19 May 2016

കര്‍ക്കിടകത്തില്‍ കല്യാണം ആകാമോ?

കര്‍ക്കിടകത്തില്‍ കല്യാണം ആകാമോ?

   പൊതുവേ കര്‍ക്കിടകത്തില്‍ കല്യാണം നടത്താറില്ല. എത്ര സമയമില്ലെങ്കിലും കര്‍ക്കിടകമാസത്തില്‍ കല്യാണം നടത്തുന്നതിനോട് മുന്‍തലമുറയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു.

  മലയാളമാസങ്ങളില്‍ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ കര്‍ക്കിടകമാസത്തെ കള്ളക്കര്‍ക്കിടകമെന്നാണ് പണ്ട് വിശേഷിപ്പിച്ചിരുന്നത്. ഈ പ്രയോഗത്തില്‍ നിന്നുതന്നെ എന്തോ ഒന്ന് ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ബോദ്ധ്യമാകും.

  കര്‍ക്കിടകത്തിനുശേഷം വരുന്ന മാസം നറുനിലാവിന്റെ കുളിര്‍മ്മ പോലെ ചിങ്ങമാണെന്നതും അതിനാല്‍ പ്രസ്തുത മാസത്തിലാകാം കല്യാണമെന്നതുമാണ് സങ്കല്‍പ്പം. കല്യാണമെന്നല്ല പല പ്രധാനപ്പെട്ട ചടങ്ങുകളും കര്‍ക്കിടകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

  കര്‍ക്കിടകകഞ്ഞി എന്നൊരു വിശ്വാസവും പഴമക്കാര്‍ ആചരിച്ചിരുന്നു. ചില ഔഷധങ്ങള്‍ ചേര്‍ത്ത കൂട്ടാണ് കര്‍ക്കിടകക്കഞ്ഞി. എങ്കിലും ഔഷധങ്ങളുടെ പേരിലല്ലാതെ മാസത്തിന്റെ പേരിലാണ് ഇതെന്നും അറിയപ്പെടുന്നു.

  വിവാഹം എന്നാല്‍ മാനസീകമായും ശാരീരികമായും ഏറെ ബദ്ധപ്പാടുള്ള ഒന്നാണ്. അതിനാല്‍ ഇതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. കര്‍ക്കിടകമാസത്തില്‍ പൊതുവേ പ്രകൃതി പ്രതികൂലമായതിനാല്‍ ആരോഗ്യവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ആരോഗ്യപരമായി ഈ മാസം അത്ര നല്ലതല്ലാത്തതുകൊണ്ടാണ് കര്‍ക്കിടകത്തില്‍ കല്യാണം പാടില്ലെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയത്.

No comments:

Post a Comment