19 May 2016

സ്ത്രീയായാല്‍ ദേവിക്കൊരു പൊങ്കാല അര്‍പ്പിക്കണം

സ്ത്രീയായാല്‍ ദേവിക്കൊരു പൊങ്കാല അര്‍പ്പിക്കണം

  കേരളത്തിലെ ക്ഷേത്രങ്ങളില്‍ വര്‍ഷംതോറും ആഘോഷത്തോടെ നടത്തുന്ന ഒരു ചടങ്ങാണ് പൊങ്കാല. ക്ഷേത്രത്തില്‍ മാത്രമല്ല വിശേഷ ദിവസങ്ങളില്‍ വീട്ടുമുറ്റത്തും പൊങ്കാലയിടാറുണ്ട്. കോണ്‍ക്രീറ്റ് ഭവനങ്ങള്‍ വളര്‍ന്ന് നാട് സൈബര്‍ സിറ്റിയായി മാറിയപ്പോള്‍ ഇതൊക്കെ വീട്ടുമുറ്റത്ത് കുറഞ്ഞെന്ന് മാത്രം.

  ഭക്തിപ്രകര്‍ഷത്താല്‍ ദേവീനാമങ്ങള്‍ ഉരുവിട്ടാണ് ഭക്തജനങ്ങള്‍ സ്ത്രീദേവതകള്‍ക്ക് പൊങ്കാല നൈവേദ്യം അര്‍പ്പിക്കുന്നത്. ജഗത് മാതാവായ പരാശക്തിയെ പൂജിക്കുമ്പോള്‍ അമ്മയ്ക്ക് മുന്നില്‍ ആ സത്സ്വരൂപത്തെ സമര്‍പ്പിക്കുകയാണ് ഇതിലൂടെ ഭക്തര്‍ ചെയ്യുന്നത്. തമസ്സിനെ അകറ്റി വെളിച്ചത്തിനായി പ്രാ൪ത്ഥിക്കുന്നതാണ് ഈ ചടങ്ങിനു പിന്നിലുള്ള സങ്കല്‍പ്പവും. തങ്ങളുടെ ജയപരാജയങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ വിവരിച്ച് ആശ്വാസം കൊള്ളുകയാണ് പൊങ്കാലയിലൂടെ ലഭിക്കുന്ന സായുജ്യം.

  ദ്രാവിഡജനതയുടെ ആചാരാനുഷ്ഠാനങ്ങളില്‍ ശ്രേഷ്ഠമായ " പൊങ്കല്‍ " പരിണമിച്ചുണ്ടായതാണ് പൊങ്കാലയെന്നാണ് വിശ്വാസം. ഭയഭക്തിവിശ്വാസത്തോടെ സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ ആ കലങ്ങളില്‍ തിളച്ചു മറിയുന്നത് അഹം എന്ന ഭാവമാണ്. അഹം നശിച്ച് അവസാനം അത് നിവേദ്യമായി മാറുന്നു.

  കടുത്ത ചൂടും ശ്വാസം മുട്ടിക്കുന്ന പുകയും ശബ്ദമുഖരിതമായ അന്തരീക്ഷവും സ്ത്രീകള്‍ക്ക് പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള പ്രാപ്തി നല്‍കുന്നു.

 ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ മണ്‍കലത്തില്‍ പൊങ്കാലയിടുന്നതിന്റെ സവിശേഷതകളേറെയാണ്. മണ്‍കലത്തില്‍ വേവിച്ചെടുക്കുന്ന ആഹാരത്തിലെ മാലിന്യങ്ങളെ മണ്‍കലം വലിച്ചെടുക്കുമെന്ന് ശാസ്ത്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

No comments:

Post a Comment