അന്നപൂര്‍ണ്ണേശ്വരി
ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.
ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേര്‍ന്ന് സൂത്രത്തില്‍ തട്ടിയെടുത്ത് കഴിച്ചു. അതുകൊണ്ട് എന്തുണ്ടായെന്നോ? പാര്‍വ്വതിയും മക്കളുംമെല്ലാം അന്ന് പട്ടിണി കിടക്കേണ്ടിവന്നു!
ഈ സമയത്ത് അവിടെയെത്തിയ നാരദമുനി ശിവനെ രഹസ്യമായി വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഭര്‍ത്താവും കുഞ്ഞുങ്ങളും പട്ടിണികിടക്കേണ്ടിവരുന്നത് ഭാര്യമാരുടെ കുഴപ്പംകൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യമില്ലാത്തതാണ് ഇതിനെല്ലാം കാരണം!” ഇത് ശരിയാണെന്നു തോന്നിയ ശിവന്‍ ആ നിമിഷം മുതല്‍ പാര്‍വ്വതിയോട് മിണ്ടാതായി!
ഇതേ നാരദന്‍ പാര്‍വ്വതിയോട് എന്തുപറഞ്ഞെന്നോ? ”ഹും, ഒരു ജോലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഈ ഭര്‍ത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?” എന്ന്!
ഇതു കേട്ടതും പാര്‍വ്വതി മക്കളേയും വിളിച്ച് തന്റെ അച്ഛനായ ദക്ഷന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗതി വലിയ പ്രശ്‌നമാകുമെന്നുകരുതിയ നാരദന്‍ പാര്‍വ്വതിയെ വഴിയില്‍ വെച്ച് തടഞ്ഞു. എന്നിട്ട് മേലില്‍ പട്ടിണി ഉണ്ടാകാതിരിക്കാന്‍ ഒരു സൂത്രവും പറഞ്ഞുകൊടുത്തു: ”അതിരാവിലെ ശിവനേക്കാള്‍ നേരത്തേ ഉണര്‍ന്ന് ശിവന്‍ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക!”
പാര്‍വ്വതി പിറ്റേന്ന് നാരദന്‍ പറഞ്ഞതുപോലെ ചെയ്തു. അന്ന് ശിവന്‍ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശിവന് പാര്‍വ്വതി വയറുനിറയെ ആഹാരം കൊടുത്തു.
മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവന്‍ പാര്‍വ്വതിയെ ആലിംഗനം ചെയ്തു. അപ്പോള്‍ അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവന്‍ അര്‍ദ്ധനാരീശ്വരനായി. അന്നുമുതല്‍ പാര്‍വ്വതി അന്നപൂര്‍ണേശ്വരിയായി അറിയപ്പെടുകയും ചെയ്തു
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment