27 September 2016

ച​മ​ത

ച​മ​ത​

ചെറുവൃക്ഷങ്ങളുടെ ഗണത്തിലാണ് ചമത പെടുന്നത്. ‘വനജാല’ എന്ന് പരക്കെ അറിയപ്പെടുന്ന ഇതിന് പ്ലാശ് എന്നും ചിലയിടത്ത് പറയപെടുന്നു. പരുത്തികരിമണ്ണിലും, ഉപ്പുരസമുള്ളിടത്തും, വെള്ളം കെട്ടിക്കിടക്കുന്നിടത്തുമാണ് ഇതുവളരുന്നത്. കൂട്ടമായി പൊടിച്ചുവളരുന്ന ഇതിന് ക്രമരഹിതമായ ശാഖോപശാഖകളും വളഞ്ഞ തായ് തടികളുമുണ്ട്.

പരുപരുത്ത മരപ്പട്ടയ്ക്കു ചാരനിറമാണ്. കുംഭമാസത്തോടെ ഇലകൾകൊഴിഞ്ഞുതീരും. ആസമയത്ത് ശിഖിരങ്ങൾ ചെറുതും ഇടതൂർന്നതുമായ കുലകൾനിറയെ പൂക്കുന്നു. പുഷ്പിച്ചുനിൽക്കുന്ന ഇവ തീജ്വാലപോലെ തോന്നിക്കുന്നതിന്നാൽ വനജാല എന്നറിയപ്പെടാൻ തുടങ്ങി. ഇതിന്റെ വിത്തും പശയും ഔഷധമാണ്. വയറിളക്കത്തിന് നല്ലഔഷധമാണ്. തുകൽ നിർമ്മിതിക്ക് ഊറക്കിടുന്നതിന് ഇതിന്റെ പശ ഉപയോഗിക്കുക പതിവാണ്. വിരശല്യം മാറുന്നതിന് വിത്ത് മരുന്നിന് എടുത്തുവരുന്നു. വിത്ത് പൊട്ടിച്ച് നാരങ്ങനീരിൽ ചാലിച്ച് പുരട്ടിയാൽ ശരീരത്തിൽ വരുന്ന ചൊറിച്ചിലിന് ശമനംലഭിക്കും. പുഴുക്കടിക്കും ഇതുനല്ലതുതന്നെ.

ബ്രഹ്മചാരികൾക്ക് നിത്യേന രണ്ടുനേരവും ‘ചമതയിടുക’ എന്നകർമ്മത്തിന് ഇതിന്റെ കമ്പ് വേണം. ഉണക്കിയ കമ്പാണ് ഹോമാദികൾക്ക് എടുക്കുന്നത്. മരിച്ച് അടുത്തദിവസങ്ങളിൽ നടക്കുന്ന അസ്ഥിപെറുക്കുന്നതിന് ഇതിനെ നെടുകെ പൊളിച്ച് അതിനാലാണ് അസ്ഥിയെടുക്കുക ഇതല്ലാതെ കൈകൊണ്ട് അസ്ഥിയെ തൊടുവാൻ പാടില്ലെന്നാണ് വിശ്വാസം.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment