വാസ്തു ശാസ്ത്രവും അളവുകളും
വാസ്തു ശാസ്ത്രവും അളവുകളുംപരമാണുവിൽ നിന്നുമാണ് വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു.. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.
8 പരമാണു ഒരു ത്രസരേണു
8 ത്രസരേണു(64 പരമാണു) രോമാഗ്രം
8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ
8 ലിക്ഷ (4096 പരമാണു) ഒരു യൂകം
8 യൂകം (32768 പരമാണു) ഒരു തിലം
8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ)
8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ)
അംഗുലമാനം
അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്
3 അംഗുലം ഒരു പർവ്വം
8 അംഗുലം ഒരു പദം (240 മില്ലീ മീറ്റർ)
12 അംഗുലം ഒരു വിതസ്തി (ചാൺ)
2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം
24 അംഗുലം ഒരു കോൽ
8 പദം (64 അംഗുലം) ഒരു വ്യാമം
[മുഴക്കോൽ]
വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. 8 യവം ( 2,62,144 പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്.
No comments:
Post a Comment