24 May 2016

വാതില്‍പ്പടിയില്‍ ഇരിക്കരുത്, എന്തുകൊണ്ട്?

വാതില്‍പ്പടിയില്‍ ഇരിക്കരുത്, എന്തുകൊണ്ട്?

  വാതില്‍പ്പടിയില്‍ ഇരിക്കുന്ന കുട്ടികളെ മുത്തശ്ശിമാര്‍ ശകാരിക്കുക പതിവാണ്. ചില നേരങ്ങളില്‍ അനുനയത്തില്‍ അവരെ ഉപദേശിക്കുകയും ചെയ്യും. വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന്.

  ആരെങ്കിലും എന്തെങ്കിലും സാധനസാമഗ്രഹികളുമായി പോകുമ്പോള്‍ കാല്‍തട്ടി വീഴാനുള്ള സാധ്യത കൂടുതലായതുകൊണ്ടാണ് വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന് പറയുന്നതെന്നാണ് ആദ്യകാലങ്ങളില്‍ കരുതിവന്നിരുന്നത്.

  എന്നാല്‍ വാതില്‍പ്പടിയിലോ കട്ടിളപ്പടിയിലോ ഇരിക്കരുതെന്ന് പറയുന്നതിന്‍റെ പിന്നിലെ ശാസ്ത്രീയത 'ഡൗസിംഗ് റോഡി' ന്‍റെ കണ്ടുപിടുത്തത്തോടെ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

  വാതില്‍പ്പടിയുടെ നേര്‍ക്ക്‌ 'ഡൗസിംഗ് റോഡ്‌' പിടിച്ചാല്‍, വാതില്‍പ്പടിയില്‍ നിന്നും പ്രസരിക്കുന്നത് വിപരീത ഊര്‍ജ്ജമാണെന്ന് ബോദ്ധ്യമാകും. അതിനാല്‍ വാതില്‍പ്പടിയില്‍ ഇരുന്നാല്‍ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് വിപരീത ഊര്‍ജ്ജമായിരിക്കും.

 ഇതു നേരത്തെ മനസ്സിലാക്കിയിരുന്ന നമ്മുടെ ആചാര്യന്മാരാണ് വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ശക്തമായി വിലക്കിയിരുന്നത്. വാതില്‍പ്പടിക്ക് അപ്പുറമോ, ഇപ്പുറമോ നിന്ന് ഒന്നും കൊടുക്കരുതെന്നും വാങ്ങരുതെന്നും വിലക്കിയിരുന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

 കട്ടിളപ്പടിയുടെ നാലുവശങ്ങളും സമചതുരാകൃതിയിലുള്ളത്‌ കൊണ്ടാണ് നെഗറ്റീവ് ഊര്‍ജ്ജം പ്രസരിക്കുന്നത്. ഇതുകൊണ്ടായിരിക്കണം വാസ്തുവിദ്യയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ചൈനക്കാര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിക്കുന്ന വാതിലുകളുടെയും ജന്നലുകളുടെയും കട്ടിളകളുടെ മൂലകള്‍ പ്രത്യേക ആകൃതിയില്‍ മുകളിലേയ്ക്ക് വളച്ചുവയ്ക്കുന്നത്. കേരളത്തലെ ക്ഷേത്രകവാടങ്ങളും മറ്റും ഇത്തരത്തിലാണ് പണിതിരിക്കുന്നതും.

No comments:

Post a Comment