*ഗായത്രി മന്ത്രങ്ങള്‍ - ദോഷനിവാരണത്തിന്*
〰〰〰〰〰〰〰〰〰
വളരെ യധികം തിരക്കുപിടിച്ച യാന്ത്രിക ജീവി തത്തില്‍ മനുഷ്യന് ക്ഷേത്രദര്‍ശനത്തിനും, സ്വസ്‌ഥമായ പ്രാര്‍ത്ഥനയ് ക്കും മന്ത്രപൂജയ് ക്കും ദോഷപ രിഹാരത്തിനും സമയം കണ്ടെത്താന്‍ പറ്റാത്ത ഒരവസ്‌ഥയാണിന്നുള്ളത്.ഈ സാഹ ചര്യത്തില്‍ ദോഷപരിഹാരാര്‍ത്ഥം-ധ്യാനത്തോടെ ചില അനുകൂല ഗായത്രി മന്ത്രജപങ്ങള്‍ അനുഷ്‌ഠിക്കാവുന്നതാണ്.മന്ത്രത്തിന്റെ അനന്ത ശക്‌തികളെ ബോധ്യപ്പെട്ടവരാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍. ഹൈന്ദവ ധര്‍മ്മത്തിലെ ബീജമന്ത്രമാണ് ഗായത്രി. 'ഗായന്തം ത്രായതേ' ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നാണ് 'ഗായത്രി' എന്ന വാക്കിന്റെ അര്‍ത്ഥം.ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയത്. ലോകക്ഷേമത്തിനും സമൃര്‍ദ്ധിക്കും കാരണമായ ഗായത്രികള്‍ കണ്ടുപിടിച്ചതുകൊണ്ട് 'കൗശികന്‍' എന്ന യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍- വിശ്വത്തിന്റെ മിത്രന്‍- ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോരോ ദേവതകള്‍ക്കുമുള്ള ഗായത്രികള്‍ പല ഋഷിവര്യന്മാരും രചിച്ചിട്ടുണ്ട്.'ഗായത്രി' എന്നു കേള്‍ക്കുമ്പോള്‍ ഉടനെ ഭൂരിപക്ഷം പേരുടേയും ഓര്‍മ്മയില്‍ ഓടിയെത്തുന്നത് സൂര്യഗായത്രിയാണ്.
''ഓം ഭൂര്‍ഭൂവഃ സ്വഃ തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോനഃ പ്രചോദയാത്''
''ധീയോ യോന' എന്നാല്‍ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചാലും! ഉജ്‌ജ്വലമാക്കിയാലും എന്നാണ്. ഇതിലൂടെ നാം നമ്മുടെ കഴിവിനെ- ശക്‌തിയെ പ്രചോദിപ്പിച്ച് ഉജ്‌ജ്വലമാക്കുന്നു.ഇതു ചൊല്ലുമ്പോള്‍ അവരവരുടെ ഇഷ്‌ടദേവതയെ ധ്യാനിക്കുകയും, നല്ല ശുദ്ധിയോടെ ആയാസരഹിതമായി മനസ്സിനെ ഏകാഗ്രമാക്കുകയും ചെയ്യുക.ഏതു ദോഷമാണുള്ളത് അതിന് അനുയോജ്യമായ ഗായത്രി മന്ത്രങ്ങള്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.അനുയോജ്യമായ കാരകമൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം ചൊല്ലിയാല്‍ ഫലം ലഭിക്കുമെന്നാണ് ആചാര്യമതം. വാക്കുകള്‍ക്കും ശബ്‌ദത്തിനും അനന്ത ശക്‌തിയുണ്ട്.
ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുന്ന ശക്‌തി മനസ്സിന് കൊടുക്കുന്ന ഒരു 'ടോണി'ക്കാണ്. നാം നമ്മുടെ കഴിവിനെ-ശക്‌തിയെ പ്രചോദിപ്പിച്ച് ഉജ്‌ജ്വലമാക്കണം. തന്നിലുള്ള കഴിവിനെ തിരിച്ചറിയാന്‍ പ്രകൃതിയിലേക്ക് നോക്കിയാല്‍ മതി.
ഭൂമി, ചന്ദ്രന്‍, സൂര്യന്‍ ഇതിനെല്ലാം ശക്‌തി എവിടെനിന്ന് കിട്ടി. എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജ്‌ജം പകരുന്നത് സൂര്യനാണ്.തന്നിലെ കഴിവുകളെ കണ്ടെത്താല്‍ കഴിയാത്തതുകൊണ്ടാണ് 'ഹനുമാന്' തന്റെ ശക്‌തിയെ തിരിച്ചറിയാന്‍ മറ്റുള്ളവര്‍ പ്രചോദിപ്പിക്കേണ്ടിവന്നത്.അവനവന്റെ ജീവിതത്തെ വെറുക്കുന്നവന്‍ അവനവനെ തന്നെ തരം താഴ്‌ത്തുകയാണ് ചെയ്യുന്നത്.ശക്‌തി ലഭിക്കാന്‍ ഭക്ഷണം വേണം. നമ്മുടെ മുമ്പിലെത്തുന്ന ഭക്ഷണം; എത്രയോ പേരുടെ പരിശ്രമം അതിന് പിന്നിലുണ്ട്. ആരോഗ്യമുള്ള ശരീരമുണ്ടാകണമെങ്കില്‍ പല ഓര്‍ഗന്‍സും കൃത്യതയോടെ പ്രവര്‍ത്തിക്കണം. ഓരോന്നിന്റെയും ഗുണഫലങ്ങളെ അതാത് ഓര്‍ഗന്‍സിലെത്തിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
മനുഷ്യനു മാത്രമേ ബന്ധങ്ങളും ബന്ധനങ്ങളുമുള്ളൂ. ഈശ്വരന്‍ ശിക്ഷിക്കുന്നവനല്ല, മറിച്ച് രക്ഷിക്കുന്നവനാണ് എന്ന് ഉറപ്പുവരുത്തുക. മനസ്സ് ഭഗവല്‍പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് സ്‌ത്രോത്രങ്ങളും മന്ത്രങ്ങളും ജപിക്കുമ്പോള്‍ അല്‌പാല്‌പം തെറ്റുപറ്റിയാലും ഭഗവാന് അതില്‍ അപ്രിയമില്ലെന്ന് ഓര്‍ക്കുക.
ഗായത്രി മന്ത്രങ്ങള്‍ ദോഷനിവാരണത്തിന്
ഗായത്രി മന്ത്രങ്ങള്‍ 52 എണ്ണം ഉണ്ടെന്നാണ് പറയുന്നത്. അവയെല്ലാം ഓരോന്നും ഓരോ ലക്ഷ്യ പ്രാപ്‌തിക്കായിട്ടാണ് ചൊല്ലുന്നത്. ഉദാഹരണത്തിന്:
1. ശ്രീ ഗണപതി ഗായത്രി: സര്‍വ്വ തടസ്സങ്ങളും അകന്നുപോകാനാണിത്.
2. ശിവ ഗായത്രികള്‍: ആപത്തുകള്‍ അകന്നുപോകാന്‍.
3. ശ്രീ ഹനുമദ് ഗായത്രി: ഗ്രഹദോഷശാന്തിക്കും, ജ്‌ഞാന- തേജസ്സ് വര്‍ദ്ധിപ്പിക്കാനും.
4. ശ്രീമന്മഥ ഗായത്രി: ആഗ്രഹിച്ച ജീവിതപങ്കാളിയെ ലഭിക്കാന്‍.
5. ശ്രീ തുളസീ ഗായത്രി: ഗ്രഹപീഡകളെ അകറ്റാന്‍.
6. ശ്രീ ദത്താ ത്രേയ ഗായത്രി: വിദ്യയിലും സമ്പത്തിലും അഭിവൃദ്ധിക്ക്.
7. ശ്രീ രാധാഗായത്രി: ഇഷ്‌ടവരനെ ലഭിക്കാന്‍.
8. ശ്രീ വാണീ ഗായത്രി: സംഗീതജ്‌ഞാനം വര്‍ദ്ധിക്കാന്‍.
9. ശ്രീ സരസ്വതി ഗായത്രി: വിദ്യയും അറിവും വര്‍ദ്ധിക്കാന്‍.
10. ശ്രീ നാഗരാജ ഗായത്രി: സര്‍പ്പദോഷമകന്ന് സന്താനഭാഗ്യം ലഭിക്കാന്‍.
11. വീരഭദ്രഗായത്രി: ജോലിയില്‍ ഉയര്‍ച്ചയ്‌ക്ക്.
ഇങ്ങനെ പോകുന്നു ഗായത്രി മന്ത്രങ്ങളുടെ പട്ടിക. കൂടാതെ എല്ലാ ഗ്രഹദോഷങ്ങള്‍ക്കും സൂര്യ-ചന്ദ്ര-കുജ-രാഹു-ഗുരു-ബുധ-കേതു-ശുക്ര എന്നീ ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനും പ്രത്യേകം പ്രത്യേകം ഗായത്രികളുണ്ട്.'ഓം' കാരത്തോട് കൂടി ചേര്‍ന്നാല്‍ മാത്രമേ ഗായത്രിക്ക് വേദമാതൃത്വം ലഭിക്കുകയുള്ളൂ.
'ഓം ഭുര്‍ ഭുവഃസ്വ' എന്നു ജപിച്ചാല്‍ അത് മോക്ഷത്തിന് സാധകമായിത്തീരുന്നു. ഗായത്രി മഹാമന്ത്രത്തിന്റെ മഹത്വത്തിന് കാരണം 'പ്രണവമന്ത്രം' ആദിയില്‍ ചേര്‍ക്കുന്നു എന്നതാണ്.ഹൈന്ദവ ധര്‍മ്മത്തിലെ ബീജമന്ത്രമായ ഗായത്രി. ഇല്ലങ്ങളില്‍ താമസിക്കുന്ന നമ്പൂതിരിമാര്‍ സന്ധ്യാസമയത്ത് ജപിക്കുന്ന ഗായത്രിയുടെ മഹാത്മ്യം ഹിന്ദുക്കള്‍ ഹൃദയത്തിലേറ്റി ആരാധിക്കേണ്ടതാണ്. ദുഃഖം, ദുരിതം, കടം, രോഗം ഇവയ്‌ക്ക് ഗായത്രി ഉപാസന ഉജ്‌ജ്വല ഫലസിദ്ധി നല്‍കുന്നു. വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്വരസ്‌ഥാനമനുസരിച്ച് ഗായത്രിമന്ത്രം ചൊല്ലിയാല്‍ അതില്‍ നിന്നുണ്ടാകുന്ന ശബ്‌ദതരംഗങ്ങള്‍കൊണ്ട് അന്തരീക്ഷം പ്രകാശമയമായിത്തീരും.
No comments:
Post a Comment