഃ = രോഗങ്ങളാകുന്ന പര്‍വ്വതങ്ങള്‍ക്ക് വജ്രായുധം ആകുന്നവള്‍
749) മൃത്യുദാരുകുഠാരികാ = മൃത്യുവാകുന്ന തടിക്ക് കോടാലി ആകുന്നവള്‍
750) മഹേശ്വരീ = എല്ലാ ഈശ്വരന്മാര്‍ക്കും ഈശ്വരിയായിട്ടുള്ള ദേവീ
751) മഹാകാലീ = മഹാശത്രുഭയങ്കരരൂപമായ കാളീ ദേവീ
752) മഹാഗ്രാസാ = സര്‍വ്വതിനേയും വിഴുങ്ങാന്‍ ശക്തിയുള്ള ദേവീ (ചണ്ഡമുണ്ഡാസുരസൈന്യത്തെ കാളി ഭക്ഷിച്ചതും പരാമര്‍ശിക്കുന്നു)
753) മഹാശനാ = സര്‍വ്വചരാചരങ്ങളേയും ഗ്രസിക്കാന്‍ കഴിവുള്ള ദേവീ
754) അപര്‍ണ്ണാ = ഇല പോലും ഭക്ഷിക്കാതെ നിലകൊള്ളാന്‍ കഴിവുള്ളവള്‍ (ഹിമവത് പുത്രിയായ പാര്‍വ്വതീ കഥ)
755) ചണ്ഡികാ = ദുഷ്ടന്മാരില്‍ കോപമുള്ളവളേ
756) ചണ്ഡമുണ്ഡാസുരനിഷൂദിനീ = ചണ്ഡന്‍, മുണ്ഡന്‍ എന്നീ അസുരന്മാരെ വധിച്ചവളേ
757) ക്ഷരാക്ഷത്മികാ = ക്ഷരവും അക്ഷരവും (നശിക്കുന്നതും നശിക്കാത്തതും) ആയ ദേവീ
758) സര്‍വ്വലോകേശീ = എല്ലാ ലോകങ്ങള്‍ക്കും ഈശ്വരിയായ ദേവീ
759) വിശ്വധാരിണീ = പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ദേവീ
760) ത്രിവര്‍ഗ്ഗദാത്രീ = ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ എന്ന ത്രിവര്‍ഗത്തെ നില നിര്‍ത്തുന്ന ദേവീ
761) സുഭഗാ = സൌഭാഗ്യവതിയായ ദേവീ
762) ത്യംബികാ = ശിവപത്നിയായ ദേവീ
763) ത്രിഗുണാത്മികാ = ത്രിഗുമസ്വരൂപിണിയായ ദേവീ (സത്വ രജോ തമോ ഗുണങ്ങള്‍)
764) സ്വര്‍ഗ്ഗാപവര്‍ഗ്ഗദാ = സ്വര്‍ഗവും മോക്ഷവും നല്‍കുന്ന ദേവീ
765) ശുദ്ധാ = ശുദ്ധയായ ദേവീ
766) ജപാപുഷ്പനിഭാകൃതിഃ = ചെമ്പരത്തിപ്പൂവിന്റെ ശോഭയുള്ള ദേവീ
767) ഓജോവതീ = ഓജസ്വിനിയായ (മനുഷ്യനിലെ പ്രാണശക്തി) ദേവീ
768) ദ്യുതിധരാ = പ്രഭയുറ്റ ദേവീ
769) യജ്ഞരൂപാ = യജ്ഞരൂപിണിയായ ദേവീ
770) പ്രിയവതാ = വ്രതങ്ങളില്‍ പ്രിയമുള്ള ദേവീ
771) ദുരാരാദ്ധ്യാ = ആരാധിക്കാന്‍ വിഷമമുള്ള ദേവീ
772) ദുരാധര്‍ഷാ = ആര്‍ക്കും ജയിച്ചു കീഴ്പ്പെടുത്താനാവാത്ത ദേവീ
773) പാടലീകുസുമപ്രിയാ = പാടലീപുഷ്പം ഇഷ്ടപ്പെടുന്ന ദേവീ
774) മഹതീ = എല്ലാത്തിലും മഹത്തായ ദേവീ
775) മേരുനിലയാ = മേരുപര്‍വ്വതത്തില്‍ വസിക്കുന്ന ദേവീ
776) മന്ദാരകുസുമപ്രിയാ = മന്ദാരപ്പൂ ഇഷ്ടപ്പെടുന്ന ദേവീ
777) വീരാരാദ്ധ്യാ = വീരന്മാരാല്‍ ആരാധിക്കപ്പെടുന്ന ദേവീ (കാമക്രോധലോഭമോഹമദമാത്സര്യങ്ങളെ ജയിച്ച് ആത്മജ്ഞാനം നേടിയവരാണ് വീരന്മാര്‍)
778) വിരാഡരൂപാ = പ്രപഞ്ചരൂപത്തില്‍ വസിക്കുന്ന ദേവീ
779) വിരജാ = രജസ്സില്ലാത്ത (മാലിന്യമില്ലാത്ത) ദേവീ
