അക്ഷതത്തിന്റെ പ്രാധാന്യം എന്ത്?
പൂജയ്ക്കുപയോഗിക്കുന്ന ധാന്യമാണ് അക്ഷതം. നെല്ലും അരിയും കലര്‍ന്നാണ് ഇത് കാണപ്പെടുന്നത്. കുത്തിയെടുക്കുന്നതാണെങ്കിലും ഇതിന്റെ അരിയില്‍ നിന്നും നല്ലപോലെ ഉമി കളഞ്ഞിരിക്കില്ല. ഹിന്ദുമതാചാരപ്രകാരം നടത്തുന്ന വിവാഹങ്ങളില്‍ വധൂവരന്മാരുടെ ശിരസ്സില്‍ അക്ഷതം തൂകി അനുഗ്രഹിക്കാറുണ്ട്. എള്ളും അക്ഷതവും തര്‍പ്പണത്തിന് ഒഴിച്ചുകൂടാനാവില്ല. മഞ്ഞള്‍പ്പൊടിയും അക്ഷതവും തമ്മില്‍ കലര്‍ത്തി ദേവതകള്‍ക്ക് സമര്‍പ്പിക്കാറുണ്ട്.
No comments:
Post a Comment