ഇവരിൽ ആരാണ് വലിയവൻ?
ഹിന്ദുവായി ജനിച്ചൂവെന്നല്ലാതേ ഞാനൊരു മത-രാഷട്രീയ വാദിയല്ല. എങ്കിലും പിറന്ന മണ്ണിനോടും: ജനിച്ച വീടിനോടും ഒരു കൂറ് വേണമല്ലോ; എന്നു കരുതി പറയുന്നതാണ്.
ഹിന്ദുക്കൾക്ക് 2 ഇതിഹാസങ്ങളും,
4 വേദങ്ങളും, 6 ശാസ്ത്രങ്ങളും, 18 പുരാണങ്ങളും 200-ൽപ്പരം ഉപനിഷത്തുക്കളും ഉണ്ട് (ഇതിൽ ശ്രീ ശങ്കരാചാര്യർ12 എണ്ണത്തിന ഭാഷ്യമെഴുതി. ഈശം. കേനം .....) എന്നാൽ, പറഞ്ഞിട്ടെന്താകാര്യം, ആയിരം തുലാം ശർക്കര എന്നു പറഞ്ഞാൽ മധുരിക്കില്ലല്ലോ. ഇത്രയൊക്കെ ഉണ്ടായിട്ടും മറ്റു മതസ്ഥരെ അപേക്ഷിച്ച് ഹിന്ദുക്കൾ വേണ്ടത്ര ഉയരാത്തത് എന്തു കൊണ്ടാണ്? കാരണങ്ങൾ
പലതുണ്ടെങ്കിലും പ്രധാനമായത് ഐക്യമില്ലായ്മയാണ്. ഇതിനെ ഒന്നു നിർദ്ധാരണം ചെയ്താൽ, ഐക്യമില്ലായ്മക്ക് കാരണം നമ്മുടെ വർണ്ണവെറി (ജാതി) ആണെന്നുകാണാം. ഇതിനു കാരണമോ നമ്മുടെ അറിവില്ലായ്മയാ
ണ്. ഇതിനും കാരണമോ, കാര്യകാരണങ്ങൾ പറഞ്ഞു തന്നു നമ്മേ നേർവഴിക്കു നയിക്കാൻ കഴിവുള്ള പ്രാപ്തനായ - ശക്തനായ ഒരു മതാധികാരി നമ്മുക്കില്ലാതായിപ്പോയി. ഇതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം. അതിന് താങ്കളുടെ മുൻ-പിൻ വിധികളെ മാറ്റിവച്ചതിനുശേഷം ക്ഷമയോടെ വായിക്കാൻ
അഭ്യർത്ഥിക്കുന്നു. ആദ്യം ചില ചോദ്യ
ങ്ങളാകാം. ഹിന്ദുക്കളിൽ വച്ച് ഏറ്റവും
ഉയർന്ന ജാതി ഏതാണ്? അതുപോലെ താഴ്ന്ന ജാതി ഏതാണ്? ഇതിനുത്തരം കിട്ടിയെങ്കിൽ വീണ്ടും ചോദിക്കുന്നു. ഒരു ബാങ്ക് നടത്തിക്കൊണ്ടു പോകാൻ
അതിന്റെ മാനേജർ മാത്രം മതിയാകും
എന്ന് ചിന്തിക്കുന്നുണ്ടോ? അതോ പ്യുണിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ? അതുമല്ലെങ്കിൽ മാനേജരാണ് ഏറ്റവും
വലിയവനെന്നും, പ്യൂൺ താഴ്ന്നവനെ ന്നും ചിന്തിക്കുന്നുണ്ടോ?
മനുസ്മൃതി എന്ന ഗ്രന്ഥത്തെ ധാരാളം പേർ കല്ലെറിഞ്ഞിട്ടുള്ളത് കണ്ടിട്ടുണ്ട്.
കാള പെറ്റെന്ന് കേട്ടാൽ........ ഇങ്ങനെ
ഉള്ളവരാണ് ഇതു കത്തിച്ചതും .
പഴയകാല നിയമ പുസ്തകമായ
മനുസ്മൃതിക്ക് ചിന്തിച്ചാൽ ഇന്നും
പ്രസക്തിയുണ്ട്. ഒരേ കുറ്റം രണ്ടു
പേർ ചെയ്താൽ ഒരേ ശിക്ഷ എന്ന
താണ് നമ്മുടെ നിയമം. അതാണ്
(ഇന്നത്തേ) ശരിയും. എന്നാൽ
മനുസ്മൃതിയിൽ ശിക്ഷക്ക് മാറ്റമുണ്ടായിന്നു. നമ്മുടെ നിയമമനുസരിച്ച് പണക്കാരായ റ്റാറ്റയോ, ബിർലയോ
വാഹന നിയമം തെറ്റിച്ചു വണ്ടിയോടി
ച്ചാൽ 1000 രൂപ പിഴ അടക്കാൻ പ
റയും .ഇതേ കുറ്റം പാവപ്പെട്ട ഓട്ടോ
ക്കാരൻ ചെയ്താലും 1000 രൂപ പിഴ
അടക്കണം.ഇതേ പോലെ തന്നെ
പണത്തിനു വേണ്ടി AK 47 തോക്കു
മായി വെടിവെച്ചു കൊന്നവനും,
സഹോദരിയേ ആക്രമിക്കുന്നതു
കണ്ടു കൈയ്യിൽ കിട്ടിയ ആയുധ
വുമായി, അടിച്ചു കൊന്നവനും,
രണ്ടും കൊലപാതകം എന്ന് പറഞ്ഞ് വകുപ്പുകൾ പലതും ഉണ്ടാകു
മെങ്കിലും ഫലത്തിൽ ഇരുകൂട്ടർക്കും
ജീവപര്യന്തം എന്ന ഒരേ ശിക്ഷയേ
നമ്മുടെ നിയമം നൽകുന്നുള്ളു.
മനുസ്മൃതിയിൽ ആണെങ്കിൽ
ഇങ്ങനെ കാണുമായിരുന്നു :- ഓട്ടോ
ക്കാരൻ നിയമം തെറ്റിച്ചതിനു 1000
രൂപ. റ്റാറ്റക്ക് 5 ലക്ഷം രൂപ പിഴ. സ
ഹോദരിയേ ആക്രമിക്കുന്നതു കണ്ട്
കൊല ചെയ്തവന് 5 വർഷം ശിക്ഷ
യും, പണത്തിനു വേണ്ടി വെടിവെച്ചു
കൊന്നവനെ തൂക്കിലേറ്റാനും വിധിക്കും. മനുസ്മൃതിയിൽ പറയുന്നു, ശൂദ്രൻ വേദം കേട്ടാൽ അവന്റെ
ചെവിയിൽ ഈയം ഉരുക്കി ഒഴി
ക്കിയൊഴിക്കണമെന്ന്, സ്ത്രീക്ക്
സ്വാതന്ത്ര്യം കൊടുക്കരുത്, അതു
പോലെ ബ്രാഹ്മണനും പുലയനും
ഒരേ തെറ്റു ചെയ്താൽ ബ്രാഹ്മണനെ നാടു കടത്താനും,
പുലയനെ ഇരുമ്പുകട്ടിവച്ച് പഴുപ്പി
കൊല്ലാനും വിധിക്കുന്നു. ഈ
വിചിത്ര നിയമം വായിച്ചാൽ ആർക്കാണ് ധാർമ്മിക രോഷം ഉണ്ടാകാതിരിക്കുക? ആരാണ്
ഇതിനെ കത്തിക്കാതിരിക്കുക?
എന്നാൽ, പറയട്ടേ അല്പം ക്ഷമി
ക്കുക; സത്യമറിയുക. നമ്മൾ
വിചാരിക്കും പോലായിരുന്നില്ല
കാര്യങ്ങളുടെ കിടപ്പ്. ഈ സ്മൃതി
യിൽ പറയുന്ന അല്ലെങ്കിൽ കരു
തുന്ന "ജാതികളേയല്ലാ" ഇന്നീ
കാണുന്ന ജാതിയും മതങ്ങളും.
തൊഴിലടിസ്ഥാനമായാണ് ആദ്യ
മായി ജാതി ഉണ്ടായതെന്ന് അറി
യാമല്ലോ. അതായത് ,ബ്രാഹ്മണ
ന്റെ മകൻ കണ്ടം കിളയ്ക്കാൻ
പോയാൽ അവൻ പുലയനാകു
മായിരുന്നു. അല്ലെങ്കിൽ അവനെ
അവനെ ആക്കുമായിരുന്നു (പടി
യsച്ചു പിണ്ഡം വയ്ക്കൽ) കാലാ
ന്തരത്തിൽ എങ്ങനെയോ തൊഴിലിനേക്കാൾ വ്യക്തിക്ക് പ്രാധാന്യ
മേറിയപ്പോൾ 'വിത്തുഗുണം' എന്ന ലേബലിൽ നമ്മുടെ ഇന്നത്തെ
'ജാതി' യായി ഉറച്ചുപോയി. ഇതു
മുള്ളാണോ പൂവാണോ എന്ന് തരം തിരിച്ചറിയാതേ കണ്ണിലെ
കരടായി കിടക്കുന്നതു കൊണ്ടാണ് ഹിന്ദുക്കളെ ഏകോപ്പിക്കാൻ
ശ്രമിക്കുന്നവരൊക്കെ പരാജയ
പ്പെട്ടുപോകുന്നത്. പ്രിയ വായനക്കാരേ, നിങ്ങൾക്കും ചില ഉത്തരവാദിത്വ
ങ്ങളുണ്ട്, അതിന് ആദ്യം വേണ്ട
ത് കാര്യങ്ങൾ എന്തെന്ന് വ്യക്ത
മായി- ക്ഷമയോടെ മനസ്സിലാക്കു
കയെന്നതാണ്. ബ്രാഹ്മണൻ എ
ന്നാൽ അർത്ഥമെന്തന്നറിയാമോ? (ദയവു ചെയ്ത് ഇന്നുള്ള
ജാതി കണ്ണട മാറ്റിവയ്ക്കണം )
ബ്രഹ്മത്വമുള്ളവൻ, ജ്ഞാനി, വേ
ദം പഠിച്ചവൻ....... എന്നൊക്കെ യാണ് അതിനർത്ഥം. ശ്രീ ധർമ്മരാജ് മിത്രയുടെ 'കപിലം' എന്ന
പുസ്തകത്തിൽ ബ്രാഹ്മണന്റെ
നിർവചനം നോക്കുക:- ആരാണ്
ബ്രാഹ്മണൻ? അദ്വിതീതമായും
ജാതിഗുണക്രിയാരഹിതമായും
സത്യജ്ഞാനാനന്ദ സ്വരൂപമായും
സ്വയം വികൽപഹീനമായും
സകലകൽപങ്ങൾക്കും ആധാര
ഭൂതമായും സകലഭൂതങ്ങളിലും
അന്തര്യാമിയായും ആകാശമെ ന്നോണം ഉള്ളിലും പുറത്തും
വ്യാപിച്ചിരിക്കുന്നതായും അഖണ്
ഡാനന്ദസ്വരൂപമായും അപ്രമേയ
മായും അതുഭവവേദ്യമായും
പ്രത്യക്ഷത്യേന ശോഭിക്കുന്നതാ
യും ഉള്ള ആത്മാവിനെ കൈത്ത
ലത്തിലിരിക്കുന്ന നെല്ലിക്ക പോലെ സാക്ഷാത്കരിച്ച് കൃതാ
ർത്ഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദി സമ്പന്നനായും ദഭം, അഹങ്കാരം ഇവ കൈവിട്ടവനായും ആരാണോ കഴിയുന്നത് അവനാണ് ബ്രാഹ്മണൻ.
പുലയൻ എന്ന് പറഞ്ഞാൽ
അദ്ധ്വാനിക്കുന്നവൻ, കർഷകൻ,
അന്നം നിർമ്മിച്ച് നൽകുന്നവൻ. എന്നൊക്കെയാണർത്ഥം.
ഇവർ ഒരേ തെറ്റു ചെയ്താൽ
രണ്ടുതരം ശിക്ഷ വന്നതെന്തെന്ന്
നോക്കാം. എല്ലാ വിദ്യയും പഠിച്ച
ജ്ഞാനിയെ നാടുകടത്തുക എന്നത് അയാളേ കൊല്ലുന്നതിന്
തുല്ല്യമാണ്. എന്നാൽ, അദ്ധ്വാനി
ക്കുന്ന ഒരാൾക്ക് ഈ ശിക്ഷ കൊടുത്താലോ അയാൾ അവി
ടെ പോയി കിളച്ചു കൃഷി ചെയ്ത്
സുഖമായി കഴിയും. ഇതിനെക്കുറിച്ച് ഒരുദാഹരണത്തിലൂടെ കൂടുതൽ വ്യക്തമാക്കാം. നിങ്ങൾക്ക് ചന്തയിൽ താമസ്സിക്കുന്ന ഒരാളോട് വൈരാഗ്യം ഉണ്ടെന്നിരിക്കട്ടേ. അയാളുടെ മുഖത്തു നോക്കി ഗ്രാമ്യഭാഷയിൽ (അസഭ്യം )
സംസാരിച്ചാൽ അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല.