780) വിശ്വതോമുഖീ = വിശ്വമെങ്ങും മുഖമുള്ള ദേവീ
781) പ്രത്യഗ്രൂപാ = അകത്ത് കാണേണ്ടവളായ ദേവീ
782) പരാകാശാ = പരമമായ ാകാശമാകുന്ന ദേവീ
783) പ്രാണദാ = പ്രാണശക്തി നല്‍കുന്ന ദേവീ
784) പ്രാണരൂപിണീ =പ്രാണസ്വരൂപിണിയായ ദേവീ (പ്രാണന്‍ ദേവി തന്നെ)
785) മാര്‍ത്താണ്ഢഭൈരവാരാദ്ധ്യാ = മാര്‍ത്താണ്ഢഭൈരവനാല്‍ ആരാധിക്കപ്പെടുന്ന ദേവീ (മഹാരാഷ്ട്രയില്‍ ശിവന്റെ മറ്റൊരു പേര്)
786) മന്ത്രിണീന്യസ്തരാജ്യധൂഃ = മന്ത്രിണിയില്‍ രാജ്യഭാരം ഏല്‍പ്പിച്ചിരിക്കുന്ന ദേവീ
787) ത്രിപുരേശീ = ത്രിപുരങ്ങള്‍ക്കും ഈശ്വരിയായ ദേവീ
788) ജയത്സേനാ = ശത്രുക്കളെ ജയിക്കുന്ന സേനയോട് കൂടിയ ദേവീ
789) നിസ്ത്രൈഗുണ്യാ = ത്രിഗുണങ്ങള്‍ക്കും അതീതയായ ദേവീ
790) പരാപരാ = പരയും അപരയുമായി സ്ഥിതി ചെയ്യുന്ന ദേവീ (ഞാനും മറ്റുള്ളവരും എല്ലാം ഈശ്വരമയം)
791) സത്യജ്ഞാനാനന്ദരൂപാ = സത്യം, ജ്ഞാനം, ആനന്ദം ഇവ സ്വരൂപമായ ദേവീ
792) സാമരസ്യപരായണാ = ശിവശക്തി സ്വഭാവം സ്വരൂപമായിരിക്കുന്ന ദേവീ
793) കപര്‍ദ്ദിനീ = ശിവപത്നിയായ ദേവീ (ശിവന്റെ ജട കപര്‍ദം)
794) കലാമാലാ = കലകളുടെ വിളനിലമായ ദേവീ
795) കാമധുക് = ഭക്തന്മാരുടെ കാമധേനുവായ ദേവീ
796) കാമരൂപിണീ = പരമേശ്വരന്റ ഇച്ഛയുടെ രൂപത്തിലുള്ള ദേവീ
797) കലാനിധിഃ = കലകളുടെ നിധിയായ ദേവീ
798) കാവ്യകലാ = കാവ്യകലയായ ദേവീ (സരസ്വതീ)
799) രസജ്ഞാ = നവരസങ്ങളറിയുന്ന ദേവീ (എല്ലാ സാഹിത്യരസങ്ങളുടേയും നായികയായ ദേവീ)
800) രസശേവധിഃ = രസനിധിയായ ദേവീ (ബ്രഹ്മാനന്ദത്തിന്റെ കലവറയാണ് ദേവി)
പുരാതനകാലം മുതലേ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ദേവീ
803) പൂജ്യാ = പൂജനീയയായ ദേവീ
804) പുഷ്ക്കരാ = താമരപോലെ നൈര്‍മ്മല്യതയുള്ള ദേവീ
805) പുഷ്ക്കരേക്ഷണാ = താമരപ്പൂ പോലെ മനോഹരങ്ങളായ നേത്രങ്ങളുള്ള ദേവീ
806) പരംജ്യോതിഃ = പരമപ്രകാശമായി കുടികൊള്ളുന്ന ദേവീ
807) പരംധാമ = പരമനിവാസസ്ഥാനമായ ദേവീ
808) പരമാണുഃ = ഏറ്റവും സൂക്ഷ്മമായ രൂപത്തിലും കുടികൊള്ളുന്ന ദേവീ
809) പരാത്പരാ = പരമമായവയെക്കാളും പരമശ്രേഷ്ഠമായ ദേവീ
810) പാശഹസ്താ = കയ്യില്‍ പാശം ധരിച്ചിരിക്കുന്ന ദേവീ
811) പാശഹന്ത്രീ = ബന്ധങ്ങളെ നശിപ്പിക്കുന്ന ദേവീ
812) പരമന്ത്രവിഭേദിനീ = ശത്രുപ്രണീതമായ ക്ഷുദ്രവൃത്തികളെ നശിപ്പിക്കുന്ന ദേവിക്ക് നമസ്ക്കാരം
813) മൂര്‍ത്താ = വ്യക്തമായ രൂപമുള്ള ദേവീ
814) അമൂര്‍ത്താ = അതുപോലെ തന്നെ വ്യക്തമായ രൂപമില്ലാത്തവളുമായ ദേവീ
815) അനിത്യതൃപ്താ = പുഷ്പം, കുങ്കുമം, പഴം,വസ്ത്രം, ചന്ദനം എന്നീ അനിത്യവസ്തുക്കളാല്‍ തൃപ്തയാകുന്ന ദേവീ
816) മുനിമാനസഹംസികാ = മഹര്‍ഷിമാരുടെ ഹൃദയത്തിലെ അരയന്നപ്പിടയായ ദേവീ
817) സത്യവ്രതാ = സത്യവ്രതയായ ദേവീ
818) സത്യരൂപാ = സത്യസ്വരൂപിണിയായ ദേവീ
819) സര്‍വ്വാന്തര്യാമിണീ = സര്‍വ്വരുടേയും അന്തഃക്കരണത്തില്‍ വസിക്കുന്ന ദേവീ
820) സതീ = പതിവ്രതയായ ദേവീ
821) ബ്രഹ്മാണീ = ബ്രഹ്മാവിന് ജീവന്‍ കൊടുത്ത ദേവീ
822) ബ്രഹ്മ = ബ്രഹ്മം ആയ ദേവീ
823) ജനനീ = പ്രപഞ്ചമാതാവായ ദേവീ
824) ബഹുരൂപാ = വിവിധരൂപങ്ങളായി പ്രകൃതിയില്‍ കാണപ്പെടുന്ന ദേവീ (സര്‍വ്വം ദേവീ മയം)
825) ബുധാര്‍ച്ചിതാ = ജ്ഞാനികളാല്‍ ആരാധിക്കപ്പെടുന്ന ദേവീ
826) പ്രസവിത്രീ = പ്രപഞ്ചത്തിന് ജന്മം കൊടുത്ത ദേവീ
827) പ്രചണ്ഡ = അതിക്രോധമാര്‍ന്ന ദേവീ
828) ആജ്ഞാ = ആജ്ഞാരൂപിണിയായ ദേവീ
829) പ്രതിഷ്ഠാ = പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ദേവീ
830) പ്രകടാകൃതിഃ = എല്ലാവരും പ്രകടമായി അനുഭവിക്കുന്ന ദേവീ
831) പ്രാണേശ്വരീ = ഇന്ദ്രിയങ്ങളുടെ അധീശ്വരിയായ ദേവീ
832) പ്രാണദാത്രീ = എല്ലാ ജീവികള്‍ക്കും പ്രാണന്‍ നല്‍കുന്ന ദേവീ
833) പഞ്ചാശത്പീഠരൂപിണീ = അമ്പത്തൊന്ന് പീഠങ്ങളുള്ള ദേവീ (അക്ഷരങ്ങള്‍)
834) വിശൃംഖലാ = വിലങ്ങുകളില്ലാത്ത ദേവീ
835) വിവിക്തസ്ഥാ = ഏകാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
836) വീരമാതാ = വീരന്മാരുടെ അമ്മയായ ദേവീ
837) വിയത്പ്രസൂഃ = ആകാശത്തിന്റെ ഉത്ഭവസ്ഥാനമായ ദേവീ
838) മുകുന്ദാ = മുക്തി നല്‍കുന്ന ദേവീ
839) മുക്തിനിലയാ = മോക്ഷസ്ഥാനമായ ദേവീ
840) മൂലവിഗ്രഹരൂപിണീ = എല്ലാ ശക്തികള്‍ക്കും ആധാരമായ ദേവീ
841) ഭാവജ്ഞാ = എല്ലാ ഭാവങ്ങളെയും സങ്കല്പങ്ങളെയും അറിയുന്ന ദേവീ
842) ഭവരോഗഘ്നീ = സംസാരമാകുന്ന മഹാരോഗത്തെ നശിപ്പിക്കുന്ന ദേവീ
843) ഭവചക്രപ്രവര്‍ത്തിനീ = സംസാരചക്രം പ്രവര്‍ത്തിപ്പിക്കുന്ന ദേവീ
844) ഛന്ദഃസാരാ = ഗായത്രി തുടങ്ങിയ ഛന്ദസ്സുകളുടെ സാരമായ ദേവീ
845) ശാസ്ത്രസാരാ = ശാസ്ത്രങ്ങളുടെ സാരമായ ദേവീ
846) മന്ത്രസാരാ = എല്ലാ മന്ത്രങ്ങളുടെയും സാരമായ ദേവീ
847) തലോദരീ = കൃശവും സമവുമായ ഉദരമുള്ള ദേവീ
848) ഉദാരകീര്‍ത്തി = സത്കീര്‍ത്തിയോട് കൂടിയ ദേവീ
849) ഉദ്ദാമവൈഭവാ = അതിശ്രേഷ്ഠമായ വൈഭവത്തോട് കൂടിയ ദേവീ
850) വര്‍ണ്ണരൂപിണീ = അക്ഷരങ്ങളുടെ സ്വരൂപമായ ദേവീ
851) ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ = ജനനം, മരണം, വാര്‍ദ്ധക്യം എന്നിവയാല്‍ ദുഃഖമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ശാന്തി നല്‍കുന്ന ദേവീ
852) സര്‍വ്വോപനിഷദുദ്ഘുഷ്ടാ = എല്ലാ ഉപനിഷത്തുക്കളാലും വിളംബരം ചെയ്യപ്പെടുന്ന ദേവീ
853) ശാന്ത്യതീതകലാത്മികാ = ദ്വന്ദ്വഭേദം നശിച്ച് ആത്മാനന്ദം അനുഭവിക്കുന്ന ശാന്ത്യതീതം എന്ന കലയാകുന്ന ദേവീ
854) ഗംഭീരാ = ആഴമറ്റവളായ ദേവീ
855) ഗഗനാന്തസ്ഥാ = ഹൃദയാകാശത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
856) ഗര്‍വ്വിതാ = ഗര്‍വ്വിതയായ ദേവീ
857) ഗാനലോലുപാ = സംഗീതപ്രിയയായ ദേവീ
858) കല്പനാരഹിതാ = വാസനാജന്യങ്ങളായ സങ്കല്പങ്ങളില്ലാത്ത ദേവീ
859) കാഷ്ഠാ = വേദാന്തപ്രണീതമായ പരമലക്ഷ്യമായ ദേവീ
860) അകാന്താ = ദുഃഖവും പാപവും അകറ്റുന്ന ദേവീ
861) കാന്താര്‍ദ്ധവിഗ്രഹാ = ഭര്‍ത്താവിന്റെ പാതി ശരീരമായിരിക്കുന്ന ദേവീ
862) കാര്യകാരണനിര്‍മ്മുക്താ = കാര്യകാരണബന്ധങ്ങളില്‍ നിന്നു സ്വതന്ത്രയായ ദേവീ
863) കാമകേളി തരംഗിതാ = പരമശിവനുമായുള്ള സ്നേഹപ്രകടനങ്ങളില്‍ ഉല്ലാസപുളകിതയായ ദേവീ
864) കനത്കനകതാടങ്കാ = മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണകുണ്ഡലങ്ങളോട് കൂടിയ ദേവീ
865) ലീലാവിഗ്രഹധാരിണീ = പ്രപഞ്ചലീലയ്ക്കായി ശരീരമെടുത്ത ദേവീ
866) അജാ = ജനനമില്ലാത്ത ദേവീ
867) ക്ഷയവിനിര്‍മ്മുക്താ = നാശമില്ലാത്ത ദേവീ
868) മുഗ്ദ്ധാ = മോഹിനിയായ ദേവീ
869) ക്ഷിപ്രപ്രസാദിനീ = വേഗത്തില്‍ പ്രസാദിക്കുന്ന ദേവീ
870) അന്തര്‍മുഖസമാരാദ്ധ്യാ = ആത്മധ്യാനത്തിലൂടെ സാക്ഷാത്ക്കരിക്കേണ്ട ദേവീ
871) ബഹിര്‍മ്മുഖസുദുര്‍ല്ലഭാ = ബഹിര്‍മ്മുഖരായവര്‍ക്ക് അത്യന്തം ദുര്‍ല്ലഭയായ ദേവീ
872) ത്രയീ = മൂന്ന് വേദങ്ങളുടേയും സ്വരൂപമായ ദേവീ (ഋഗ്-യജുര്‍-സാമവേദം)
873) ത്രിവര്‍ഗ്ഗനിലയാ = ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ വിളനിലമായ ദേവീ
874) ത്രിസ്ഥാ = മൂന്ന് ലോകങ്ങളിലും സ്ഥിതി ചെയ്യുന്ന ദേവീ
875) ത്രിപുരമാലിനീ = ത്രിപുരമാലിനിയായ ദേവീ
876) നിരാമയാ = രോഗങ്ങളില്ലാത്ത ദേവീ
877) നിരാലംബാ = ആലംബനമില്ലാത്ത ദേവീ (ദേവിയാണല്ലോ എല്ലാത്തിനും ആലംബം)
878) സ്വാത്മാരാമാ = തന്നില്‍ത്തന്നെ (ആത്മാവില്‍) ആനന്ദിക്കുന്ന ദേവീ
879) സുധാസൃതിഃ = അമൃതം പ്രവഹിപ്പിക്കുന്ന ദേവീ
880) സംസാരപങ്കനിര്‍മ്മഗ്നസമുദ്ധരണപണ്ഡിതാ = സംസാരമാകുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവരെ കരകയറ്റുന്നതില്‍ സമര്‍ത്ഥയായ ദേവീ
881) യജ്ഞപ്രിയാ = യജ്ഞങ്ങളില്‍ പ്രിയമുള്ളവളായ ദേവീ
882) യജ്ഞകര്‍ത്തീ = യജ്ഞങ്ങള്‍ ചെയ്യുന്ന ദേവീ
883) യജമാനസ്വരൂപിണീ = എല്ലാ യജ്ഞങ്ങളും അവിടുത്തെ ഹിതമനുസരിച്ചാകയാല്‍ യാഗം നടത്തിക്കുന്ന യജമാനന്റെ രൂപത്തില്‍ വര്‍ത്തിക്കുന്നവളായി കാണേണ്ട ദേവീ
884) ധര്‍മ്മാധാരാ = ധര്‍മ്മങ്ങള്‍ക്ക് ആധാരമായ ദേവീ
885) ധനാദ്ധ്യക്ഷാ = ധനത്തിന് സ്വാമിനി ആയ ദേവീ
886) ധനധാന്യവിവര്‍ദ്ധിനീ = ധനത്തേയും ധാന്യത്തേയും വിശേഷേണ വര്‍ദ്ധിപ്പിക്കുന്ന ദേവീ
887) വിപ്രപ്രിയാ = ജ്ഞാനികളില്‍ പ്രിയമുള്ള ദേവീ (വിപ്രന് ബ്രാഹ്മണന്‍ എന്നും അര്‍ത്ഥമുണ്ട്)
888) വിപ്രരൂപാ = ജ്ഞാനികളുടെ രൂപത്തില്‍ വിളങ്ങുന്ന ദേവീ
889) വിശ്വഭ്രമണകാരിണീ = വിശ്വത്തിന്റെ ഭ്രമണത്തിന് കാരണമായ ദേവീ
890) വിശ്വഗ്രാസാ = വിശ്വത്തെ ഗ്രസിക്കുന്ന ദേവീ
891) വിദ്രുമാഭാ = പവിഴ കാന്തി ഉള്ള ദേവീ
892) വൈഷ്ണവീ = വിഷ്ണുവിന്റെ ശക്തിരൂപത്തില്‍ വസിക്കുന്ന ദേവീ
893) വിഷ്ണുരൂപിണീ = വിഷ്ണുരൂപത്തില്‍ വസിക്കുന്ന ദേവീ
894) അയോനി = ഉദ്ഭവസ്ഥാനം ഇല്ലാത്ത ദേവീ
895) യോനിനിലയാ = ഉത്പത്തിസ്ഥാനമായി നിലകൊള്ളുന്ന ദേവീ
896) കൂടസ്ഥാ = കൂടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
897) കുലരൂപിണീ = കുലം രൂപമായുള്ള ദേവീ
898) വീരഗോഷ്ഠീപ്രിയാ = വീരന്മാരുടെ പ്രവര്‍ത്തികളില്‍ താല്പര്യമുള്ള ദേവീ
899) വീരാ = വീര്യമുള്ള ദേവീ
900) നൈഷ്കര്‍മ്യാ = കര്‍മ്മബന്ധങളില്ലാത്ത ദേവീ
901) നാദരൂപിണീ = നാദം രൂപമായ ദേവീ
902) വിജ്ഞാനകലനാ = വിജ്ഞാനത്തെ ഉണ്ടാക്കുന്ന ദേവീ
903) കല്യാ = കലാവിദ്യകളില്‍ നൈപുമ്യമുള്ള ദേവീ
904) വിദഗ്ദ്ധാ = സാമര്‍ത്ഥ്യമുള്ള ദേവീ
905) ബൈന്ദവാസനാ = ആജ്ഞാചക്രത്തിന് മുകളില്‍ സഹസ്രാരപത്മത്തിന്റെ മദ്ധ്യബിന്ദുവില്‍ സ്ഥിതി ചെയ്യുന്ന ദേവീ
906) തത്ത്വാധികാ = തത്ത്വങ്ങളെക്കാള്‍ അധികം നിലനില്പുള്ള ദേവീ
907) തത്ത്വമയീ = തത്ത്വങ്ങളുടെ രൂപത്തോട് കൂടിയ ദേവീ
908) തത്ത്വമര്‍ത്ഥസ്വരൂപിണീ = തത്ത്വങ്ങളുടെ ചൈതന്യമായി നിലകൊള്ളുന്ന ദേവീ
909) സാമഗാനപ്രിയാ = സാമവേദഗാനം പ്രിയമായ ദേവീ
910) സൌമ്യാ = ചന്ദ്രന് തുല്യം നൈര്‍മ്മല്യവും പ്രകാശിതവുമായ ചൈതന്യത്തോട് കൂടിയ ദേവീ
911) സദാശിവകുടുംബിനീ = സദാശിവന്റെ പത്നിയായി സ്ഥിതി ചെയ്യുന്ന ദേവീ
