26 July 2016

സപ്തം

🙏

*സപ്തർഷികൾ*
〰〰〰〰〰〰〰〰〰
1.മരീചി
2.അത്രി
3.അംഗിരസ്സ്
4.പുലഹൻ
5.പുലസ്തയ്ൻ 
6.ക്രതു
7.വസിഷ്ഠൻ
എന്നീ ഋഷിമാർ
➖➖➖➖➖➖➖➖➖
*സപ്തമാതാക്കൾ*
〰〰〰〰〰〰〰〰〰
ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതാക്കാൾ.

1.ബ്രഹ്മാണി
2.വൈഷ്ണവി
3.മഹേശ്വരി
4.കൌമാരി
5.വരാഹി
6.ഇന്ദ്രാണി
7.ചാമുണ്ഡി
എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ.
➖➖➖➖➖➖➖➖➖
*സപ്ത ചിരംജീവികള്‍*
〰〰〰〰〰〰〰〰〰
1.അശ്വത്ഥാമാവ്
2.മഹാബലി
3.വ്യാസന്‍
4.ഹനുമാന്‍
5.വിഭീഷണന്‍
6.കൃപ൪
7.പരശുരാമന്‍
എന്നിവ൪ 
➖➖➖➖➖➖➖➖➖
*സപ്ത പുണ്യനഗരികള്‍*
〰〰〰〰〰〰〰〰〰
1.അയോധ്യ
2.മഥുര
3.കാശി
4.കാഞ്ചി
5.അവന്തി
6.പുരി
7.ദ്വാരക
എന്നിവയാണ് 
➖➖➖➖➖➖➖➖➖
*സപ്തദ്വീപങ്ങള്‍*
〰〰〰〰〰〰〰〰〰
1.ജംബുദ്വീപം (ഏഷ്യാ)
2.പ്ലാക്ഷദ്വീപം, 3.പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക)
4.ക്രൗഞ്ചദ്വീപം (ആഫ്രിക്ക)
5.ശാകദ്വീപം (യുറോപ്പ്) 6.ശാല്മലദ്വീപം (ഓസ്ട്രേലിയ)
7.കുശദ്വീപം.
➖➖➖➖➖➖➖➖➖
*സപ്തസാഗരങ്ങള്‍*
〰〰〰〰〰〰〰〰〰
1.ഇക്ഷു ( കരിമ്പിന്‍ നീ൪)
2.സുര (മദ്യം)
3.സ൪പിസ്സ് (നെയ്യ്)
4.ദധി (തൈര്)
5.ശുദ്ധജലം
6.ലവണം (ഉപ്പുവെള്ളം)
7.ക്ഷീരം (പാല്‍) എന്നിവയാണ് സപ്തസാഗരങ്ങള്‍.
➖➖➖➖➖➖➖➖➖
*സപ്തപുണ്യനദികള്‍*
〰〰〰〰〰〰〰〰〰
1.ഗംഗ
2.സിന്ധു
3.കാവേരി
4.യമുന
5.സരസ്വതി
6.ന൪മദ
7.ഗോദാവരി.

സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു.
➖➖➖➖➖➖➖➖➖
*സപ്ത പ൪വ്വതങ്ങള്‍*
〰〰〰〰〰〰〰〰〰
1.മഹേന്ദ്രം
2.മലയം
3.സഹ്യന്‍
4.വിന്ധ്യന്‍
5.ഋക്ഷം
6.ശുക്തിമാന്‍
7.പാരിയാത്രം
എന്നിവ കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു.
➖➖➖➖➖➖➖➖➖
*സപ്തധാതുക്കള്‍*
〰〰〰〰〰〰〰〰〰
1.ത്വക്ക്
2.രക്തം
3.മാംസം
4.മേദസ്സ്
5.അസ്ഥി
6.മജ്ജ
7.സ്നായു
എന്നിവയാണ് സപ്തധാതുക്കള്‍.
➖➖➖➖➖➖➖➖➖
*സപ്തനാഡികള്‍ *
〰〰〰〰〰〰〰〰〰
1.ഇഡ
2.പിംഗല
3.സുഷുമ്ന
4.വൃഷ
5.അലംബുഷ
6.അസ്ഥിജിഹ്വ
7.ഗാന്ധാരി
എന്നിവയാണ് സപ്തനാഡികള്‍.
➖➖➖➖➖➖➖➖➖
*സപ്തമുനിമുഖ്യന്മാ൪*
〰〰〰〰〰〰〰〰〰
1.വിശ്വാമിത്രന്‍
2.കണ്വന്‍
3.വസിഷ്ഠന്‍
4.ദു൪വാസാവ്
5.വേദവ്യാസന്‍
6.അഗസ്ത്യന്‍
7.നാരദന്‍.
➖➖➖➖➖➖➖➖➖
*സപ്തവ്യസനങ്ങള്‍*
〰〰〰〰〰〰〰〰〰
1.നായാട്ട്
2.ചൂത്
3.സ്ത്രീസേവ
4.മദ്യപാനം
5.വാക്പാരുഷ്യം
6.ദണ്ഡപാരുഷ്യം
7.അ൪ത്ഥദൂഷ്യം
എന്നിവ
➖➖➖➖➖➖➖➖➖
*സപ്താശ്വന്‍*
〰〰〰〰〰〰〰〰〰
ആദിത്യന്‍ (സൂര്യന്‍)

ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു.

No comments:

Post a Comment