*ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത്?*
മണ്ഡലകാല്രവതങ്ങളും അയ്യപ്പദര്‍ശനവും ശബരിമലയാ്രതയുെമാെക്ക കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകളായി േകരളക്കാരുെട മാ്രതമല്ല ദക്ഷിേണന്ത്യക്കാരുെട എല്ലാം ജീവിതത്തിെന്റ ഭാഗമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ശബരിമലയാ്രതയുെട അന്തഃസത്ത എന്താെണന്ന പൂര്‍ണചിന്തേയാെടയല്ല ഏറിയ േപരും ഈ തീര്‍ത്ഥയാ്രതയ്‌െക്കാരുങ്ങുന്നത്. നാൡതുവെര ആര്‍ജ്ജിച്ചുെവച്ച പരമ്പരാഗതമായ ചില ആചാരസ്രമ്പദായങ്ങള്‍ പരിപാലിച്ചുമുേന്നാട്ടു േപാകുന്നൂെവന്നതില്‍ കവിഞ്ഞ് ആരും ആഴത്തില്‍ ശബരിമലയാ്രതെയ സ്വീകരിക്കാറുമില്ല. അയ്യപ്പദര്‍ശനത്തിെന്റ അകംെപാരുേളാ, ്രവതങ്ങളുെട അടിസ്ഥാനേമാ അതിെന്റ യഥാതഥമായ മര്‍മ്മേമാ ഒന്നും തെന്ന ചര്‍ച്ച ചയ്യെപ്പടാറില്ല. എന്നു മാ്രതമല്ല പല ആചാരങ്ങളും കടുത്ത അന്ധവിശ്വാസങ്ങളായി പരിണമിക്കാറുമുണ്ട്. ശബരിമല എന്നു േകള്‍ക്കുേമ്പാള്‍ ‘തത്ത്വമസി’ ഒാര്‍മ്മയില്‍ വരും. ഒരു ബൃഹത്തായ സംസ്‌ക്കാരത്തിെന്റ ഒാര്‍മ്മെപ്പടുത്തലാണ് ‘തത്ത്വമസി’. അന്യഥാേബാധത്തിേന്റയും വിഭജനങ്ങളുേടയും അതിര്‍വരമ്പുകെള ഇല്ലാതാക്കുന്ന സൂ്രതവാക്യമായി ഇൗ മഹാവാക്യം മാറിയിട്ടുണ്ട്. സങ്കുചിതമായ ഭാവത്തില്‍ നിന്ന് സമ്രഗമായ ഭാവത്തിേലക്കുള്ള അടയാളവാക്യമാണ്’തത്ത്വമസി’. ബഹുസ്വരമായ സമൂഹത്തിെന്റ സത്യസന്ധമായ വീക്ഷണമാണ് അവിെട നിലനില്‍ക്കുന്നത്. സമസ്ത വിഭാഗീയതകളും ഇല്ലാതാക്കുന്ന ദര്‍ശനമായി അയ്യപ്പദര്‍ശനം മാറുന്നതിെന്റ അടയാളവാക്യമാണ് തത്ത്വമസി. മുഗ്ധ മന്ദസ്മിതം തൂകി േയാേഗശ്വരനായി വാണരുളുന്ന അയ്യപ്പഭഗവാെന്റ ആത്മസ്വരൂപം സാക്ഷാത്ക്കരിക്കുന്നതിെന്റ അനുഭവം കൂടിയാണ് ‘തത്ത്വമസി’. ഭാരതീയ സംസ്‌ക്കാരത്തെ സംബന്ധിച്ചിടത്തോളം അയ്യപ്പന്‍ എന്നത് പ്രായേണ ആധുനികനായ ഒരു ദേവതയാണ്. അതിനാല്‍ വൈദിക ഗ്രന്ഥങ്ങളിലൊന്നും അയ്യപ്പനെക്കുറിച്ച് പ്രത്യേകം പരാമര്‍ശങ്ങളൊന്നുമില്ല.ശാസ്താവ്, ശരണംവിളി എന്നീ നാമവും ക്രിയയും ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന പ്രബലമായ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും ഋഗ്വേദത്തിന്റെ ആറാം മണ്ഡലത്തില്‍ 46ാം സൂക്തത്തിലും രണ്ടാം മണ്ഡലത്തില്‍ മൂന്നാം സൂക്തത്തിലുമെല്ലാം ‘ശരണം” എന്ന പദം ഉപയോഗിച്ചതായി കാണാം. അതായത് ബുദ്ധകാലഘട്ടത്തിന് എത്രയോ മുന്‍പ് തന്നേ ‘ശരണം ”എന്ന പദത്തിന്റെ വ്യുത്പത്തി ഉണ്ടായിട്ടുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ശബരിമലയിലെ ആരാധന ക്രമങ്ങള്‍ക്ക് വൈദിക ആചരണങ്ങളുമായി അന്യാദൃശമായ ബന്ധം കാണുന്നുണ്ട്. ശബരിമലയില്‍ ശ്രീ അയപ്പ സ്വാമിയുടെ ഐതിഹ്യങ്ങള്‍ക്കെല്ലാം പൂര്‍വ്വാപരമായി ഏത് ആചരണങ്ങളോടാണ് ബന്ധം എന്ന കാര്യം സുവിദിതമായി എവിടെയും ഇതുവരെ ചര്‍ച്ചചെയ്യപ്പെട്ടതായി കാണുന്നില്ല. അതിനൊരു തുടക്കം കുറിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇന്ന് മണ്ഡലകാലവ്രതാരംഭമാണ്. ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ വ്രതപാലനത്തിന്റേതാണ്. വ്രതപാലന മന്ത്രമെന്ന പേരില്‍ പ്രസിദ്ധമായ യജുര്‍വേദത്തിലെ മന്ത്രം ഇപ്രകാരമാണ്. ഓം അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി തച്ഛകേയം തന്മേ രാധ്യതാമ്. ഇദമഹമനൃതാത് സത്യമുപൈമി. (യജുര്‍വേദം 1.5) വ്രതത്തിന്റെ സ്വരൂപമെന്താണെന്ന് ഇവിടെ പറയുന്നു. ‘അനൃതത്തെ അഥവാ കളവിനെ വിട്ട് സത്യത്തെ പ്രാപിക്കുക. ഈശ്വരനാണ് വ്രതപതി. ഞങ്ങളും ഈ സത്യവ്രതത്തെ പാലിക്കേണ്ടവരാണ്. ഈശ്വരോപാസന നമുക്ക് ശക്തി തരുന്നു. നമ്മള്‍ വ്രതത്തെ പാലിക്കുന്നു. സത്യത്തിലൂടെ ഉത്തരോത്തരം തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു. ഈ മണ്ഡലകാലം ഈശ്വരപ്രീതിയ്ക്കായി വ്രതപാലനത്തിലൂന്നിയ കര്‍മ്മങ്ങളാല്‍ ദീപ്തമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment