വരണമാല്യം
വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയും പുരുഷനും പരസ്പരം ബന്ധം പുലര്‍ത്തുന്നു എന്നതിന് തെളിവാണ്. വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്റെ സര്‍വ്വസ്വവും വരനായി നല്‍ക്കണമെന്നും, വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ. വരണമാല്യം വധുവിന്റെയും വരന്റെയും ചെവി, ചുണ്ട്, കഴുത്ത്, ഹൃദയം, നാഭി, ലിംഗം എന്നിവയിലൂടെ കടന്നുപോകണം. ഇതിനര്‍ത്ഥം ചെവി ഞാനസ്വരൂപമായും, ചുണ്ട് വാക്ദേവതയായും, കഴുത്ത് പ്രാര്‍ത്ഥനയേയും, ഹൃദയം പരിശുദ്ധിയേയും, നാഭി പൂര്‍വ്വകാലബന്ധങ്ങളെയും, ലിംഗം അടുത്ത സംസ്കാരത്തേയും സൂചിപ്പിക്കുന്നു. വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും സ്വന്തമാകുന്നു. ഈ ആറംഗങ്ങള്‍ കാമക്രോധമോഹ ലോഭമതമാല്‍സര്യത്തെ സൂചിപ്പിക്കുന്നു.
No comments:
Post a Comment