20 June 2016

എന്താണ് ക്ഷേത്രം

എന്താണ് ക്ഷേത്രം ?എന്തിനാണ് നാം പലരും ക്ഷേത്രത്തിൽ പോകുന്നത് ?വീട്ടിൽ ഇരുന്നു പ്രാര്ധിച്ചാൽ പോരെ ?അങ്ങനെ ഒരായിരം ചോദ്യങ്ങൾ നാം സ്വയം ചോദിക്കാറുണ്ട് ?

അതിലേക്കു ഒന്ന് കണ്ണോടിക്കാം .ചോദ്യങ്ങൾ പരസ്പരം ചോദിക്കാം ഇത് ഒരു തുടര്ച്ചയായ ഒരു ലേഖന പരമ്പര ആക്കാം .കുറെ എഴുതി കുറച്ചു മനസ്സിൽ ആക്കാതെ കുറച്ചു എഴുതി കുറെ ഏറെ മനസ്സിൽ ആക്കാം
ക്ഷേത്രം എന്ന പദം കൊണ്ട്  ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീത പറയുന്നത് .അപ്പൊ സ്വന്തം ശരീരത്തെ ദർശിക്കാൻ ആണോ നാം പോകുന്നത് ?ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠ യാണ് ഉയർന്നിരിക്കുന്നത് .നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്ര ദർശനം ഉപകരിക്കും എന്നർഥം .
ക്ഷേത്രം  ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. എന്നത്  ശാസ്ത്ര ഭാഷ്യം.
അപ്പൊ തീർച്ചയായും സംശയിക്കാം ഈ ഊർജ സ്രോതസ്സ് എല്ലായിടതിലും ഇല്ലേ ?ശരിയാണ് ..പക്ഷെ ഒന്നോർക്കുക ജലസ്രോതസ്സ്  ഭുമിയുടെ എല്ലാ യിടത്തും ഉണ്ട് ..എന്നാൽ എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല .മറ്റൊന്ന് പറഞ്ഞാൽ വായു എല്ലായിടത്തും ഉണ്ട് ..എന്നാൽ ഒരിടത്ത് ഫാൻ വെച്ചാൽ അവിടെ സാന്ദ്രത കൂടും ..അതുമൂലം മറ്റൊരാള്ക്കും വായു കിട്ടാതെ ആകുന്നുമില്ല .
ആ ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. ക്ഷയാത് ത്രായതേ ഇതി ക്ഷേത്രംഅഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം .ഒരു വിഗ്രഹം (ക്ഷേത്ര പുരുഷനെ )പ്രേതിഷ്ടിക്കുമ്പോൾ തന്ത്ര സമുച്ചയത്തിലെ പ്രാർഥന തന്നെ ലോകാനുഗ്രഹത്തിനും നമുടെ എല്ലാം സുഖതിനായും അവിടുന്നു കുടി കൊള്ളണമേ എന്നാണ് .അല്ലാതെ ശത്രുവിനെ നശിപ്പിക്കാനോ നാട്ടിൽ ഉപദ്രെവം സൃഷ്ടിക്കണോ അല്ല .സംഹാര പൂജയും കാര്യസിധി പൂജയും ഒന്നും ക്ഷേത്ര പൂജകളിൽ പെടില്ല എന്നും ഓര്ക്കുക .ഇതെല്ലം മനുഷ്യന്റെ  സ്വാര്‍ഥമോഹവും ശത്രുതാമനോഭാവവും വര്‍ധിപ്പിക്കും. മറ്റൊരാളുടെ ദുഖത്തിനായി അഥവാ നാശത്തിനായി പൂജ ചെയുമ്പോൾ അത് ക്ഷേത്രം ആകുന്നില്ല എന്ന് ഓർക്കുക .

No comments:

Post a Comment