912) സവ്യാപസവ്യമാര്‍ഗ്ഗസ്ഥാ = സവ്യം, അപസവ്യം, മാര്‍ഗം എന്നിവയില്‍ സ്ഥിതി ചെയ്യുന്ന ദേവീ
913) സര്‍വാപദ്വിനിവാരിണീ = എല്ലാ ആപത്തുകളെയും നിവാരണം ചെയ്യുന്ന ദേവീ
914) സ്വസ്ഥാ = തന്നില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന ദേവീ
915) സ്വഭാവമധുരാ = മധുരമായ സ്വഭാവമുള്ള ദേവീ
916) ധീരാ = ഐശ്വര്യവതിയായ ദേവീ
917) ധീരസമര്‍ച്ചിതാ = ധീരന്മാരാല്‍ സമ്യക്കായ വണ്ണം അര്‍ച്ചിക്കപ്പെടുന്ന ദേവീ
918) ചൈതന്യാര്‍ഘ്യസമാരാധ്യാ = ചൈതന്യമാകുന്ന ജലം കൊണ്ട് അര്‍ച്ചിക്കപ്പെടുന്ന ദേവീ
919) ചൈതന്യകുസുമപ്രിയാ = ചൈതന്യമാകുന്ന പൂവ് ഇഷ്ടപ്പെടുന്ന ദേവീ
920) സദോദിതാ = ഒരിക്കലും അസ്തമിക്കാത്ത ജ്യോതിസ്സായി നിലകൊള്ളുന്ന ദേവീ
921) സദാതുഷ്ടാ = എല്ലായ്പ്പോളും സന്തോഷമുള്ള ദേവീ
922) തരുണാദിത്യപാടലാ = മദ്ധ്യാഹ്നത്തിന് മുമ്പുള്ള സൂര്യനെപ്പോലെ വെളുപ്പും ചെമപ്പും കലര്‍ന്ന വര്‍ണ്ണമുള്ള ദേവീ
923) ദക്ഷിണാദക്ഷിണാരാധ്യാ = പണ്ഡിതന്മാരാലും പാമരന്മാരാലും ആരാധിക്കപ്പെടുന്നവള്‍
924) ദരസ്മേരമുഖാംബുജാ = അല്പഹാസം കൊണ്ട് ശോഭിക്കുന്ന മുഖാംബുജത്തോട് കൂടിയ ദേവീ
925) കൌലിനീ കേവലാ= കൌലതന്ത്രത്തില്‍ സ്ഥിതി ചെയ്യുന്നവളേ
926) അനര്‍ഘ്യകൈവല്യപദദായിനീ = വിലമതിക്കാനാവാത്ത കൈവല്യപദം ദാനം ചെയ്യുന്നവളേ
927) സ്ത്രോത്രപ്രിയാ = സ്ത്രോത്രങ്ങളില്‍ പ്രിയമുള്ളവളേ
928) സ്തുതിമതീ = സ്തുതികളുടെ സാരമായ ദേവീ
929) ശ്രുതിസംസ്തുതവൈഭവാ = വേദങ്ങളില്‍ സംസ്തുതമായ വൈഭവം ഉള്ള ദേവീ
930) മനസ്വിനീ = സ്വതന്ത്രമായ മനസ്സുള്ള ദേവീ
931) മാനവതീ = കീര്‍ത്തിയുള്ള ദേവീ
932) മഹേശീ = മഹേശ്വര പത്നീ
933) മംഗലാകൃതിഃ = ശുഭകാരിണിയായ ദേവീ
934) വിശ്വമാതാ = വിശ്വത്തിന് മാതാവായ ദേവീ
935) ജഗദ്ധാത്രീ = ജഗത്തിന് അമ്മയായവള്‍
936) വിശാലാക്ഷീ = മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ
937) വിരാഗിണീ = യാതൊന്നിനോടും ആസക്തിയില്ലാത്ത ദേവീ
938) പ്രഗല്ഭാ = സൃഷ്ടി അടക്കമുള്ള കര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യമുള്ള ദേവീ
939) പരമോദാരാ = പരമമായ ഔദാര്യമുള്ള ദേവീ
940) പരമോദാ = സര്‍വ്വോത്കൃഷ്ടമായ ആനന്ദം നല്‍കുന്ന ദേവീ
941) മനോമയീ = മനോരൂപമായി വര്‍ത്തിക്കുന്ന ദേവീ
942) വ്യോമകേശീ = വ്യോമം (ആകാശം) കേശമായിട്ടുള്ള പരമേശ്വരന്റെ പത്നിയായ ദേവീ
943) വിമാനസ്ഥാ = വിമാനത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
944) വജ്രിണീ = വജ്രായുധം ധരിച്ച ദേവീ