എന്നാൽ മാന്യനെന്നു കരുതുന്ന
ഒരാളോട് ദേഷ്യമുണ്ടെങ്കിൽ
മേൽപ്പറഞ്ഞ പദപ്രയോഗം
ചെയ്താൽ അയാൾക്ക് അപമാനം താങ്ങാനാവില്ല. അപ്പോൾ
മാന്യനെന്നു കരുതുന്ന ആളോട്
ചീത്ത പറയുന്നതും, ചന്തയിൽ
താമസ്സിക്കുന്നയാൾക്ക് അടിയും
കൊടുത്താലേ തുല്യ ശിക്ഷയാകൂ. രാജാവായി കഴിയുന്നയാൾക്ക് 'സപ്രമഞ്ചകട്ടിലിൽ' കിടന്നാലേ ഉറക്കമുണ്ടാകു. കൂലിപ്പണി
ക്കാരനു തറയിൽ പായ വിരിച്ചു
കിടന്നാലേ ഉറക്കമുണ്ടാകു.
ഇതു തിരിച്ചാക്കിയാൽ ഇരുകൂട്ട
ർക്കും ഉറക്കം കിട്ടാതേ വരും.
ഒരേ പോലാക്കിയാലോ ഒരാൾ
ക്ക് ഉറക്കം കിട്ടും മറ്റെയാൾക്കത്കിട്ടില്ല.
ശൂദ്രൻ വേദം കേട്ടാൽ ഈയം
ഉരുക്കി....... ഇവിടെ ശൂദ്രൻ എന്ന്
ഉദ്ദേശിക്കുന്നത് വിവരമില്ലാത്തവ
ൻ എന്നാണ്. അവരിത് കേട്ടാൽ.... ഒരു ഭീകര സംഘടനക്ക് 'അണുവായുധ' രഹസ്യം കിട്ടിയാലുള്ള സ്ഥിതി എന്താകുമെന്ന് പറയേണ്ടല്ലോ. സ്ത്രീ സ്വാതന്ത്ര്യത്തേപ്പറ്റി മനുസ്മൃതിയിൽ പറയുന്നത് അവരെ എപ്പോഴും സംരക്ഷിക്കണം, പൂജിക്കണം എന്നൊ
ക്കെയാണ് അർത്ഥമെന്ന് വായനക്കാർക്കറിയാമല്ലോ.
നിങ്ങൾ ഈഴവനായോ, ആശാ
രിയായോ, പുലയനായോ അതു
മല്ലെങ്കിൽ ബ്രാഹ്മണനായോ
ജനിക്കുന്നത് നിങ്ങൾ തീരുമാനി
ച്ചിട്ടല്ല. അതൊരു ദൈവനിയോഗം മാത്രമാണ്. അല്ലെങ്കിൽ ഈ
ജീവിത നാടകത്തിലേ ഒരു 'റോൾ' ആണെന്നു പറയാം. അതു ഭംഗിയായി വിജയിപ്പിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പട്ടിയുടെ വേഷം കെട്ടിയാൽ നമ്മൾ കുരയ്ക്കണം; അല്ലാതേ
സിംഹത്തേപ്പോലെ ഗർജ്ജിക്കണം എന്നു പറഞ്ഞാൽ അതിനർത്ഥമില്ലല്ലോ. സമത്വം അതാതുതലത്തിൽ നിന്ന് നോക്കുമ്പോൾ മാത്രമാണ് നല്ലത്. എന്നാൽ, മൊത്തത്തിൽ ആക്കിയാൽ അതിമാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എല്ലാവർക്കും പണക്കാരനാവണം അല്ലെങ്കിൽ മുതലാളിയാവണം; ഇങ്ങനെ എല്ലാവരും ആയാൽ ഇവിടെ തെങ്ങു കേറാൻ ആരാ ഉള്ളത്? അല്ലെങ്കിൽറോഡ് നിർമ്മിക്കാനും, വണ്ടിനന്നാക്കാനും, വീട് ഉണ്ടാക്കാനും
ആരാ ഉള്ളത്?
