19 May 2016

തലമുടിയും നഖവും പുരയിടത്തിലിടരുത്. എന്തുകൊണ്ട്?

തലമുടിയും നഖവും പുരയിടത്തിലിടരുത്. എന്തുകൊണ്ട്?

  വേര്‍പ്പെടുത്തിയ തലമുടിയും മുറിച്ച നഖവും പുരയിടത്തിലിടരുതെന്നു പറയും. ചില സ്ഥലങ്ങളില്‍, ഇവ മുറ്റത്തിടരുതെന്നാണ് പറയുന്നത്.

  മനുഷ്യന്റെ അംശങ്ങളായ ഇവ രണ്ടും തോന്നുന്നിടത്തൊക്കെ വലിച്ചെറിയരുതെന്നാണ് പ്രമാണം. അങ്ങനെ ചെയ്‌താല്‍ അത് ദോഷകരമാണത്രേ!

  തലമുടിയും നഖവും മുറ്റത്തോ പുരയിടത്തിലോ തോന്നുമ്പോലെ  വലിച്ചെറിഞ്ഞാല്‍ അത് ദോഷകരം തന്നെയാണ്. വളര്‍ന്നുകിടക്കുന്ന പുല്ലുകള്‍ക്കോ കുറ്റിച്ചെടികല്‍ക്കോ ഇടയില്‍ ഇവ വീണുകിടന്നാല്‍ അത്ര പെട്ടന്നൊന്നും കാണുകയില്ല. അങ്ങനെ സംഭവിക്കുന്നതുകാരണം ഇവിടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ അറിയാതെ അവയുടെ വായില്‍ മുടിയും നഖവുമൊക്കെ എത്തിച്ചേരും. തുടര്‍ന്ന് അവയുടെ വയറ്റിലുമാകും ഇവയൊക്കെ.

  പക്ഷേ, ഇതില്‍ പ്രത്യക്ഷത്തില്‍ വിഷാംശം കാണപ്പെടുന്നില്ലെങ്കിലും കന്നുകാലികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഉദരരോഗങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ഇവ കാരണമാകും. അങ്ങനെ രോഗബാധിതരായ ആടുമാടുകളുടെ പാല്‍ കുടിക്കുന്നത് കാരണം മനുഷ്യനും ഇതു ദോഷമായി ഭവിക്കും.

No comments:

Post a Comment