945) വാമകേശ്വരീ = പ്രജാപതികള്‍ക്ക് ഈശ്വരിയായ ദേവീ
946) പഞ്ചയജ്ഞപ്രിയാ = അദ്ധ്യായനം, തര്‍പ്പണം, ഹോമം, ബലി, അതിഥി പൂജ തുടങ്ങിയ പഞ്ചയജ്ഞങ്ങളില്‍ പ്രിയമുള്ള ദേവീ
947) പഞ്ചപ്രേതമഞ്ചാധിശായിനീ = പഞ്ചപ്രേതങ്ങള്‍ കാലുകളാകുന്ന മഞ്ചത്തില്‍ വസിക്കുന്നവളേ(58-ം നാമം)
948) പഞ്ചമീ = പഞ്ചമനായ സദാശിവന്റെ പത്നീ (ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നിവരാണ് മുന്‍ മന്ത്രത്തില്‍ പറഞ്ഞ പഞ്ചപ്രേതങ്ങള്‍)
949) പഞ്ചഭൂതേശീ = പഞ്ചഭൂതങ്ങള്‍ക്ക് ഈശ്വരിയായവളേ
950) പഞ്ചസംഖ്യോപചാരിണീ = ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിങ്ങനെയുള്ള അഞ്ച് ഉപചാരങ്ങളാല്‍ പൂജിക്കപ്പെടുന്ന ദേവീ
951) ശാശ്വതീ = നിത്യയായവള്‍, ഒരു നാശവുമില്ലാത്ത ദേവീ
952) ശാശ്വതൈശ്വര്യാ = നിത്യമായ ഐശ്വര്യത്തോട് കൂടിയവള്‍
953) ശര്‍മ്മദാ = സുഖം ദാനം ചെയ്യുന്നവള്‍
954) ശംഭുമോഹിനീ = ശംഭുവിനെ മോഹിപ്പിക്കുന്നവള്‍
955) ധരാ = ഭൂദേവിയുടെ രൂപത്തില്‍ എല്ലാത്തിനെയും ധരിക്കുന്നവള്‍
956) ധരസുതാ = ഹിമവാന്റെ പുത്രിയായ ദേവീ
957) ധന്യാ = ധനമുള്ള ദേവീ
958) ധര്‍മ്മിണീ = ധര്‍മ്മശീലമുള്ള ദേവീ
959) ധര്‍മ്മവര്‍ദ്ധിനീ = ധര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്ന ദേവീ
960) ലോകാതീതാ = ലോകങ്ങള്‍ക്ക് അതീതയായ ദേവീ
961) ഗുണാതീതാ = ഗുണങ്ങള്‍ക്ക് അതീതയായ ദേവീ
962) സര്‍വ്വാതീതാ = സര്‍വ്വതിനും അതീതയായ ദേവീ
963) ശമാത്മികാ = ശാന്തത സ്വരൂപമായുള്ള ദേവീ
964) ബന്ധൂകകുസുമപ്രഖ്യാ = ഉച്ചമലരി (ചെമ്പരത്തി)യുടെ കാന്തി ഉള്ള ദേവീ
965) ബാലാ = ബാലാ ദേവിയുടെ രൂപം ധരിച്ച ദേവീ
966) ലീലാവിനോദിനീ = ലീലകള്‍ കൊണ്ട് വിനോദിക്കുന്നവള്‍
967) സുമംഗലീ = നിത്യസുമംഗലി ആയ ദേവീ
968) സുഖകരീ = സുഖത്തെ ദാനം ചെയ്യുന്ന ദേവീ
969) സുവേഷാഢ്യാ = നല്ല വേഷത്താല്‍ ആഢ്യയായവള്‍
970) സുവാസിനീ = എന്നും ഭര്‍ത്തൃമതിയായവള്‍ (പരമശിവന് നാശമില്ലല്ലോ)
971) സുവാസിന്യര്‍ച്ചനപ്രീതാ = സുവാസിനികള്‍ നടത്തുന്ന പൂജയില്‍ പ്രീതയാകുന്ന ദേവീ
972) ആശോഭനാ = ശുദ്ധപ്രകാശരൂപിണീ
973) ശുദ്ധമാനസാ = ശുദ്ധമായ മനസ്സുള്ള ദേവീ
974) ബിന്ദുതര്‍പ്പണസന്തുഷ്ടാ = ശ്രീചക്രമദ്ധ്യത്തിലെ ബിന്ദുവിലെ തര്‍പ്പണത്തില്‍ തൃപ്തിയുള്ള ദേവീ
975) പൂര്‍വജാ = എല്ലാത്തിനും മുമ്പേ ജനിച്ചവള്‍
976) ത്രിപുരാംബികാ = ത്രിപുരാംബികയുടെ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
