9 November 2016

ടിപ്പുവിന്റെയും ഹൈദരാലിയുടെയും സംഭാവനകൾ

ടിപ്പുവിന്റെയും  ഹൈദരാലിയുടെയും  സംഭാവനകൾ

1790 ജനുവരി 18ന് സയ്യിദ് അബ്ദുള്‍ ദുലായിക്കെഴുതിയ കത്തില്‍ ടിപ്പു പറഞ്ഞു: ”മുഹമ്മദ് നബിയുടെയും അള്ളാഹുവിന്റെയും അനുഗ്രഹം കൊണ്ട് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഹിന്ദുക്കളെയും ഇസ്ലാമാക്കി മാറ്റി. കൊച്ചിയുടെ അതിര്‍ത്തിയിലുള്ള ചിലരെ കൂടി മതം മാറ്റാനുണ്ട്. അവരെയും വേഗം മാറ്റാനാണ് എന്റെ നിശ്ചയം. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണു ഇതെന്ന് ഞാന്‍ കരുതുന്നു.”

ഭാഷാപോഷിണി (1099 ചിങ്ങം)യില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ കത്തുകളില്‍ ഒന്നാണിത്.....@

History ....ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും കൃസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി.

എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്‌ലാമിലേക്ക് മതംമാറ്റിയതായി ഒരു വിവരണത്തിൽ പറയുന്നുണ്ട്.

ഉയർന്നതും താഴ്ന്നതുമായ ജാതിയിൽപ്പെട്ട ഹിന്ദുക്കളും നാട്ടുകാരായ കൃസ്ത്യാനികളും മൈസൂർ ഭരണത്തിൽ ബുദ്ധിമുട്ടനുഭവിച്ചു. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തുതുകൂടാതെ വളരെയധികം പേർ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെട്ടു. നമ്പൂതിരി ബ്രാഹ്മണരും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു. ചില കണക്കുകൾ പ്രകാരം മലബാറിലുണ്ടായിരുന്ന പകുതിയോളം ഹിന്ദുക്കൾ തലശ്ശേരിയിലെ കാടുകളിലേക്കോ തിരുവിതാംകൂറിലേക്കോ നാടുവിട്ടിട്ടുണ്ട്.

കടന്നുവരുന്ന് മൈസൂർ സേനയെ തടയാൻ കരുത്തില്ലാത്ത ഹിന്ദുരാജാക്കന്മാരും പ്രമാണിമാരും ജന്മിമാരുമെല്ലാം ഇതിൽപ്പെടുന്നു. ചിറക്കൽ, പരപ്പനാട്, ബാലുശ്ശേരി, കുറുബ്രനാട്, കടത്തനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളെല്ലാം തിരുവിതാംകൂറിലേക്ക് നാടുവിട്ടു. നാട്ടുപ്രമാണിമാരായ പുന്നത്തൂർ, കവളപ്പാറ, ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്നിവരെല്ലാം തിരുവിതാംകൂറിലേക്ക് പോയവരിൽപ്പെടും. ടിപ്പുവിന്റെ പട ആലുവയിൽ എത്തിയപ്പോഴേക്കും കൊച്ചിരാജകുടുംബം പോലും വൈക്കം ക്ഷേത്രത്തിനു സമീപത്തുള്ള വൈക്കം കൊട്ടാരത്തിലേക്കു മാറിയിരുന്നു. മുൻ ദുരന്താനുഭവങ്ങളുടെ ഓർമ്മ നിലക്കുന്നതിനാൽ ടിപ്പുവിന്റെ ഭരണം അവസാനിച്ചിട്ടും മലബാറിൽ നിന്നും തിരുവിതാംകൂറി ലേക്കുപോയ പല രാജകുടുംബങ്ങളും തിരിച്ചുവരാതെ അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത്.

നീരാഴി കോവിലകം, ഗ്രാമത്തിൽ കൊട്ടാരം, പാലിയേക്കര, നെടുമ്പറമ്പ്, ചേമ്പ്ര മഠം, അനന്തപുരം കൊട്ടാരം, എഴിമറ്റൂർ കൊട്ടാരം, ആറന്മുള കൊട്ടാരം, വാരണത്തു കോവിലകം, മാവേലിക്കര, എണ്ണക്കാട്, മുറിക്കോയിക്കൽ കൊട്ടാരം മാരിയപ്പള്ളി, കൊരട്ടി സ്വരൂപം, ,കരിപ്പുഴ കോവിലകം, ലക്ഷ്മീപുരം കൊട്ടാരം, കോട്ടപ്പുറം എന്നിവർ തിരുവിതാംകൂറിൽ നിന്നും തിരികെ വരാതെ അവിടെത്തന്നെ തുടർന്നവരിൽ പ്രമുഖ കുടുംബങ്ങളാണ്.

ധർമ്മശാസ്ത്രം കൃത്യമായി അനുസരിച്ച് മലബാറിൽ നിന്നും നാടുവിട്ടുവന്ന ഹിന്ദുക്കൾക്ക് അഭയം നൽകിയതിനാലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായ കാർത്തിക തിരുനാൾ രാമവർമ്മയെ ധർമ്മരാജാവ് എന്ന് വിളിക്കുന്നത്. ടിപ്പുവിന്റെ കേരളത്തിലേക്കുള്ള ആക്രമണം പിടിച്ചുനിർത്തിയതിന്റെ ഖ്യാതിയും ധർമ്മരാജാവിനുള്ളതാണ്.

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു പേർഷ്യൻ ഭാഷയിലേക്ക് മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു.

മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.

ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്.

“ കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസൽമാന്മാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി.

കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു. ”
തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ "ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത്.

രവി വർമ്മ ഇങ്ങനെ തുടരുന്നു.

“ മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി.

പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു.....

7 comments:

  1. പകരം വീട്ടണം...

    ReplyDelete
  2. വേണ്ട ജീ.....
    പക്ഷേ ചരിത്ര സത്യം സത്യമായി ജനങ്ങളെ പഠിപ്പിക്കണം....
    പകരം വീട്ടൻ വീട്ടൻ നിന്നാൽ പിന്നെ അവരും നമ്മളും തമ്മിലെന്താ വ്യതാസം ....

    ReplyDelete
    Replies
    1. യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
      അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം
      ഗീതാ : 4:7

      പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതം
      ധർമസംസ്ഥാപനാർഥായ സംഭവമി യുഗേ യുഗേ
      ഗീത : 4:8

      Delete
  3. This comment has been removed by the author.

    ReplyDelete