യജ്ഞം എന്നാലെന്ത്?
ഫലം ലഭിക്കണമെന്ന് ആഗ്രഹമില്ലാതെ ചെയ്യുന്ന നിത്യ നൈമിത്തിക കര്‍മ്മമാണ് യജ്ഞം. നല്ല ഉദ്ദേശത്തോടെയും ഫലമാഗ്രഹിക്കാതെയും ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും യജ്ഞം തന്നെയാണ്. അഗ്നിയില്‍ ദേവനെ സ്മരിച്ചുകൊണ്ട് മന്ത്രോച്ചാരണത്തോടുകൂടി യജ്ഞദ്രവ്യം സമര്‍പ്പിക്കുന്ന കര്‍മ്മമാണ് യജ്ഞമായി കണക്കാക്കുന്നത്. ഇതിന്‍റെ പ്രധാനചടങ്ങാണ് യജ്ഞദ്രവ്യം അര്‍പ്പിക്കുകയെന്നത്. ധര്‍മ്മസംരക്ഷണത്തിനും ഉദ്ദേശകാര്യസാദ്ധ്യത്തിനും പാപപരിഹാരത്തിനും മറ്റും യജ്ഞം നടത്താറുണ്ട്.
No comments:
Post a Comment