977) ദശമുദ്രാസമാരാധ്യാ = ദശമുദ്രകളാല്‍ സമ്യക്കാം വണ്ണം ആരാധിക്കപ്പെടുന്ന ദേവീ
978) ത്രിപുരാശ്രീവശങ്കരീ = ശ്രീചക്രത്തിലെ അഞ്ചാം ചക്രമായ സര്‍വാര്‍ത്ഥസാധകചക്രത്തിന്റെ അധിഷ്ഠാനദേവതയായ ത്രിപുരാശ്രീയെ വശത്താക്കിയ ദേവീ
979) ജ്ഞാനമുദ്രാ = ചൂണ്ടുവിരലും പെരുവിരലും കൂട്ടി മറ്റു വിരലുകള്‍ നിവര്‍ത്തിപ്പിടിക്കുന്ന മുദ്രയാണ് ജ്ഞാനമുദ്ര
980) ജ്ഞാനഗമ്യാ = ജ്ഞാനം കൊണ്ട് ഗമിക്കാവുന്നവള്‍
981) ജ്ഞാനജ്ഞേയസ്വരൂപിണീ = ജ്ഞാനം കൊണ്ട് അറിയത്തക്കതായ സ്വരൂപത്തോട് കൂടിയവള്‍
982) യോനിമുദ്രാ = ശ്രീചക്ര കേന്ദ്രമായ സര്‍വാനന്ദമയചക്രത്തിന്റെ ചക്രേശ്വരിയായ മഹാത്രിപുരസുന്ദരിയുടെ രൂപത്തില്‍ യോനിമുദ്രയില്‍ ഇരിക്കുന്ന ദേവീ
983) ത്രിഖണ്ഡേശീ = ശ്രീചക്രത്തിന് മുഴുവന്‍ ബാധകമായ സര്‍വത്രിഖണ്ഡ എന്ന മുദ്രയുടെ അധിപതിയായ ദേവീ
984) ത്രിഗുണാ = സത്വ രജ തമോ ഗുണങ്ങള്‍ ഉള്ള ദേവീ
985) അംബാ = ജഗത്തിന് അമ്മയായ ദേവീ
986) ത്രികോണഗാ = ശ്രീചക്രാന്തര്‍ഗ്ഗതമായ യോനീ ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
987) അനഘാ = പാപക്കറ തൊട്ടു തീണ്ടാത്ത ദേവീ
988) അദ്ഭുതചാരിത്രാ = അദ്ഭുതകരങ്ങളായ ചരിത്രങ്ങളോട് കൂടിയ ദേവീ
989) വാഞ്ഛിതാര്‍ത്ഥപ്രദായിനീ = വാഞ്ഛിതങ്ങളായ അര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ
990) അഭ്യാസാതിശയജ്ഞാതാ = അഭ്യാസാതിശയം കൊണ്ട് അറിയപ്പെടേണ്ട ദേവീ
991) ഷഡാധ്വാതീതരൂപിണീ = ആറ് ഉപാസനാമാര്‍ഗ്ഗങ്ങള്‍ക്ക് അതീതമായ രൂപമുള്ള ദേവീ
992) അവ്യാജാകരുണാമൂര്‍ത്തി = ഒട്ടും വ്യാജമല്ലാത്ത കരുണ ഭക്തരില്‍ ചൊരിയുന്ന ദേവീ
993) അജ്ഞാനധ്വാന്തദീപികാ = അജ്ഞാനമാകുന്ന ഇരുട്ടിന് ദീപമാകുന്ന ദേവീ
994) ആബാലഗോപവിദിതാ = ചെറിയ കുട്ടികള്‍ക്കും ഗോപന്മാര്‍ക്കും അടക്കം എല്ലാവര്‍ക്കും അറിയാനാകുന്ന ദേവീ
995) സര്‍വാനുല്ലംഘ്യശാസനാ = സര്‍വ്വരാലും ലംഘിക്കാനാവാത്ത ആജ്ഞാശക്തിയോട് കൂടിയ ദേവീ
996) ശ്രീചക്രരാജനിലയാ = ശ്രീചക്രം നിലയമായ ദേവീ
997) ശ്രീമത്ത്രിപുരസുന്ദരീ = ത്രിപുരനായ ശിവന്റെ സുന്ദരിയായ പത്നിയായി വിളങ്ങുന്ന ദേവീ
998) ശ്രീശിവാ = മംഗളം നല്‍കുന്ന ദേവീ
999) ശിവശക്തൈക്യരൂപിണീ = ശിവശക്തികളുടെ ഐക്യമായ ദേവീ
1000) ലളിതാംബികാ = ലളിതയും അംബികയായും സ്ഥിതി ചെയ്യുന്ന ദേവീ
അവിടുന്ന് എന്റെ തെറ്റുകുറ്റങ്ങളും പിഴകളും പൊറുത്ത് എന്നെ അനുഗ്രഹിച്ച് കാത്തരുളേണമേ........
No comments:
Post a Comment