3 July 2016

അഷ്ടസിദ്ധികള്‍

അഷ്ടസിദ്ധികള്‍!

അണിമാമഹിമചൈവ ലഘിമ ഗരിമാ തഥാ ഈശിത്വം ച വശിത്വം ച പ്രാപ്തി പ്രാകാശ്യമേവ ച

അണിമ: അപ്രത്യക്ഷമാകല്‍. ഒരാള്‍ക്ക് അണുവിലും ചെറുതാകാന്‍ സാധിക്കുന്ന അവസ്ഥ.

മഹിമ: ഒരാള്‍ക്ക്‌ എത്ര വേണമെങ്കിലും വലുതാകാനും ഭാരം കൂട്ടുവാനും ഉള്ള കഴിവ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിരാട് സ്വരൂപം സ്വീകരിക്കുന്ന അവസ്ഥ. ലങ്കയിലേക്ക് കടല്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ഹനുമാനെ വിഴുങ്ങുവാന്‍ വന്ന രാക്ഷസിയെ കൊല്ലുവാന്‍ ഹനുമാന്‍ ഉപയോഗിച്ച തന്ത്രം ഇതായിരിക്കണം.

ലഘിമ: തൂവലിനെക്കാളും ഭാരം കുറയ്ക്കുന്ന അവസ്ഥ.ഈ സിദ്ധി ഉപയോഗിച്ചാണ് വായുസ്തംഭനം ചെയ്യുന്നത്.. ജലസ്തംഭത്തിലും ഈ സിദ്ധി ഭാഗികമായ് ഉപയോഗിക്കപ്പെടുന്നു.. പ്ലാവിനി പ്രാണായാമത്തില്‍ കൂടി ശരീരത്തിന്റെ ഭാരം കുറക്കുന്നു. അന്തരീക്ഷത്തില്‍ ഉള്ള വായു വലിയ അളവില്‍ വിഴുങ്ങി ശരീരത്തിന്റെ ഗുരുത്വ സ്വഭാവം കുറക്കുന്നു. അങ്ങനെ ഈ സിദ്ധിയുടെ സഹായത്താല്‍ അന്തരീക്ഷത്തില്‍ കൂടി സഞ്ചരിക്കുന്നതിനു സാധിക്കുന്നു. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കുന്നു.

ഗരിമ: ശരീരത്തിന്റെ ഗുരുത്വ സ്വഭാവം കൂട്ടുവാന്‍ ഉള്ള കഴിവ്. ധാരാളം വായു ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് ഒരു പര്‍വ്വതത്തെക്കാള്‍ ഭാരം എറിയതാകാന്‍ സാധിക്കുന്ന കഴിവ്.

പ്രാപ്തി: ഉചിതമായ ശരീര ഭാഗം കൊണ്ട്, ഉദ്ദേശിക്കുന്ന വസ്തുക്കള്‍ പ്രാപ്തമാക്കുന്നതിനുള്ള കഴിവ്. ഭൂമിയില്‍ നിന്ന് കൊണ്ട് തന്നെ സൂര്യനെയോ ചന്ദ്രനെയോ ആകാശതെയോ സ്പര്‍ശിക്കാന്‍ യോഗിക്ക് സാധിക്കുന്നു.  ആവശ്യമുള്ള സാധനങ്ങള്‍ കൈവശപെടുത്താം, വരും കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുക ,അതീന്ദ്രിയജ്ഞ്യാനം, കേള്‍വിക്കും അതീതമായ സ്വരങ്ങള്‍ മനസ്സിലാക്കുവാന്‍ ഉള്ള കഴിവ്, telepathy , മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ സാധിക്കുക, മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഷ അറിയാന്‍ സാധിക്കുക, രോഗ നിവാരണം എന്നിവ ഫലം.

പ്രകാശ്യം : ഇതര ലോകത്തില്‍ ഉള്ള ദൃഷ്ടി ഗോച്ചരമല്ലാത്ത കാര്യങ്ങള്‍ കാണുവാന്‍ ഉള്ള കഴിവ്. ഈ സിദ്ധി ഉപയോഗിച്ച് വെള്ളത്തിനടിയില്‍ എത്ര നേരം വേണമെങ്കിലും കഴിയാന്‍ സാധിക്കുന്നു..(ഈ സിദ്ധി ഉപയോഗിച്ച് ബനാരസിലെ തൃലിംഗ സ്വാമികള്‍ ഗംഗാ നദിയില്‍ ആറു മാസത്തോളം കഴിയാറുണ്ടായിരുന്നു)... അദൃശ്യന്‍ ആകാനുള്ള കഴിവ്, പരകായ പ്രവേശം (ശ്രീ ശങ്കരന്‍ അമാരുക രാജാവിന്റെ ദേഹത്തിലും, ദക്ഷിണ ഭാരതത്തിലെ തിരുമുല്ലര്‍ ഒരു ഇടയന്റെ ശരീരത്തിലും പ്രവെശിചിരുന്നുവത്രേ, വിക്രമാദിത്യനും പരകായ പ്രവേശം നടത്തിയതായി കേള്‍വിയുണ്ട്), യൌവനം നഷ്ടപ്പെടാതിരിക്കാനുള്ള സിദ്ധി (യയാതി രാജാവിന് ഈ സിദ്ധി അറിയാമായിരുനതായി കേള്‍വി) എന്നിവ ഫലം.

വശിത്വം :എല്ലാ ഇന്ദ്രിയങ്ങളിലും ഉള്ള നിയന്ത്രണം,വന്യ മൃഗങ്ങളെ മെരുക്കാന്‍ ഉള്ള സിദ്ധി,അന്യരെ മയക്കി ആജ്ഞ്യാനുവര്ത്തികള്‍ ആക്കുവാന്‍ ഉള്ള കഴിവ്, വികാര വിചാരങ്ങളിലുള്ള നിയന്ത്രണം, സ്ത്രീ പുരുഷ, വസ്തുക്കളെ ആകര്‍ഷിച്ചു വരുത്തുവാന്‍ ഉള്ള സിദ്ധി എന്നിവ ഫലം .

ഈശിത്വം : പ്രകൃതി ശക്തികളെ നിയന്ത്രിക്കാനും ജീവികളെയും മറ്റും ഉത്തേജിപ്പിക്കാനും ഉള്ള കഴിവ്. ഈ സിദ്ധി മൂലം ദൈവീക ശക്തി ലഭിക്കുന്നു, മരിച്ചവര്‍ക്ക് ജീവന്‍ ദാനം ചെയ്യാന്‍ സാധിക്കുന്നു!

No comments:

Post a Comment