പിതൃതര്‍പ്പണം / ബലി
ഹിന്ദുആചാരപ്രകാരം പുരുഷപ്രജയുടെ കര്‍ത്തവ്യമാണ് പിതൃകര്‍മ്മം ചെയ്യുക എന്നത്. പിതൃകര്‍മ്മം ചെയ്യാതിരുന്നാല്‍ അതിന്റെ ദോഷം പിതൃക്കള്‍ക്ക് മാത്രമല്ല, കുടുംബത്തിനും തലമുറയ്ക്കുമാണ്. പരേതാത്മാക്കളെ കര്‍മ്മങ്ങളാല്‍ നാരായണ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് ബലികര്‍മ്മങ്ങളുടെ ലക്‌ഷ്യം. ഈശ്വരസാന്നിധ്യം ഉള്ള സ്ഥലങ്ങളില്‍ എവിടെ വേണമെങ്കിലും ബലിയിടാം. കാശിയിലോ രാമേശ്വരത്തോ പോയി ബലിയിട്ട് നിര്‍ത്തി എന്ന രീതി ശരിയല്ല. പിതൃക്കളുടെ മോക്ഷത്തിന് അഞ്ച് തലമുറ ബലിമുടങ്ങാതെ ഇടണം എന്നാണ് ശാസ്ത്രം. ബലി മുടക്കം വരുത്തി നടത്താത്തതുമൂലം പരേതാത്മാക്കളുടെ പുണ്യം കുറയുകയും അവ സ്വജനങ്ങളെ തേടി വരികയും ചെയ്യുന്നു. അത് പിന്നീട് ബാധയായി തീരുന്നു.
No comments:
Post a Comment