ബ്രാഹ്മണൻ ഇല്ലായിരുന്നെങ്കിൽ അറിവില്ലായ്മ കൊണ്ട് നമ്മൾ മൂഢന്മാരായേനേ. പുലയനില്ലായിരുന്നെങ്കിൽ അന്നം കിട്ടാതേ പട്ടിണി കൊണ്ട് നമ്മൾ ചത്തുപോയേനേ. ശരീരം നിലനി
ർത്താൻ ആഹാരം വേണം - പുല
യൻ വേണം. ആത്മാവിനെ നില
നിർത്താൻ അറിവ് വേണം - ബ്രാ
ഹ്മണൻ വേണം. ഇവരിൽ ആരാണ് വലിയവൻ?
വ്യാഖ്യാനം നന്നായിട്ടുണ്ട്.. പ്യൂണിനെ ക്രമത്തില്‍ മാനേജര്‍ ആക്കാന്‍ വകുപ്പുണ്ടോ?!!
ReplyDeleteവകുപ്പുണ്ടല്ലോ.... ആ വകുപ്പിനെയാണ് സാധന എന്ന് പറയുന്നത്...
ReplyDeleteഉദാഹരണം മുക്കുവ സ്ത്രീയിൽ ജനിച്ച വേദവ്യാസൻ, തസ്കരന്നിൽ നിന്ന് പരിണാമം ആർജിച്ച വാത്മീകിമഹർഷി...
എഴുതിയവന്‍ ആടിനെ പട്ടിയാക്കുന്നവന്‍ തന്ന
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഇത് എഴുതിയവൻ പണ്ട് ഇറാനിൽ നിന്നും ഇന്ത്യയിൽ കുടി ഏറിയ ആര്യബ്രാഹ്മണൻ തന്നെ.ഇവന്റെ മുൻഗാമികൾ ആണ് ചാതുർവർണ്യവും ഹിന്ദു മതവും സ്ഥാപിച്ചത്.ഗോമാതാവിനെ അവന്റെ കുടുംബക്കാരും ആക്കിയത്.
ReplyDeleteമരക്കഴുതെ! എനിക്ക് തറയിൽ കിടന്നാലും കട്ടിലിൽ കിടന്നാലും ഉറക്കം വരും !
ReplyDeleteഎജ്ജാതി ന്യായികരണം ആണ് ഇതൊെ !
ReplyDeleteന്യായീകരണ സൂത്രം എന്ന ഗ്രന്ഥം മനുസ്മൃതി വാങ്ങിക്കുംമ്പോ കൂടെ കിട്ടിയതാണോ ����
ReplyDeleteമനു സ്മൃതിയെ വിമർശിക്കുന്ന എത്ര വ്യക്തികൾ അതിന്റെ വൈദിക ഭാഷ്യം വായിച്ചിട്ടുണ്ട് ? ആരെങ്കിലും എഴുതിയ ഭാഷ്യങ്ങൾ വായിച്ചിട്ടു നിരൂപണങ്ങൾ വായിച്ചിട്ടോ കയർ എടുക്കരുത് . ആദ്യം സ്മൃതി എന്താണ് എന്നും ശ്രുതി എന്താണ് എന്നും അറിയുക .
ReplyDeleteഅംബേദക്കർ സ്മൃതിയുടെ ഭേദഗതികൾ എങ്ങനെ പ്രാബല്യത്തിൽ വന്നു .അതിന്റെ മാനദണ്ഡങ്ങൾ എന്താണ് ?
മനുസ്മൃതി മുതൽ അംബേദക്കർ സ്മൃതി വരെ ഭാരതത്തിൽ എത്ര സ്മൃതികൾ ഉണ്ടായി ? എത്ര ഹിന്ദു രാജാക്കന്മാർ മനുസ്മൃതി ഭരണഘടനാ ആയി സ്വീകരിച്ചിട്ടുണ്ട് ? എത്ര മുസ്ലിം രാജാക്കന്മാർ ഭരണ ഘടന ആയി മനുസ്മൃതി സ്വീകരിച്ചിട്ടുണ്ട് ?
മാനുസൃത നിർവചനം അനുസരിച്ചു വർണ്ണവും ജാതിയും ഒന്നാണോ ?
മനുസ്മൃതിയിൽ പറയുന്ന ആര്യ വർത്ത രാഷ്ട്രം ഏതാണ് ?
ആര്യന്മാർ ഇറാനിൽ നിന്ന് വന്നു എന്നത് എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ പറയുന്നത് ? അത് മാക്സ് മുള്ളർ മത പരിവർത്തനം നടത്താൻ വേണ്ടി ഊഹിച്ചെടുത്ത കഥയ്ക്ക് ബ്രട്ടീഷുകാർ സാധൂകരണം നൽകിയത് എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ?