വാസ്തു ശാസ്ത്രം
കുന്നായ കുന്നുകളിലൊക്കോയും, കാടായ കടുകളിലൊ ക്കെയും, മേടായ മേടുകളിലൊക്കെയും, പറമ്പത്തും, പാട ത്തും, നഗരങ്ങളിലും, ഗ്രാമങ്ങളിലും തിരുതകൃതിയായി വീടുപണികള്‍ ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പലതും പ ന്നിട്ടു കഴിഞ്ഞിരിക്കുന്നു. ജനം പെരുകുന്നതിനനുസരിച്ച് അവന് തല ചായ്‌ക്കുവന്‍ ഒരിടം ആവശ്യമാണ്. എന്നാല്‍ അവന്‍ വസിക്കുന്ന ഇടം ഇന്ന് സുരക്ഷിതമല്ല. ഒരു വെയില്‍ ഉദിച്ചാല്‍ ചൂടും, വരള്‍ച്ചയും, ഒരു മഴയൊന്നു ചാറിയാല്‍ വെള്ളക്കെട്ടും, വള്ളപ്പൊക്കവും പതിവാ യിരിക്കന്നു. വെയിലിന് ചൂടും, മഴക്ക് വെള്ളവും പണ്ടും ഉണ്ടായിരുന്നു. അന്ന് വെള്ളത്തിന് ഒഴുകുവാന്‍ സ്ഥലം ഉണ്ടായിരുന്നു. വായുവിനും, വെള്ളത്തിനും വ്യാപിക്കുവാന്‍ ഇടമില്ലാതാകുമ്പോള്‍ അവ മനുഷ്യ ഗൃഹങ്ങളിലേക്ക് പ്രവേശിക്കപ്പെടുന്നു. അപ്പോള്‍ വാസ്‌തു അസുര രൂപം പൂണ്ട് എതിരെ കാണുന്നതിനെയൊക്കെ തച്ചുടച്ചു കള യുന്നു.
കുന്നിടിച്ച് കുളം നികത്തി, വയല്‍ നികത്തി പറമ്പാക്കിയും, വെള്ളം വറ്റിച്ച് കിണറുകള്‍ ഇടിച്ച് നിരത്തിയും, തലങ്ങും, വിലങ്ങും വലിയ കെട്ടിടങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ അരുതേ, അപകടം എന്ന് പ്രകൃതി മുന്നറിയിപ്പ് തരുന്നു. ഈ ദീന രോദനം ഇനിയും നാം ചെവി കൊണ്ടില്ലായെ ങ്കില്‍ ഇതില്‍ നിന്നുണ്ടാകുന്ന വിപത്തിന്റെ അനന്തര ഫലം നാം കൃത്യമായും ഇനിയും അനുഭവിക്കേണ്ടി വരും. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഇത്തരം പ്രവണത മനുഷ്യന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. അതിന് വാസ്‌തു ശാസ്‌ത്രം വളരെ സഹായകരമാണ്.
ഇക്കാലത്ത് വാസ്‌തു ശാസ്‌ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുത്തു വരുന്നത് വളരെ സന്തോഷകര മാണ്. ഭവനം നിര്‍മ്മിക്കുമ്പോള്‍ പൂര്‍ത്തികരിക്കുവാന്‍ കഴിയാതെ വരിക, പൂര്‍ത്തികരിക്കുന്നതിനു മുമ്പ് കുടുംബത്തില്‍പ്പെട്ടവര്‍ മരണമടയുക, ഭവനം പൂര്‍ത്തിക രിച്ചാല്‍ തന്നെ ജീവിതം രോഗ ദുരിതാധികളാല്‍ വലയുക, സദ്‌കര്‍മ്മങ്ങള്‍ നടക്കാതിരിക്കുക, ഭവനത്തില്‍ നിത്യവും വഴക്കുണ്ടാകുക, അയല്‍പക്കങ്ങളുമായി ശത്രുത്വവും കല ഹങ്ങളും ഉണ്ടാകുക, ദുസ്വപ്‌നങ്ങള്‍ കാണുക, ധന നഷ്‌ടം സംഭവിക്കുക, കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകുക എന്നിവ വാസ്‌തു ദോഷം കൊണ്ട് ഉണ്ടാകാം.
കൃത്യമായ വാസ്‌തു മണ്‌ഡലം തിരിക്കാതേയും, ശരിയായ കണക്കുകള്‍ സ്വീകരിക്കാതേയും, വാസ്‌തുവിനേയും അതിലെ അശുദ്ധികളേയും നീക്കം ചെയ്യാതേയും, ശരിയായ സ്ഥാന നര്‍ണ്ണയം നോക്കാതെ കിണര്‍ കുഴിക്കുകയും, ഗൃഹം പണി ചെയ്യുമ്പോഴും മറ്റു തരത്തിലും മനുഷ്യര്‍ക്ക് ദോഷം സംഭവിക്കുന്നു. ഇന്ന് പലരും ചെയ്യുന്നത് ഗൃഹത്തിന്റെ ചുറ്റു കണക്ക് മാത്രം കൃത്യമാക്കുക എന്നതാണ് ചെയ്യുന്നത്. വാസ്‌തു മണ്‌ഡലം തിരിയ് ക്കുന്നതു മുതല്‍ മുറികളുടെ സ്ഥാനവും കണക്കും നിശ്ച യിക്കുന്നതുവരേയും, കലുയരം മുതല്‍ അസ്ഥിവാരം കുഴിക്കുന്നതുവരേയും, മേല്‍ക്കുരയുടെ ചുറ്റും, ഉയരവും വരേ യും തുടങ്ങി പല ഘടകങ്ങളും ആസൂത്രണ പദ്ധിയില്‍ പ്പെടുന്നു. മനുഷ്യന്റേയും മറ്റു ജീവജാലകങ്ങളുടേയും പോ ലെ ഗൃഹത്തിനും ആയുസ്സ് ഈശ്വരന്‍ നിശ്ചയിച്ചിട്ടുണ്ട്. 10 വര്‍ഷം മുതല്‍ 1000 കണക്കിന് വരെ ഗൃഹങ്ങള്‍ക്കുണ്ട്. ആ വര്‍ഷങ്ങളില്‍ മാത്രം അത്തരം ഗൃഹങ്ങളില്‍ താമ സിച്ചാല്‍ മാത്രമേ മനുഷ്യന് അഭിവൃദ്ധിയും ശ്രേയശസ്സും ഉണ്ടാകൂ. ഇത്തരം സംഗതികള്‍ മനസ്സിലാക്കാതെ വൈ ദ്യന്മാര്‍ക്കും മറ്റും പണം വൃഥാ പണം ചിലവിടാമെ ന്നല്ലാതെ ഒരു പ്രയോജനവും മനുഷ്യര്‍ക്ക് ലഭിക്കുകയില്ല. മനുഷ്യര്‍ പല കാര്യങ്ങളിലും അജ്ഞാതരാണ്. എല്ലാം അറിയുക എന്നത് മനുഷ്യനെ സംബന്ധിച്ച് അസംഭ വ്യമായ ഒരു കാര്യമാണ്. അതിന് എല്ലാം അറിയു ന്ന ഈശ്വരനെ പ്രാപിക്കലാണ് പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം.
