ജന്മാഷ്ടമി
ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ്. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നുവരുന്ന ദിനമാണ് ജന്മാഷ്ടമി അഥവാ അഷ്ടമിരോഹിണി. ശ്രീകൃഷ്ണന്ടെ ജന്മനാളാണ് ജന്മാഷ്ടമി.
വ്രതമനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെകുളിച്ച് ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തി ഭാഗവന്നമോച്ചാരണവും ഭഗവത്കഥാകഥനവും ശ്രവണവും പുരാണപാരായണവും സത്സംഗവുമായി കഴിയണം. അന്ന് പൂര്‍ണോപവാസമാനുഷ്ഠിക്കണം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം.
മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.
ഉണ്ണികണ്ണന്ടെ ജന്മദിനം കുട്ടികളുടെ ദിനമായി - ബാലദിനം - ആഘോഷിക്കുന്നു. വേഷഭൂഷാദികള്‍ ധരിച്ച പൊന്നുണ്ണികണ്ണന്മാരും ഗോപികമാരും നഗരഗ്രാമവ്യത്യാസമില്ലാതെ നമ്മുടെ തെരുവീഥികളെ വൃന്ദാവനമാക്കി മാറ്റുന്ന സുദിനമായി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുവരുന്നു.
No comments:
Post a Comment