നമുക്ക് വേണ്ടി നടത്തുന്ന പൂജയില്‍ നാം തന്നെ പങ്കെടുക്കണം
ആര്‍ക്കുവേണ്ടിയാണോ ഭഗവത് സന്നിധിയില്‍ പൂജാദികള്‍ നടക്കുന്നത് അവര്‍ അവിടെ നിന്ന് പ്രാര്‍ഥിയ്ക്കണം. പൂജാസമയത്ത് ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് നില്‍ക്കണം.
ഭഗവാന്‍റെ തിരുമുമ്പിലെത്തി പൂജാദികള്‍ നടത്തിയ്ക്കുന്നവരിലേയ്ക്ക് ഭഗവാന്‍ അനുഗ്രഹം ചൊരിയുന്നതാണ്. തങ്ങളുടെ പേരിലുള്ള പൂജകളില്‍ സാഹചര്യങ്ങള്‍ കൊണ്ടെത്തുവാനാകാതെ വന്നാല്‍ ഭഗവത്സ്മരണയോടെയായിരിക്കണം അയാള്‍. കുഞ്ഞുങ്ങള്‍ക്കും ദേഹശക്തിയില്ലാതാകുന്നവര്‍ക്കും പൂജാസമയത്ത് ഭഗവാന്‍റെ തിരുമുമ്പില്‍ പോകാതെ ഭവനങ്ങളിലിരിക്കാം. ദേവന്‍റെ മുമ്പില്‍ പ്രാര്‍ഥിക്കുന്നത് പൂജിയ്ക്കുന്ന ആളാണ്. അയാള്‍ക്ക് ആറില്‍ ഒരു ഭാഗം ഈശ്വരാനുഗ്രഹം ലഭിയ്ക്കുന്നു. നാട്ടിനും, നാട്ടരചനും, ദേശത്തിനും, ദേശവാസികള്‍ക്കും പൂജയുടെ അംശം പങ്ക് വച്ച് ലഭിക്കുന്നതാണ്. നേരായി ജീവിയ്ക്കുന്നവര്‍ക്ക് നേരായ കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയങ്ങളിലെ അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കും.
No comments:
Post a Comment