15 June 2016

യക്ഷി

യക്ഷി

ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ്‌ യക്ഷി. 
യക്ഷന്റെ സ്ത്രീരൂപമാണ്യക്ഷി. "ഈ" എന്നാൽ സമ്പത്ത്. അതായത്ലക്ഷ്മി.
ഈ രീതിയിൽ അമരകോശത്തിൽ പ്രഥമകാണ്ഠത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർത്ഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി.

തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർമഹാദേവശാസ്ത്രികൾ. സൗന്ദര്യലഹരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത് കിങ്കിണി ശാസ്ത്രത്തിലെ ഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്. മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷികളെ കുറിച്ച് പറയുന്നുണ്ട്. മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം.

ഋഗ്വേദ കാലത്ത് യക്ഷ-യക്ഷീ സങ്കൽപങ്ങളോട് ഹിന്ദു മതം വെറുപ്പും ഭീതിയും കലർന്ന തരം സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പിൽക്കാലത്ത്‌ അഥർവ വേദ കാലത്തോടെ ഈ സമീപനത്തിന് മാറ്റം വരിക ഉണ്ടായി. ഋഗ്വേദ കാലത്ത് യക്ഷർ വൈദികേതര സമൂഹത്തിന്റെ ആരാധനാ മൂർത്തികളായിരുന്നതിനാലാവാം ഇത്തരത്തിൽ അവഗണനയ്ക്ക് പാത്രീഭൂതരായത് എന്ന് അനുമാനിക്കപ്പെദുന്നു. യക്ഷീസങ്കല്പത്തിന്റെ ആദിമരൂപങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങൾ പലതിൽ നിന്നും ലഭ്യമാണ്. ഭാഗവതപുരാണത്തിലും മത്സ്യപുരാണത്തിലും വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും ദേവിഭാഗവതത്തിലും യക്ഷയക്ഷീ പരാമർശങ്ങൾ കാണാവുന്നതാണ്. കാളിദാസന്റെ മേഘസന്ദേശത്തിൽ കാണുന്ന യക്ഷൻ മേല്പറഞ്ഞ പൗരാണികസങ്കല്പങ്ങളെ മാനിച്ചു കൊണ്ടുള്ളതും ആകുന്നു. ഇത് കൂടാതെ രാമായണം, മഹാഭാരതം, കഥാസരിത്‌ സാഗരം, ബൃഹത്കഥ എന്നിവയിലും യക്ഷീ സാന്നിധ്യം കാണാനാകും. ഇവയിലെല്ലാം തന്നെ യക്ഷീയക്ഷർ ഉർവര ദേവതകളായാണു പ്രത്യക്ഷരാകുന്നത്. 

No comments:

Post a Comment