8 November 2016

ക്ഷേത്ര ചൈതന്യ രഹസ്യം

ക്ഷേത്ര ചൈതന്യ രഹസ്യം

ബ്രാഹ്മ മുഹൂർത്തത്തിൽ ശിരസ്സിന്റെ ഇടതു വശത്തുള്ള ഒരു ഗ്രന്ഥിയായ വിദ്യ പ്രവർത്തിക്കുമ്പോൾ വിദ്യോപാസന ചെയ്യുന്നത് നല്ലതാണ്. വിദ്യയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ രാവിലെ വീട്ടിൽ കത്തിക്കുന്ന ദീപത്തിന്റെ ഊർജ്ജം സഹായകമാണ്.

നിലവിളക്ക് ലോഹനിർമ്മിതമായ ഓട് കൊണ്ട് നിർമ്മിച്ചതായിരിക്കണം. പഞ്ചലോഹത്തള ധരിക്കുന്നതുത്തമം. നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തിയെ ബലപ്പെടുത്തുകയും ചെയ്യും .സ്വർണ്ണം സ്ഥിരമായി ധരിക്കുന്നത് കൊണ്ട് ഇവ നികന്ന് കിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗർലഭ്യം എള്ളെണ്ണയിലൂടെയും നികന്ന് കിട്ടുമെന്നതിനാൽ ഓട്ട് വിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് വ്യവസ്ഥ: ഓട്ടിലെ ലോഹ മിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പ് ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുകയും രോഗബീജങ്ങളേയും മറ്റും നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലും പരിസരങ്ങളിലും വ്യാപിക്കുന്ന പ്രാണോർജ്ജം അന്തരീക്ഷത്തെ ആരോഗ്യ പൂർണ്ണമാക്കും.

ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂർത്തികളെയാണ് ശ്രീകോവിലിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പിക്കുന്നത് 'ഒരു കല്ലിൽ നിന്നും ശക്തി മറ്റൊരു കല്ലിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ ദേവ വിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാൻ ഒരിക്കലും പാടില്ല. അഥവാ ബലിക്കല്ലിൽ ചവുട്ടിയാൽ അത് തൊട്ട് തലയിൽ വെക്കാനും പാടില്ല അറിയാതെ ചെയ്ത് പോയ അപരാധം ഒരു മന്ത്രം ജപിച്ചാൽ നീങ്ങുമെന്നാണ് വിശ്വാസം

ആ മന്ത്രം

കരം ചരണ കൃതം വാക്കായ ജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം
വിഹിതമിഹിതം വാ സർവ്വ മേതത് ക്ഷ മസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ !

2 comments:

  1. ഈ മന്ത്രം ഏത് ഗ്രന്ഥത്തില് നിന്നാണ്?

    ReplyDelete
  2. കര ചരണ കൃതം വ
    കായ ജം കർമ്മ ജം വ
    ശ്രവണ നയന ജം വ
    മാനസംവാപരാധം (വ അപരാധം)

    വിഹിതമവിഹിതം വ (വിഹിതം അവിഹിതം)
    സർവ്വമേദത് ക്ഷമസ്വാ
    ജയ ജയ കരുണാബ്ധേ
    ശ്രീ മഹാദേവ ശംഭോ

    ReplyDelete