പീരങ്കി (ശതഘ്നി), യന്ത്ര നിയന്ത്രിതമായ ആയുധങ്ങള്‍, പാലങ്ങള്‍ എന്നിവയെ കുറിച്ച് രാമായണത്തില്‍ ...
ഒരു യുദ്ധത്തിന് ഇറങ്ങുമ്പോള്‍ എതിരിടാന്‍ പോകുന്ന ശത്രുവിനെ കുറിച്ചും അവരുടെ യുദ്ധ തന്ത്രങ്ങളെ കുറിച്ചും ശക്തിയെ കുറിച്ചും കൃത്യമായി അറിയുക എന്നുള്ളത് അവശ്യമായ ഒരു യുദ്ധതന്ത്രമാണ് . ഒരു പക്ഷെ യുദ്ധ തന്ത്രവും ശാസ്ത്രവും ആദ്യമായി എഴുതപ്പെട്ടത് സഹസ്രാബ്ദങ്ങള്‍ക്കു മുന്നേ രചിക്കപ്പെട്ട രാമായണത്തില്‍ ആയിരിക്കണം താനും.
രാമായണത്തിലെ പ്രസ്തുത സന്ദര്‍ഭം, ഇങ്ങനെയാണ് വാത്മീകി രാമായണത്തില്‍ വര്‍ണിച്ചിരിക്കുന്നത്..,//
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പറയുന്നു..
ഹനുമാനെ, അപ്രദൃശ്യങ്ങള്‍ ആയ ലങ്കയിലെ ദുര്ഗങ്ങള്‍ എത്രയുണ്ട്? അവയേയും സൈന്യത്തിന്റെ വലിപ്പത്തെയും കോട്ടവാതിലുകളെ രക്ഷക്കായി ഉള്ള ഏര്‍പ്പാടിനെയും ലങ്കയുടെ കാവലിനെയും രാക്ഷസന്മാരുടെ ഭവനങ്ങളെയും ഇവ എല്ലാറ്റിനെയും കുറിച്ചും എന്നോട് വിവരിച്ചു പറയുക. അതിനെ എല്ലാംനേരില്‍ കണ്ടത് പോലെ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. ലങ്കയില്‍ ഉള്ള പ്രകാരം തന്നെ എല്ലാം ഭവാന്‍ കണ്ടിട്ടുണ്ടാകുമല്ലോ? ഒന്നും വിടാതെ എല്ലാറ്റിനെയും വിവരിക്കുക. എന്തെന്നാല്‍ ഭവാന്‍ എല്ലാത്തിലും സമര്‍ത്തന്‍ ആണല്ലോ?
ഇപ്രകാരം ശ്രീരാമ ചന്ദ്രന്റെ അരുളപ്പാട് കേട്ട, വായു പുത്ര ഹനുമാന്‍ പറഞ്ഞു..
ലങ്കയില്‍ ഉള്ള അപരിമിതമായ സമൃദ്ധിയെ കുറിച്ചും സമുദ്രത്തിന്റെ ഭയങ്കരതയെ കുറിച്ചും സൈന്യ വ്യൂഹത്തിന്റെ വകുപ്പിനെ കുറിച്ചും വാഹനങ്ങളുടെ കണക്കുകളെ കുറിച്ചും എല്ലാം ഞാന്‍ ഉണര്ത്തിക്കാം, ചെവി കൊണ്ടാലും..
ലങ്കാ പുരം തൃപ്തിയും സന്തുഷ്ടമാര്‍ന്നതും ആകുന്നു. മദിച്ച ആനകളാല്‍ നിറയപ്പെട്ടതും രഥങ്ങള്‍ തിങ്ങിയതും രാക്ഷസ ഗണങ്ങലാല്‍ നിറയപ്പെട്ടതും കുതിരകളാല്‍ ധാരാളം പൂര്‍ണമായതും അതിവിശാലമായതും അന്യരാല്‍ തീരെ ദുഷ്പ്രവേശ്യമായതും ആകുന്നു. ഈ നഗരത്തിനു ഉറപ്പുള്ളതായുണ്ടാക്കപ്പെട്ട വാതിലുകള്‍ ഉള്ളതും വമ്പിച്ച താഴുകളോട് കൂടിയവയും വിശാലങ്ങള്‍ ആയ നാല് കൂറ്റന്‍ കോട്ട വാതിലുകളോട് കൂടിയതും ആണ്. അവയില്‍ ശക്തിയേറിയതും വമ്പിച്ചവയും ആയ ബാണങ്ങളും കല്ലുകളും പ്രയോഗിക്കുവാനുമുള്ള യന്ത്രങ്ങള്‍ ഉണ്ട്. അവയെ കൊണ്ട് എതിരിട്ട സൈന്യം തല്‍ക്ഷണം തന്നെ മരിക്കപ്പെടുന്നു.
കോട്ട വാതിലുകളില്‍ വീരന്മാരായ രാക്ഷസന്മാരുടെ സംഘങ്ങലാല്‍ ഭയങ്കരങ്ങളും കാരുരുക്ക് കൊണ്ട് നിര്മിക്കപ്പെട്ടവയും മൂര്ച്ചയുള്ളതുമായ പീരങ്കികള്‍ നൂറു കണക്കിനായി എപ്പോഴും തയാര്‍ ആയി വക്കപ്പെട്ടിരിക്കുന്നു. അതിന്നു സ്വര്‍ണം കൊണ്ടുണ്ടാക്കപ്പെട്ടതും മാണിക്യം, പവിഴം, വൈഡൂര്യം എന്നിവയാല്‍ ഇടകളില്‍ പതിക്കപ്പെട്ടതും ഇളക്കപ്പെടാന്‍ കഴിയാത്തതുമായ വമ്പിച്ച ഒരു മതിലും ഉണ്ട്. ചുറ്റും വെള്ളം നിറഞ്ഞതും ഭംഗിയാര്‍ന്നതും അഗാധമായതും ആയ മുതലകള്‍ നിറഞ്ഞതുമായ അതി ഭയങ്കരവുമായ കിടങ്ങുകള്‍ ഉണ്ട്.
അവയുടെ വാതിലുകള്‍ തോറും അതി വിശാലമായതും പല യന്ത്രങ്ങളോടും കൂടിയതും വമ്പിച്ച കാവല്പ്പുരകളുടെ നിരകളൊടും കൂടിയതുമായ നാല് പാലങ്ങളുണ്ട്. ആ പാലങ്ങള്‍ നല്ലപോലെ സംരക്ഷിക്കപ്പെടുന്നു. അവിടെ ശത്രു സൈന്യം കയറി ചെന്നാല്‍ ആ യന്ത്രങ്ങളെ കൊണ്ട് ചുറ്റും കിടങ്ങുകളില്‍ തുള്ളിച്ചു വീഴ്തപ്പെടുന്നു.
ശ്രീരാഘവ, എത്രയോ ദൂരത്തില്‍ കരകളുള്ള സമുദ്രത്തിന്റെ അങ്ങേ കരയില്‍ വര്‍ത്തിക്കുന്നു ലങ്ക. അദ്ധിക്കില്‍ കപ്പല്‍ വഴിയും കൂടി ഇല്ല. അങ്ങനെ ദുഷ്ടനായ രാവണന്റെ ലങ്കാപുരത്തെ കിടങ്ങുകളും പീരങ്കികളും പല യന്ത്രപ്പണികളും പ്രകാശിക്കുന്നു.
///
രാമായണത്തിലെ പ്രസ്തുത സന്ദര്‍ഭത്തെ വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത്, യന്ത്രങ്ങളും, പീരങ്കാദി ആയുധങ്ങളും രാമായണ കാലം മുതല്‍ നിലവില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. കാര്യമൊക്കെ കാര്യം, പക്ഷെ ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍ തെളിവ് വേണം തെളിവ് എന്ന് പറയുക ആണെങ്കില്‍................... നിവര്‍ത്തിയില്ല, രാമായണത്തെ മുന്‍ നിര്‍ത്തിയുള്ള സായിപ്പിന്റെ പഠനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും എന്ന് പറഞ്ഞാല്‍, അതൊരു അതിശയോക്തിയല്ല, യാതാര്‍ത്ഥ്യം ആണ്.
No comments:
Post a Comment