*പൂജാപുഷ്പങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
ശരീരശുദ്ധിയോടെ വേണം പൂജയ്ക്കുവേണ്ടി പൂക്കൾ ഇറുക്കേണ്ടത്. തുളസി യിലയും, കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. അശുഭങ്ങളായ വാരങ്ങൾ,നക്ഷത്രങ്ങൾ, നിത്യയോഗങ്ങൾ എന്നിവയിൽ ഇവ പറിക്കരുതെന്ന് വിധിയുണ്ട്. തുളസിയിലയും കൂവളത്തിലയും വാടിയാലും ഉണങ്ങിയാലും അതിന്റെ വൈശിഷ്ട്യം നഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പൂജകൾക്ക് ഉപയോഗിക്കുകയും ചെയ്യും. പൂജിച്ച പൂക്കൾ. മണപ്പിച്ച പൂക്കൾ, വാടിയ പൂക്കൾ, മൊട്ട്, നിലത്തുവീണ പൂക്കൾ ഇതൾ നഷ്ടപെട്ട പൂക്കൾ , ദ്വാരത്തോടുകൂടിയ പൂക്കൾ, തലമുടി, പുഴു, തുടങ്ങിയവ കാണപ്പെടുന്ന പൂക്കൾ, എന്നിവ പൂജകൾക്ക് നിഷിദ്ധമാണ്.പകൽ 12 മണിക്കുശേഷം പൂക്കൾ ഇറുക്കരുത്.
No comments:
Post a Comment