മര്‍മ്മശാസ്ത്രത്തിന്‍റെ ചരിത്രം എന്താണ്?
ഭഗവാന്‍ പരമശിവന്‍ തന്‍റെ പുത്രനായ ശ്രീ സുബ്രഹ്മണ്യദേവനിലൂടെ അഗസ്ത്യമഹര്‍ഷിയ്ക്ക് ഉപദേശമായി നല്കിയതും ഏറ്റവും വിലപ്പെട്ടതും മൂല്യസമ്പത്തുള്ളതുമായ ആദ്ധ്യാത്മിക വൈദ്യശാസ്ത്രമാണ് മര്‍മ്മശാസ്ത്രം.
ഏതാണ്ട് അയ്യായിരം വര്‍ഷങ്ങളോളം പഴക്കം വരുന്ന മര്‍മ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹര്‍ഷിയാണെന്ന കാര്യത്തില്‍ പൊതുവേ തര്‍ക്കമില്ല. വിന്ധ്യാ - സാത്പുര പര്‍വ്വതശിഖരങ്ങള്‍ കടന്ന് തെക്ക് കേരളത്തിലെ അഗസ്ത്യാര്‍കൂടവനത്തില്‍ തന്‍റെ ഘോരതപം ചെയ്ത് കിട്ടിയ സിദ്ധിയാല്‍ മനുഷ്യന്‍റെ ശരീരരക്ഷയ്ക്ക് ഉപയോഗപ്രദമാവുന്ന തരത്തില്‍ അഗസ്ത്യമഹര്‍ഷി അരുളിചെയ്തതാണ് മര്‍മ്മജ്ഞാനവും മര്‍മ്മചികിത്സാശാസ്ത്രവും. മര്‍മ്മകണ്ണാടി, മര്‍മ്മപീരങ്കി, മര്‍മ്മപീരങ്കിത്തുറവ് കോല്‍, മര്‍മ്മഅളവ് നൂല്‍, ശരനൂല്‍, ഉല്‍പ്പത്തി തുടങ്ങിയ താളിയോല ഗ്രന്ഥങ്ങളിലൂടെയാണ് ഈ ശാസ്ത്രം പ്രചരിച്ചത്.
മുന്‍നൂല്‍, പിന്‍നൂല്‍ എന്നിവയാണ് മേല്‍പറഞ്ഞവയുടെ മൂല ഗ്രന്ഥങ്ങള്‍. അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ മുനി എഴുതിയ "ഭോഗര്‍ പാടലി" യെ അടിസ്ഥാനപ്പെടുത്തിയാണ് മര്‍മ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്. സംസ്കൃത ഭാഷയിലെ സുശ്രുത സംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൂടെ ആര്യഭാഷയിലെ ആചാര്യന്മാരായ സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരും മര്‍മ്മ ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയവരാണ്. സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രങ്ങള്‍ക്കു പുറമേ, പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഗ്രഹിച്ച അഭ്യാസമര്‍മ്മങ്ങളും കളരി മര്‍മ്മങ്ങളും മര്‍മ്മശാസ്ത്ര ചരിത്രത്തിലെ പ്രധാന കൂട്ടിചേര്‍ക്കലുകളാണ്.
No comments:
Post a Comment