ഒരു വ്യക്തിയ്ക്ക് ഗുരു ആവശ്യമോ?
മന്ത്രജപത്തിന് ഒരു ഗുരു അത്യാവശ്യമാണ്. ഗുരു, ഈശ്വരന്‍, ബ്രഹ്മന്‍, സത്യം, പ്രണവം എന്നിവ ഹൈന്ദവ സങ്കല്പമനുസരിച്ച് ഒന്നുപോലെ മഹാനീയമാണ്. ഒരു ഉത്തമനായ ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചുവേണം നാം മന്ത്രജപം ആരംഭിക്കുവാന്‍. ഇതാണ് "ദീക്ഷ" എന്നറിയപ്പെടുന്നത്. ശിഷ്യന് ജപിക്കാനും ധ്യാനിക്കാനുമായി ഗുരു തെരഞ്ഞെടുക്കുന്ന ഒരു വിശേഷശബ്ദമോ ശാസ്ത്രവാക്യമോ ഈശ്വരനാമമോ ആണ് മന്ത്രം. ഒരു ഗുരുനാഥനില്‍ നിന്ന് ഉപദേശമായി ലഭിക്കുമ്പോള്‍ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ.
No comments:
Post a Comment