വിവാഹ പൊരുത്തം നോക്കുന്നതിന് വിമുഖത കാട്ടുന്ന ചിലര്‍ ഇക്കാലങ്ങളില്‍ കൂടി വരുന്നുണ്ട്. ജാതകപ്പൊ രുത്തവും, നക്ഷത്രപ്പൊരുത്തവും ഒരുമിച്ച് നോക്കേണ്ട താണ്. നക്ഷത്രപ്പൊരുത്തത്തില്‍ എന്തെങ്കിലും അപാകത കള്‍ ഉണ്ടെങ്കില്‍ തന്നെ ജാതകവശാല്‍ ശരിയാകുമോ എന്നും കൂടി നോക്കേണ്ടതാണ്. നക്ഷത്രപ്പൊരുത്തം പോലെ തന്നെ പ്രധാനമാണ് ദശാ സന്ധി നോക്കല്‍. നക്ഷത്രപ്പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത് ദമ്പതി കളുടെ മാനസീകമായ ഐക്യം, സന്താന ലാഭം, സന്തോ ഷം, പരസ്‌പര ധാരണ, ശോഭന ഫലങ്ങള്‍, ദീര്‍ഘാ യുസ്സ്, ആരോഗ്യം, സാമ്പത്തീക അഭിവൃദ്ധി, ലൈംഗിക ചേര്‍ച്ച, ആസക്തി, ആകര്‍ഷണം, ദീര്‍ഘ മാംഗല്യം, വഴക്ക്, അടിപിടി, തെറ്റിധാരണ, ആകര്‍ഷണ കുവ്, പരാതി പെടുന്ന സ്വഭാവം എന്നിവ തിരിച്ചറിയുവാന്‍ കഴിയുന്നു. പത്ത് പൊരുത്തങ്ങളില്‍ ചിലത് യോജിക്കാതെ വരുന്നു. ആ യോജിക്കാതെ വരുന്നത് മേല്‍ പറഞ്ഞവയില്‍ ചിലതാകാം. ആ പോരുത്തകേട് ജീവിത ത്തില്‍ അനുഭവപ്പെടുകയും ചെയ്യും. വിവാഹ ശേഷം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാതകം നോക്കി വിവാഹം കഴിച്ചിട്ടും പ്രയോജനമില്ല എന്ന സംസാരം വരുന്നതായിട്ട് ഞാന്‍ കേട്ടിട്ടുണ്ട്. പൊരുത്തങ്ങളില്‍ യോജിപ്പു കുറവുണ്ടെങ്കിലും ജാതക വശാലുള്ള ദോഷ സംഗതികള്‍ കൊണ്ടാകാം മറ്റു ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്ന് മനസ്സി ലാക്കണം. കൃത്യമല്ലാത്ത ജതകങ്ങളായാലും തെറ്റുക ള്‍ സംഭവിക്കാം.
ജാതകത്തിലും വാസ്‌തുവിലും വിശ്വസിക്കാത്തവര്‍ ധാരാള മുണ്ട്. എന്നാല്‍ ജാതകത്തിലും, ജാതക പൊരുത്തത്തിലും, വാസ്‌തുവിലും ധാരാളം സത്യങ്ങള്‍ ഉണ്ട്. അവ മനുഷ്യരെ ഒരു പരിധി വരെ നേര്‍വഴി കാണിക്കുന്നു. നോക്കുന്ന വരുടെ നോട്ട പിശകു കൊണ്ട് പിഴവുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. എന്ന് വെച്ച് ഈ ശാസ്‌ത്രങ്ങള്‍ അപ്പാടെ നിഷേധിക്കുവാന്‍ പാടുള്ളതല്ല. ഇന്നത്തെ ആധുനിക ശാ സ്‌ത്രങ്ങളെപ്പോലെ ഏറെ കാലത്തെ ശ്രമകരമായ പഠനങ്ങളുടേയും, അനുഭവങ്ങളുടേയും, ഗവേഷണങ്ങ ളുടേയും ഫലമായി ഉരുതിരിഞ്ഞു വന്നിട്ടള്ള ശാസ്‌ത്ര ശാഖകളാണ് ജോതിഷവും, വാസ്‌തുവും മറ്റും. ഇത്തരം ശാസ്‌ത്ര ശാഖകളെ പുച്ഛിച്ചു തള്ളുന്നതല്ല അഭികാമ്യം. ഇതിനെ വേണ്ടും വണ്ണം പഠിച്ചതിനു ശേഷമായിരിക്കണം അങ്ങിനെ ചെയ്യേണ്ടത്. അല്ലാതെ വെറുതെ പുച്ഛിച്ചു തള്ളുന്നത് കാപട്യം കലര്‍ന്ന മൗഡ്യമാണ്. ഭക്തിയുടെ പേരില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നുണ്ട്. വൈദീകരും, പണ്‌ഢിതരും സമൂഹവും ആശിര്‍വദിക്കു ന്നുമുണ്ട്. എന്നിട്ടും ജീവിതത്തിലും, വിവാഹ ജവിതത്തിലും ഒത്തിരി ഒത്തിരി യാതനകളും കഷ്‌ടപ്പാടുകളും സഹിക്കു ന്നില്ലേ. ജോതിഷത്തിലൂടെ നമ്മുടെ ജീവിതത്തിലെ ചില മുന്നറിയുപ്പുകള്‍ നല്‍കുന്നുണ്ട്. അവയെ അവഗണിക്കാതെ പരിഹാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുവാനല്ല മിറച്ച് ഒരു മാര്‍ഗ്ഗ ദര്‍ശനം മാത്രമായി, ഒരു വഴി കാട്ടിയായി ഈ ശാസ്‌ത്രത്തെ കണക്കാക്കണം. ജാതക പൊരുത്തം നോക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് ഞാന്‍ പറയുന്നില്ല. അവ അങ്ങിനെ സംഭവിക്കുവാന്‍ സാദ്ധ്യതയുള്ളതു കൊണ്ട് ഒരു മുന്‍ കരുതല്‍ എടുക്കാ വുന്നതാണ് എന്ന് മാത്രം. മുമ്പു പറഞ്ഞിരുന്ന സൂചന കളില്‍ ചില പൊരുത്തങ്ങള്‍ ചേരാതെ വന്നാല്‍ ദമ്പതി കള്‍ക്ക് ആരോഗ്യ കുറവുണ്ടാകും. അതുപോലെ വഴക്കിന് സാദ്ധ്യത ഏറെ ഉണ്ടാകും. ദീര്‍ഘ മാംഗല്യക്കുറവുണ്ടാകും. തന്മൂലം ഡൈവേഴ്‌സോ, മരണമോ ഒക്കെ സംഭവിക്കാം. ലൈംഗീക അസംതൃപ്‌തി ഉണ്ടാകാം. എന്നാല്‍ പത്തില്‍ പത്ത് പൊരുത്തവും ഉത്തമമായ ജാതക ചേര്‍ച്ചയും വന്നു കഴിഞ്ഞാല്‍ യാതൊരു ദോഷവും ജാതകര്‍ക്ക് സംഭവിക്കു കയുമില്ല. അങ്ങിനെ മനുഷ്യന്റെ യഥാര്‍ത്ഥ ജിവിതത്തില്‍ സംഭവിക്കുകയില്ലല്ലോ. മനുഷ്യ ജന്മം സ്വീകരിച്ച ഒരു വ്യക്തിക്ക് ഒരിക്കലും എന്നന്നേക്കുമയിട്ട് ഒരു സുഖ ജീ വിതം ഇല്ലല്ലോ. അവതാരങ്ങള്‍ക്കു പോലും മായയില്‍ നിന്നു മോചനമില്ലല്ലോ. ഇതിനെ കുറിച്ച് പിന്നീട് പ്രതി പാദിക്കുന്നതാണ്.
വാസ്‌തുവില്‍ ആദ്യമായി ഗ്രാമ പൊരുത്തം നോക്കണം. കക്ഷി താമസിക്കുവാന്‍ പോകുന്ന ഗ്രാമം തനിക്ക് അനുകൂ ലമോ പ്രതികൂലമോ എന്ന് നോക്കണം. ഇല്ലെങ്കില്‍ ശത്രുക്കളും ധന നഷ്‌ടവും സംഭവിക്കും. അതിനെ തുടര്‍ന്നാ ണ് വാങ്ങിക്കുന്ന വസ്‌തുവിന്റെ ദോഷം പരിശോധിക്കേ ണ്ടത്. ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരം ചെയ്‌ത ശേഷം വാസ്‌തു മണ്‌ഡലം തിരിച്ച് ഉത്തമ മുഹൂര്‍ത്തം നോക്കി സ്ഥാന കുറ്റി സ്ഥാപിക്കുകയും, ഉത്തമ മുഹൂര്‍ത്തത്തില്‍ തന്നെ ഏതെങ്കിലും കിടപ്പു മുറിക്കു ഉള്ളില്‍ വരത്തക്കവണ്ണം പൂജാദി കര്‍മ്മങ്ങളോടെ പുരോ ഹിതന്‍ മുഹൂര്‍ത്ത കുറ്റി എന്ന വസ്‌തു സ്ഥാപിക്കുകയും ചെയ്യണം. മുഹൂര്‍ത്ത കുറ്റി (സ്ഥാന കുറ്റി അല്ല മുഹൂര്‍ത്ത കുറ്റി) ആദ്യമായി പുരോഹിതനോ അല്ലെങ്കില്‍ മൂത്താശാരിയോ വിധി പ്രകാരം കര്‍മ്മങ്ങള്‍ ചെയ്‌ത് കുറ്റി മേല്‍ 8 തവണ കൂടം കൊണ്ട് അടിച്ച് കുറ്റി താഴ്‌ത്തണം. അതിനു ശേഷം ഗൃഹ നാഥന്റെ മുത്തച്ഛന്‍, മുത്തച്ഛി, അച്ഛന്‍, അമ്മ, അമ്മാവന്മാര്‍ തുടങ്ങി അവസാനം ഗൃഹനാഥന്‍ എന്നിവര്‍ 8 വീതം മുഹൂര്‍ത്ത കുറ്റിയില്‍ അടിച്ചിറക്കണം. വാങ്ങിച്ചിട്ടുള്ള പറമ്പില്‍ ശവം അടുക്കം ചെയ്യുകയോ, അസ്ഥികള്‍ കാണുകയോ ചെയ്യുന്നത് ഭയങ്കര ദോഷമാണ്. ബ്രഹ്മരക്ഷസ്സ്, പ്രേതങ്ങളുടെ ആവാസം എന്നിവ വാസ്‌തുവില്‍ കണ്ടാല്‍ അതില്‍ വസിക്കുന്നവര്‍ക്ക് ദോഷം ചെയ്യും. പള്ളി, അമ്പലങ്ങള്‍, ശ്‌മശാന ഭൂമി എന്നിവയുടെ അടുത്ത് ഗൃഹം വരുന്നത് ദോഷമാണ്. അതാത് സ്ഥാനങ്ങളില്‍ കിടപ്പുമുറി, പഠന മുറി, അടുക്കള, പൂജാമുറി എന്നിവ വരേണ്ടതും കൃത്യമായ അളവുകളോടും കൂടി ആയിരിക്കുകയും വേണം. വാസ്‌തു വാങ്ങി ശരിയായ രീതിയില്‍ അതിനെ കൃത്യമയി ചതുര പ്പെടുത്തണം. അങ്ങിനെ ചതുരപ്പെടുത്തുമ്പോള്‍ ചതുരം കൃത്യമായി സൂര്യന് അഭിമുഖമായിരിക്കണം. അല്ലാതെ വഴിക്കഭിമുഖമായി ഭൂമിയില്‍ ചതുരം സൃഷ്‌ടിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഇങ്ങിനെ പാകപ്പെടുത്താത്ത ഭൂമിയില്‍ ആരു വന്ന് സ്ഥാനം നിര്‍ണ്ണയിച്ച് സ്ഥാന കുറ്റി സ്ഥാപിച്ച് കൃത്യമായ പ്ലാനിന്റെ കണക്കുണ്ടാക്കി തന്നാലും ദോഷങ്ങള്‍ക്ക് പരിഹാരം കാണുകയില്ല. സൂര്യനു അഭിമുഖമായി ദിശ നിര്‍ണ്ണയിച്ച് വാസ്‌തു ചതുരപ്പെ ടുത്തുന്നതിനാണ് പ്രാധാന്യം. അതിനു ശേഷമേ കണക്കു കളുടേയും മുറികളുടേയും പ്രാധാന്യം വരുന്നുള്ളൂ. ഇക്കാര്യം പലരും അിറവില്ലായമ കൊണ്ടോ, അതോ മന:പൂര്‍വ്വമോ ചെയ്‌തു കാണാറില്ല.
ആത്മാവിന് വസിക്കുവാന്‍ സ്വയം ശരീരം നിര്‍മ്മിക്ക പ്പെടുമ്പോള്‍ പ്രധാനപ്പെട്ട അവയവങ്ങള്‍ ശരീരത്തിന്റെ നടുവിലായി വിന്യസിച്ചിരിക്കുന്നതിപോലെ പ്രത്യേകിച്ചും നാസിക ദ്വാരം മുതല്‍ ഗുദം വരെ അതുപോലെയായിരി ക്കണം ശിരീരത്തിനു വസിക്കേണ്ടതായ ഗൃഹം പണി കഴിക്കേണ്ടതും. പ്രധാന വാതില്‍ മുതല്‍ ഭവനത്തിന്റെ പിറകുവശത്തുള്ള വാതിലുകള്‍ വരെയുള്ള ഭാഗത്തെ ക്രമത്തില്‍ സ്ഥാപിക്കേണ്ടത് കൃത്യമായിരിക്കണം.
എന്തിനാണ് കൃത്യമായ സ്ഥാനങ്ങളും, അളവുകളും ഉപയോഗപ്പെടുത്തുന്നത്? മനുഷ്യരായ നമുക്ക് നമ്മുടെ യെല്ലാം ശരീരത്തിന് കൃത്യമായ ഒരു അളവുകളുണ്ട്. ഈ കൃത്യമായ അളവുകള്‍ ഇല്ലായെങ്കില്‍ നമ്മുടെ ആകൃതി തന്നെ മാറി പോകും. രൂപം മാറിയാല്‍ ചൈതന്യം ശിഥിലമാകും. കൂടാതെ അവയവങ്ങള്‍ അസ്ഥാനങ്ങളില്‍ വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കമല്ലോ. അതുപോലെ തന്നെയാണ്‌എല്ലാ ചരാചരങ്ങളുടേയും അവസ്ഥ. ഒരു കൃത്യമായ കണക്ക് അഥവ അവസ്ഥ ഇല്ലായെങ്കില്‍ അവിടെ ഓരു അസന്തുലിതാവസ്ഥ ഉടലെടുക്കും. അങ്ങി നെ സംഭവിച്ചാല്‍ അവിടെ ഒരു അസ്വസ്ഥത സംജാത മാകും. തന്മൂലം രോഗങ്ങളും, ദുരിതങ്ങളും വന്നു ചേരുന്നു. വാസ്‌തുവിലായാലും, ജീവിതത്തിലായാലും, കര്‍മ്മത്തി ലായാലും സംഗതി അസന്തുലിതാവസ്ഥ തന്നെയാണ് കാരണം.
വാസ്‌തുവില്‍ ഒരു ആശാരിയെയോ, ഒരു സ്ഥാപതി യേയോ കൊണ്ടുവന്ന് സ്ഥാനം നോക്കി കുറ്റിയടിച്ച് പ്ലാന്‍ വരച്ച് കെട്ടിടം പണിയുന്ന രീതി അത്ര ശരിയായ രീരതിയല്ല. ഒരു നല്ല പ്ലാന്‍ വരച്ചു കിട്ടുന്നത് നല്ലതു തന്നെ. നല്ല മുഹൂര്‍ത്തം നോക്കി മുഹൂര്‍ത്ത കുറ്റി സ്ഥാപിക്കണം. അതിനു മുമ്പ് വാസ്‌തു വാങ്ങിച്ച കക്ഷിക്കും, മറ്റു കുടുംബാംഗങ്ങള്‍ക്കും യോജച്ചതാണോ എന്നും, വാസയോ ഗ്യമായ ഭൂമിയാണോ എന്നും മറ്റും പരിശോധിക്കണം. ഓരോ കുടുംബാംഗത്തന്റേയും നക്ഷത്രങ്ങളും ഗൃഹത്തിന്റെ നക്ഷത്രവും ആയി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ചില കണക്കു പുസ്‌തകത്തിലെ കണക്കുകള്‍ നോക്കി വീടിന്റെ പ്‌ളാന്‍ വരച്ചാല്‍ അത് ശരിയായി വന്നു കൊള്ളണമെന്നില്ല. വീടും കിണറും നാഗ സൂത്ര മണ്‌ഡലത്തില്‍ വന്നാല്‍ വളരെ അനിഷ്‌ടങ്ങള്‍ സംഭവിക്കും. അയല്‍ക്കാരന്റെ കിണറിന്റെ നാഗ സൂത്രം നമ്മുടെ അതിര്‍ത്തിയില്‍ വന്നാലും ഇരു കൂട്ടര്‍ക്കും അനിഷ്‌ടങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ച് ഇത കിണറുകള്‍ ക്കാണെങ്കില്‍ ഈ ദോഷം തീര്‍ച്ചയായും കാണും.
No comments:
Post a Comment