19 November 2016

വേദമന്ത്രങ്ങൾ

വേദമന്ത്രങ്ങൾ

വേദമന്ത്രങ്ങൾ
വേദമന്ത്രാക്ഷരങ്ങൾ യഥാർത്ഥത്തിൽ യോഗമാണ്..

ഒരക്ഷരം നാം ഉച്ചരിക്കുമ്പോൾ നമ്മുടെ നാവ് ചുണ്ട് കണ്ഠം മുതലയാവയുടെ ഇടയിലൂടെ പ്രാണവായു വെളിപ്പെടുത്തുന്നു..

ആ അക്ഷരധ്വനിക്കു കാരണമായ പ്രാണവായു ഏതേതു ഭാഗങ്ങളിൽ കൂടി സഞ്ചരിക്കുന്നുവോ ആ സ്ഥാനവുമായി ബന്ധപ്പെട്ട നാഡികളിൽ ചലനമുണ്ടാകുന്നു.

കോപം കാമം ഇവ മുഖത്തു പ്രതിഫലിക്കാറുണ്ടല്ലോ അതേ പോലെ ശാന്തിയുണ്ടാകുമ്പോൾ മുഖത്തു പ്രസന്നതയും, ഇതെല്ലാം നാഡിചലനത്താൽ ആണ് സംഭവിക്കുന്നത്. അങ്ങിനെ ആണെങ്കിൽ മനോവികാരങ്ങളെ സ്വാധീനിക്കുന്ന നാഡികളെ വശപ്പെടുത്തിയാൽ കാമക്രോധാദികളെ നമ്മുടെ ഇച്ഛാനുസരണം വരുതിയിൽ കൊണ്ടുവരാൻ സാധിക്കും.

വേദമന്ത്രങ്ങൾ എന്നത് നാഡീചലനത്താൽ മനസ്സിൽ ഏത് പ്രകാരത്തിലുള്ള വൃത്തികൾ കൊണ്ട് ക്ഷേമം ഉണ്ടാകുമോ അതിനു അനുഗുണമായ ഉച്ചാരണങ്ങളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് മറ്റുള്ളവയെ മാറ്റിനിർത്തിയും ഉണ്ടാക്കിയവയാണ്...

മനനാത് ത്രായതെ ഇതി മന്ത്രഃ

അതായത് വീണ്ടും വീണ്ടും ഉരുക്കഴിക്കണത് കൊണ്ടാണ് മന്ത്രങ്ങൾ എന്ന് പറയുന്നത്. അതു കൊണ്ടാണ് അവ നമ്മെ രക്ഷിക്കുന്നു എന്ന് പറയുന്നതും. എങ്ങിനെ രക്ഷിക്കുന്നു എന്ന് നോക്കുകയാണെ ഏത് മന്ത്രമാണോ നാം ആവര്‍ത്തിക്കുന്നു ആ മന്ത്രോച്ചാരണത്തിന് കാരണമാകുന്ന ശ്വാസവായു ഏതേതു നാഡികളിൽ ചലനമേർപ്പെടുത്തുന്നുവോ അവയുടെ ചലനം കൊണ്ടുള്ള ഗുണം നമുക്കു ഉണ്ടാകുന്നു. ഇവ എങ്ങിനെ പ്രയോഗിക്കണമെന്ന് കൃത്യമായ നിയമങ്ങളും ഉണ്ട്..

ശിക്ഷാ ശാസ്ത്രം പറയുന്നു..

ഗീതി ശീഘ്രീ ശിരഃകമ്പീ തഥാ ലിഖിതപാഠകഃ, അനര്ഥജ്ഞഃ ഹ്യല്പകണ്ഠശ്ച ഷഡൈതേ പാഠകാധാമാ ഗീതി

എന്നാൽ വേദത്തെ ഗീതം പോലെ അതായത് പാട്ടുപോലെ രാഗത്തിൽ പാടുന്നവർ, എന്ന് പറഞ്ഞാൽ വേദമന്ത്രത്തെ വേദത്തിന് അനുസരിച്ചുള്ള സ്വരസ്ഥാനത്തിൽ തന്നെ ചൊല്ലണം എന്നര്ഥം. ശീഘ്രീ എന്നാൽ വേഗം ചൊല്ലുക, അതും പാടില്ല, വേദമന്ത്രങ്ങൾ അവയുടെ കാലപ്രമാണമനുസരിച്ച് തന്നെ ചൊല്ലിയാലെ നാഡികളുടെചലനം കൊണ്ട് പൂർണ്ണഫലം കിട്ടു. ശിരഃകമ്പീ തലയാട്ടികൊണ്ട് ചൊല്ലരുത് എന്നര്‍ഥം അതായത് സ്വസ്ഥമായ സമനിലയോടുകൂടിയ ശരീരാവസ്ഥയിൽ ഇരുന്നു കൊണ്ട് മന്ത്രങ്ങളാൽ സ്വയം ഉണ്ടാകുന്ന നാഡീചലനങ്ങൾ തന്നെ ഉണ്ടാകണം എന്നര്‍ഥം . ശരീരചലനം കൊണ്ട് നാഡിചലനം പാടില്ല എന്നര്‍ഥം . ലിഖിതപാഠകൻ എന്നതുകൊണ്ട് എഴുതിവച്ചു വായിക്കുന്നവൻ എന്നര്‍ഥം . വായകൊണ്ടു ചൊല്ലിയും ചെവി കൊണ്ട് കേട്ടും തന്നെ ഇവ പഠിക്കണം എന്നര്‍ഥം. അനർഥജ്ഞൻ എന്നത് കൊണ്ട് അർഥമറിയാത്തവൻ എന്നര്‍ഥം പറയുന്നു അതായത് അർഥമറിഞ്ഞുതന്നെ വേണം മന്ത്രങ്ങൾ ചൊല്ലെണ്ടത്. അവസാനമായി വരുന്ന അല്പകണ്ഠൻ എന്നത് നേര്‍ത്ത ശബ്ദത്തിൽ വേദംചൊല്ലുന്നവനെ ആണ്. നല്ല തുറന്ന ശബ്ദത്തിൽ വ്യക്തമായി വേദമന്ത്രങ്ങൾ ചൊല്ലണം.

വേദമന്ത്രശബ്ദം അതുച്ചരിക്കുന്നവരുടെ ഉള്ളിൽ നാഡീസ്പന്ദനങ്ങൾ ഉണ്ടാക്കുന്നതുപോലെ കേൾക്കുന്നവരിലും ഉണ്ടാക്കും..

വേദഘോഷം മുഴങ്ങി എന്ന് വായിച്ചുകേട്ടിട്ടില്ലെ. ഇത് ചുറ്റുപാടുകളിൽ വ്യാപരിക്കുമ്പോൾ ചൊല്ലുന്നവര്ക്ക് മാത്രമല്ല കേൾക്കുന്നവർക്കും അതെ പോലെ ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ആത്മക്ഷേമവും ലോകക്ഷേമവും ഉണ്ടാകുന്നു.

അതുകൊണ്ട് തന്നെ വേദം എന്നത് സമസ്തജഗത്തിനും വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്.

വേദമന്ത്രങ്ങൾ എത്രമാത്രം ദൂരത്തുചെന്നെത്തുമോ അത്രയും ഉച്ചസ്ഥായിയിൽ മുഴങ്ങട്ടെ..

No comments:

Post a Comment